ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൬ ഹാലാസ്യമാഹാത്മ്യം.

ഒരു അത്യത്ഭുതപ്രസാദം ആ മൂലലിംഗത്തിനു നൽകിയിട്ടുണ്ടു്. ഇപ്പോൾ ആ മൂലലിംഗം ശോഭിക്കുന്നതു ഞാൻ നൽകിയതായ ആ പ്രസാദത്തിൽ ആണു്. ആ മൂലലിംഗത്തിന്റെ മാഹാത്മ്യങ്ങളെപ്പറ്റി പറഞ്ഞവസാനിപ്പിക്കാൻ ആയിരംനാക്കുള്ള അനന്തനേക്കൊണ്ടുപോലും സാധിക്കുന്നതല്ലാ. പണ്ടു കൃതായുഗത്തിൽ, ഒന്നുകോണ്ടും തീരാതവണ്ണം എന്നെപ്പിടികൂടി അനേകായിരംവർഷം ഒന്നുപോലെ എന്നെയിട്ടു കഷ്ടപ്പെടുത്തിയ വൃത്രഹത്യാദോഷം അ ലിംഗദർശനക്ഷണത്തിൽതന്നെ നാമാവശേഷിതം ആയിപ്പോയി. ഈ ഹാലാസ്യനാഥനാണ് ത്രൈലോക്യ പ്രസിദ്ധന്മാരായ പാണ്ഡ്യഭൂപന്മാരുടെ കുലദൈവം. അവരെപ്പോലെ ശിവഭക്തന്മാരായ ആളുകളും സുന്ദരേശ്വരലിംഗത്തിനുതുല്യമായ മഹേശ്വരലിംഗവും ഒരിടത്തും ഇല്ല. എന്റെ ബ്രഹ്മഹത്യാദോഷം തീർന്നകാലം മുതൽ ഞാൻ ആണ്ട്തോറും ചൈത്രമാസത്തിലെ വെളുത്തവാവുന്നാളിൽ ഹാലാസ്യത്തിൽ പ്പോയി മീനാക്ഷി സഹായനായ സുന്ദരേശ്വരനെ പൂജിച്ച് അഭിലാഷങ്ങളെ പ്രാർത്ഥിക്കുന്ന പതിവുമുണ്ടു്. അതനുസരിച്ചു് ഈ ചൈത്രമാസത്തിലെ വെളുത്തവാവായ ഇന്നേദിവസം ഞാൻ കുടുംബവനവാസിയായ പരമേശ്വരന്റെ ണൂലലിംഗപൂജനത്തിനായി ഹാലാസ്യത്തിൽ പോയിരുന്നു. ഞാൻ ചെന്നപ്പോൾ പാണ്ഡ്യഭൂമിപാലാഗ്രഗണ്യനും ശിവഭക്തശിരോമണിയുമായ അഭിഷേകപാണ്ഡ്യൻ അതിവിസ്താരത്തിൽ ദൂർല്ലഭസാമഗ്രികളോടുകൂടെ പൂജ ആരംഭിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ അസാധാരണമായ പൂജാവൈഭവങ്ങളെക്കണ്ടും അദ്ദഹത്തിന്റെ പൂജാനന്തരം ഉള്ള സമയത്തെ പ്രദീക്ഷിച്ചും വളരെനേരത്തോളവും കാത്തുനിൽക്കേണ്ടിവന്നുപോയി. അദ്ദേഹം പൂജയുംകഴിഞ്ഞു പോയതിൽപ്പിന്നെ ഞാൻ പരിപാവനം ആയ ഹേമപത്മനീതിതീർത്ഥത്തിൽ ഇറങ്ങി യഥാവിധി സ്നാനകർമ്മങ്ങളുംമറ്റും ആചരിച്ചതിന്റെശേഷം അവിടെനിന്നും അനവധി സ്വർണ്ണസരോരുഹ കുസുമങ്ങൾ പറിച്ചുകൊണ്ടുപോയി ഹാലാസ്യനാഥനും മീനാക്ഷിസഹിതനും ആയ സുന്ദരേശ്വരനെ പൂജിക്കുകയും സ്തുതിക്കുകയും നമസ്കരിക്കുകയും കാക്ഷിതങ്ങലെ പ്രാർത്ഥിക്കുകയും മറ്റും ചെയ്തുംവെച്ചു് ആ ക്ഷീണത്തോടുകൂടെ ഇവിടെ വന്നു വിശ്രമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ആണു് ഭവാൻ അഗതനായതു്.

അങ്ങു സുന്ദരേശ്വരമഹാലിംഗത്തിന്റെ മാഹാത്മ്യങ്ങളെ നല്ലതുപോലെ അറിട്ടില്ലായിരിക്കണം. ആ ലിംഗത്തിന്റെ സ്മരണകൊണ്ടുമാത്രം സർവ പാപങ്ങളും ഭയങ്ങളും നശിച്ചുപോകുന്നതാണ്. അവിടത്തെ ദേവിയായ മീനാക്ഷിയോ സർനാഭീഷ്ട പ്രദായിനിയും ആണു്. ആ ദേവിയുടെ നാമസ്മരണകൊണ്ടും സർവ സമ്പത്തുകളും സർവസിദ്ധികളും ഉണ്ടാവുകയും ചെയ്യും. അതുമല്ല അവിടെയുള്ള ഹേമപത്മാകരമെന്ന തീർത്ഥം ഭൂലോകത്തിലുള്ള എല്ലാ പുണ്യതീർത്ഥജലാശയങ്ങളിൽവെച്ചും അത്യന്തം ശുഭകരമായിട്ടുള്ളതും അതിലെ സ്നാനംകൊണ്ടു ഏതുവിധത്തിൽഉള്ള ആരുടെ പാപവും നശിച്ചുപോകുന്നതും ആണു്. കൂടാതെ ആ പുണ്യതീർത്ഥത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/188&oldid=170563" എന്ന താളിൽനിന്ന് ശേഖരിച്ചത്