ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഥാനവും, ശ്രവണമാത്രത്താൽത്തന്നെ ജനങ്ങളുടെ സർവ പാപങ്ങളെയും നശിപ്പിക്കുന്നതും, ജന്മമൃത്യുഭയാപഹവും, സ്മരണകീർത്തനാദികളെക്കൊണ്ടു സകലസിദ്ധികളേയും സാധിക്കാവുന്നതും, തപോബലംകൊണ്ടു വീക്ഷിക്ക പ്പെടുന്ന മഹത്തുക്കൾക്ക് അനായാസേന മോക്ഷത്തെ ദാനംചെയ്യുന്നതും, നാലുപാടും വിവിധതരത്തിലമുള്ള ഭ്രതഗണങ്ങാൽ സംരക്ഷിക്കപ്പംടുന്ന തും, ജഗദീശ്വരനായ പരമേശ്വരന്റെ ആജ്ഞയെ അതിലംഘിച്ച് വിധി വിഷ്ണുമഹേന്ദ്രാദികൾക്കുപോലും അഗമ്യമായിച്ചുള്ളതും, വിധുമണ്ഡലപാ ണ്ഡരവും, പരമൈശ്വർയ്യനിദാനസ്ഥാനമായ ക്ഷീരാബ്ധയുടെ ശ്രീയോപ്പോ ലും അപഹരിയ്ക്കുന്ന അമിതപ്രാഭവങ്ങളോടുകൂടി പ്രകാശിക്കപ്പെടുന്നതും വിഷ്ടപത്രയവിഖ്യാതവും, വിദ്വജ്ജനങ്ങളുടെ മനസ്സിലും ഈശാനദിക്കി ങ്കലും ഒന്നുപോലെ പ്രശോഭിക്കുന്നതും ആയ ഏ ശ്രീകൈലാസപർവതത്തി ന്റെ മദ്ധ്യഭാഗത്തിൽ മേരു എന്ന പേരോടുകൂടിയതായ ഒരു മഹാശൃംഗമു ണ്ട്. തന്മദ്ധ്യത്തിങ്കൽ തേജസ്സുകൊണ്ടു പരിപൂർണ്ണവും, ആകാശംപോലെ അത്യന്തം വ മലവും പരിപാവനവുമായ ഒരു വിശാലസ്ഥലം ധർപ്പണോധരം പോലെ സർവദാ ശോഭിക്കപ്പെടുന്നുണ്ട്. ആ സ്ഥലം തപോവിഘ്നങ്ങളായ കാമാദിശത്രുക്കൾക്ക് എല്ലാപ്രകാരത്തിലും ദുഷ് പ്രാപ്യമായിട്ടുള്ളതെന്നു മാ ത്രമല്ല, തപോവൃത്തിക്കു അത്യന്തം അനുകൂലങ്ങളായ വിവിധസൌകർയ്യങ്ങ ളോടുകൂടിയതും കല്പകവൃക്ഷങ്ങൾ, കാമധേനുക്കൾ, ചിന്താരത്നങ്ങൾ, പാ ൽ, നൈ- തൈർ, തേൻ, ഇവകൾനിറഞ്ഞമഹാനദികൾ ഇവയാൽ പ രിപൂർണ്ണമായതും ശ്രേഷ്ഠരത്ന നിർമ്മിതങ്ങളായ അനവധി കുട്ടിമസ്ഥലങ്ങൾ പ്രമഥാദിഗണങ്ങളുടെ മന്ദരതുല്യങ്ങളായ മന്ദിരങ്ങൾ അതിമഞ്ജൂളങ്ങളായ മറ്റനവധി മേടമാളികകൂടഗോപുരങ്ങൾ ഇവയോടു കൂടിയതുംആകുന്നു. അ തിന്റെ മദ്ധ്യത്തിലാണ് വിവിധപ്രഭകളോടുകൂടിയനവരത്നങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള പരമേശ്വരന്റെ മഹോന്നതമായപ്രാസാദം വിളങ്ങു ന്നത്. ചതുർദ്ദ്വാരങ്ങളോടുകൂടിയ ആ പ്രാസാദമദ്ധ്യത്തിൽ നവരത്നനി ർമ്മിതമായ ഒരു പീഠമുണ്ട്. പരമാത്മാവായ പരമേശ്വരന്റെമൂലലിംഗം ശോഭിക്കപ്പെടുന്നത് ആ പീഠത്തിലാണ്. ചിരന്തനവും, സ്വയംഭ്രതവും, ശ്രീകണ്ഠപരമേശ്വരാഖ്യയുമായ ഈ ലിംഗമാണ് സാക്ഷാൽ ശിവലിംഗം. ശ്രീകരവും സർവദേവതാമയവും, പരാശക്തിമയവും പരചിൽഘനരൂപക വുമായ ആ ലിംഗത്തെ ബ്രഹ്മവിഷ്ണുമഹാന്ദ്രാടികളും മറ്റുള്ള എല്ലാ ദേവ ന്മാരും യക്ഷകിന്നരകിംപുരുഷസിദ്ധിസാദ്ധ്യവിദ്യാധരന്മാരും, മഹർഷിഗണ ങ്ങളും, എല്ലാ യുഗങ്ങളിലും ഒന്നുപോലെ ധർമ്മാർത്ഥകാമമോക്ഷങ്ങൾ ആയ നാലുവിധ പുരുഷർത്ഥലാഭത്തിനുവാ​ണ്ടി ഇടവിടാതെ പൂജിക്കുകയും, സേ വിക്കുകയും ഭഗവാനായ പരമേശ്വര, സ്ഥാവരമായസ്വലിംഗപ്രാഭവം കൊണ്ടും അവസ്ഥാനുസരണങ്ങളായ മൂർത്തിവിശേഷങ്ങളെ കൈക്കൊണ്ടും തന്റെ എല്ലാ ഭക്തജനങ്ങളുടേയും അഭീഷ്ടങ്ങളെ സാധിച്ചു കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. കൈലാസ പർവതത്തിലെ ഈപരമേശ്വരക്ഷേത്രത്തിനു

സമീപത്തിലുള്ള പരിപാവനമായ ശിവതീർത്ഥക്കരയിൽ ഭക്തഗണങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/24&oldid=170617" എന്ന താളിൽനിന്ന് ശേഖരിച്ചത്