ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൨ ഹാലസ്യമാഹാത്മ്യം

        എത്രയോകോടി  കല്പകാലം  ജീവിക്കാം . നിങ്ങൾ ഇങ്ങനെ ഒരുവരം വരിച്ചില്ലെങ്കിൽ ആ ഭാഗ്യം ഇനിക്കു ഒരുകാലത്തും ഉണ്ടാകുന്നതല്ലായിരുന്നു.
        നിങ്ങൾ  അതുകൊണ്ടു് വേഗത്തിൽപോയി യാഗത്തിനുവേണ്ടി ഒരുക്കങ്ങൾ എല്ലാം ചെയ്യുവിൻ! നിങ്ങൾക്കു് യാഗസിദ്ധിക്കുവേണ്ടി ഞാൻ അവി
        ടെ വന്നുകൊള്ളാം എന്നുപറഞ്ഞു.
              അനന്തരം വലാസുരൻ തന്റെ സാമ്രാജ്യലക്ഷ്മിടെ മുഴുവനും പുത്രങ്കൽ സമർപ്പിച്ചിട്ടു് പുരത്തിൽനിന്നും പുറപ്പെട്ടു ദേവന്മാർ യാഗമാരംഭിച്ചിരിക്കു
        ന്നതായ കൈലാസപർവതത്തിന്റെ താഴ്വരയിലേക്കുപോയി. അവൻ അവിടെ ചെന്നു ദേവന്മാരെനോക്കി ഇങ്ങനെ പറഞ്ഞു.
            "നിങ്ങളുടെ ഈ വിശിഷ്ടമായ ശൈവകർമ്മത്തിൽ നിങ്ങൾക്കുതന്ന വരപ്രകാരം ഞാൻ പശുവായിഭവിച്ചുകൊള്ളാം .  നിങ്ങൾ യാജ്ഞപശു  
        വായ എന്നെ ബന്ധിക്കുന്നതിനു്  രൂപം ഉണ്ടാക്കുവിൻ."  
            ധൈര്യപൂർവ്വം പറയുന്ന വലാസുരന്റെ ഈ വാക്കുകളെക്കേട്ടു അത്യന്തം സന്തോഷചിത്തന്മാരായ ദേവന്മാർ ആ ദാനവപുംഗവനെ നോക്കി, 
        അല്ലയോ വലാസുര! അങ്ങു് സത്യവ്രതൻതന്നെ. അങ്ങേയ്ക്കു സമന്മാരായി ത്രൈലോക്യത്തിലും ആരും ഇല്ല. ഇപ്പോൾ ഞങ്ങൾക്കു നല്കിയവരം
        ഹേതുവായിട്ടു അങ്ങേ കീർത്തി ആ ചന്ദ്രതാരം നിലനില്ക്കുകയും ചെയ്യും എന്നിങ്ങനെ പറഞ്ഞു.   
            അനന്തരം അവർ പുരുഷമേധാഖ്യമായ യാഗത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്വാൻതുടങ്ങി. ആ യാഗത്തിൽ ദിവസ്പതി യജമാനനാവുകയും
        സപ്തർഷികൾ  ഋത്വിക്കുകളാവുകയും, അന്യന്മാരായ താപസന്മാർ എല്ലാം വേദോക്തങ്ങളായ മറ്റു യാഗകർമ്മങ്ങലുടെ അനുഷ്ടാതൃക്കൾ ആവു
        കയുംചെയ്തു. അനന്തരം അവർ ദാനവശ്രേഷ്ഠനെ യജ്ഞസ്തംഭത്തിൽ ബന്ധിക്കാനായിക്കൊണ്ടുപോയി  നിർത്തിയുംകൊണ്ടു്  യജ്ഞരാജാവും, 
        വേദസ്വരൂപിയും ത്ര്യംബകനും ബ്രാഹ്മവിഷ്ണുമഹേന്ദ്രാദിദേവതാവന്ദ്യനും പരനും പശുപതിയും ഈശ്വരനും ഭഗവാനും ആയ രുദ്രനെസ്മരിച്ചു .ഗംഗാ
        ധരനും ചന്ദ്രചൂഡനും ത്രിനേത്രനും അഷ്ടമൂർത്തിയും ആയ അദ്ദേഹംഉടനെ പ്രത്യക്ഷനായി വലാസുരനെ യൂപത്തിൽ  ബന്ധിച്ചുകൊള്ളുന്നതിനു് 
        അനുവാദംകൊടുത്തു. ദേവന്മാർ ഉടൻതന്നെ ചിലന്നീനൂൽകൊണ്ടു് സിംഹശ്രേഷ്ഠനെ ബന്ധിപ്പിക്കുന്നതുപോലെ ഭുജബലവീര്യപരാക്രമശാലിയായ
        ദാനവേന്ദ്രനെ ദർപ്പക്കയറുകൊണ്ടു യൂപസ്തംബത്തിൽ ബന്ധിച്ചു. അനന്തരം താമരനൂൽകൊണ്ടു്  ബന്ധിതനായ മത്തകരീന്ദ്രനെപ്പോലെ  യൂപ
        സ്തംബമൂലത്തിൽ വിരാജിതനായി നില്ക്കുന്ന അസുരാഗ്രണിയായ വലാസുരനെ പശുസംജ്ഞാപനത്തിനായി ഓരോരുത്തരുംചെന്നു പീഡിപ്പിച്ചിട്ടും
        അവൻ അല്പംപോലും ചാഞ്ചല്യം കാണിക്കാതെ വളരെ പ്രസന്നഭാവത്തോടുകൂടെത്തന്നെ നിന്നും സംജ്ഞാപനക്രിയചെയ്തപ്പോഴും സന്തോഷചി

ത്തനായിട്ടിരുന്നു. അപ്പോൾ കല്പവൃക്ഷങ്ങൾ പിഴുതുമാറിക്കുന്നതുപോലെ ദേവകൾ പുഷ്പവൃഷ്ടിചെയ്യുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/174&oldid=170548" എന്ന താളിൽനിന്ന് ശേഖരിച്ചത്