ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൬ ഹാലാസ്യമാഹാത്മ്യം.

ഹാലാസ്യനാഥായനമോസ്തുതുഭ്യം
ശ്രീസുന്ദരേശാത്ഭുതതാണ്ഡവേശ! (൧൩)

മഹാതാണ്ഡവപണ്ഡിതനായ സുന്ദരേശനെ രാജശേഖരപാണ്ഡ്യൻ ഭക്തിപാരവശ്യത്തോടുകൂടെ പിന്നെയും. പിന്നയും ഇപ്രകാരം സ്തുതിച്ചിട്ടു വീണ്ടും വീണ്ടും നമസ്കരിക്കുകയും, ഞാൻ കൃതാർത്ഥനായി! ഞാൻ കൃതാർത്ഥനായി! എന്നിങ്ങനെ തന്നത്താൻ പറയുകയും ചെയ്തു.

അനന്തരം രാജശേഖരപാണ്ഡ്യൻ ഭക്താർത്തിഭജ്ഞനനും ആശ്രിതവത്സലനും ആയ ഭഗവാനോട്. അല്ലയോ നടേശ! അങ്ങ് അങ്ങയുടെ സുന്ദരമായ വാമപാദത്തെ കുറഞ്ഞോന്നു പൊങ്ങിച്ചുകൊണ്ടു് ഭൂമിതലത്തിലെഅനവധി ക്ഷേത്രങ്ങളിൽ നർത്തനംചെയ്യുന്നുണ്ടു്. എന്നാൽ ഇടത്തേക്കാൽ പൊക്കിപ്പിടിച്ചുകൊണ്ടുള്ള വ്യത്യസ്തനൃത്തം മറൈങ്ങും ചെയ്യുന്നില്ല. അതുകൊണ്ടു് മഹദത്ഭുതകരവും, അത്യന്ത മോഹനവും ദർശനമാത്രയിൽ തന്നെ സർവപാപവിനാശകാരണവും ആയ ഈ വ്യത്യസ്തനൃത്ത്തെ ലോകനുഗ്രഹത്തുനുവേണ്ടിയും എന്റെ വംശാഭിവൃദ്ധിക്കായും എല്ലാക്കാലവും ചെയ്തുകൊണ്ടു് ഇവിടെവസിക്കണമെന്നു എനിക്കൊരു വലുതായ അപേക്ഷയുണ്ടെന്നു പറഞ്ഞു.

രാജശേഖരപാണ്ഡ്യൻ ഇപ്രകാരം പ്രാർത്ഥിച്ചപ്പോൾ, അപ്രകാരം ചെയ്യാമെന്നുസമ്മതിച്ചതായി ആകാശത്തിൽനിന്നും 'ഓം,'ഓം' എന്നിങ്ങനെ ഒരു ശബ്ദം കേൾക്കാറായി. രാജശേഖരപാണ്ഡ്യൻ അതുകേട്ടു്, വീണ്ടും സന്തുഷ്ടനായ താണ്ഡവമൂർത്തിയെ പിന്നിയെ പിന്നെയും പലതവണയും പ്രണമിക്കുകയും, അത്യന്തം ഭക്തിയോടുകൂടെ ഭക്തവത്സലനും കരുണാനിധിയുമായ ഭഗവാന്റെ സ്നേവാത്സല്യവിലാസത്തെപ്പറ്റി ഏറ്റവും ചിന്തിക്കുകയും ഛത്രവും ചാമരവും രത്നസിംഹാസനവും മുത്തുമാലയും വ്യത്യസ്തതാണ്ഡവമൂർത്തിയായ അദ്ദേഹത്തിനു പ്രദാനംചെയ്യുകയും ചെയ്തു. അന്നുമുതല്ക്കാണ് കദംബവനവാസിയായ ഹാലാസ്യനാഥനു് വ്യത്യസ്തനൃത്തകർത്താവെന്നുള്ള ഒരുനാമധേയംകൂടെ ഉണ്ടായതു്.

അല്ലയോ മഹർഷിപുംഗവന്മാരേ! സുന്ദരേശ്വരന്റെഅതിസുന്ദരമായ ഈ വ്യത്യസ്തതാണ്ഡവത്തെ നിത്യവും ധ്യാനിക്കുന്നവർക്കു സർവ്വകാര്യങ്ങളും സിദ്ധിക്കുകയും, ദുരിതങ്ങൾ നശിക്കുകയും ചെയ്യും. രാജശേഖരപാണ്ഡ്യൻ സുന്ദരേശ്വരന്റെ വ്യത്യസ്തനൃത്തംകണ്ടു് അന്നുരാത്രിമുഴുവൻ രജതയിൽത്തന്നെ കഴിച്ചുകൂട്ടി പിറ്റേദിവസം രാവിലെ രാജമന്ദിരത്തിൽ പോയി ശിവരാത്രിവ്രതത്തിൽ പാരണയുംവീടി. അന്നുതുടങ്ങി അവസാനകാലംവരേയും എടവിടാതെ രായും പകലുമൊന്നു പോലെ സ്മിരച്ചു സ്മരിച്ചു് ജീവിശേഷത്തെ നയിച്ചു. ദേശാന്തസഞ്ചാരികളായ വിപ്രന്മാരും മറ്റനേകായിരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/228&oldid=170605" എന്ന താളിൽനിന്ന് ശേഖരിച്ചത്