ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിമൂന്നാം അദ്ധ്യായം - ഇരുപത്തിഏഴാം ലീല ൨൨൩

ഋജുബുദ്ധിയായ അസ്ത്രീചാര്യൻ ദുഷ്ടബുദ്ധിയായ സിദ്ധന്റെ ഉദ്ദേശങ്ങളെ മനസ്സിലാക്കാതെ ശരണാഗതനായ ആ സിദ്ധനെ ശിഷ്യനായി സ്വീകരിച്ചു് തനിക്കറിയാവുന്നിടത്തോളം ഉള്ള ആസുധേനുമുഖാദികളായ സകലവിദ്യകളേയും അവനു പഠിപ്പിച്ചുകൊടുത്തു. ദുഷ്ടനായ ആ സിദ്ധനു് അസ്ത്രാചാര്യൻ ഇങ്ങനെ തനിക്കറിയാവുന്ന വിദ്യകൾ എല്ലാം ഉപദേശിച്ചുകൊടുത്തതു് പാമ്പിനു പാലുകൊടുത്തതുപോലെ ആയിരുന്നു.

എന്തുകൊണ്ടെന്നാൽ അസ്ത്രാചാര്യന്റെ നിഷ്കളങ്കമായ വാത്സല്യംകൊണ്ടും, ശിക്ഷാപടുത്വംകൊണ്ടും ആയോധനവിദ്യയിൽ അതിനിപുണനായിത്തീർന്ന ആ വടുപാപിയായ ദുഷ്ടസിദ്ധൻ ഗുരുവിനു ദക്ഷിണപോലും കൊടുക്കാതെ അദ്ദേഹത്തിന്റെ അടുക്കൽനിന്നും ഓടിപ്പോയി. അവിടെത്തന്നെ അടുക്കൽ മറ്റൊരു കളരിയിട്ടു അനവധി ശിഷ്യന്മാരെ ശേഖരിച്ചു്, അവന്റെ ഗുരുഭൂതനായ അസ്ത്രാചാര്യനു് എതിരായി ആയുധാഭ്യാസംചെയ്യിച്ചു് ഗുരുഭൂതനുണ്ടായിരുന്ന വരവിനേയും ബഹുമാനത്തേയും ഇല്ലാതാക്കിയതുകൊണ്ടായിരുന്നു. അസ്ത്രാചാര്യൻ ഈവിവരം അറിഞ്ഞിട്ടും അവനുവിപരീതമായി യാതൊന്നിനും ഒരുങ്ങാതെ അവരവർ ചെയ്യുന്നഗുണദോഷങ്ങളുടെ ഫലങ്ങളെ അവരവർ ചെയ്യുന്നഗുണദോഷങ്ങളുടെ ഫലങ്ങളെ അവരവർതന്നെ അനുഭവിച്ചുഒഴിഞ്ഞുകൊള്ളുമെന്നുള്ള സമാധാനത്തോടുകൂടെ ഇരുന്നു.

ഈ അവസരത്തിൽ ഒരിക്കൽ അദ്ദേഹത്തിന്റെ മറ്റൊരുശിഷ്യൻ അദ്ദേഹത്തിന്റെ പാദപ്തമങ്ങളിൽച്ചെന്നു് സാഷ്ടാംഗമായി വീണുനസ്കരിച്ചുകൊണ്ടു ഇങ്ങനെപറഞ്ഞു.

അല്ലയോഗുരോ! അങ്ങയുടെ വിചാരശൂന്യത അങ്ങേക്കുതന്നെ വലുതായ അപത്തിനെചെയ്തു. ശിഷ്യചിത്തം മനസ്സിലാക്കാതെ ഗൂഢങ്ങളുംസാരങ്ങളും ആയ വിദ്യകളെ പറഞ്ഞുകൊടുത്താലുണ്ടാകുന്ന ഭവിഷ്യത്തിതാണു്. അയ്യോ! ഇതെന്തൊരുന്യായം. ദുഷ്ടനായ ആ സിദ്ധൻഅവിടത്തെ വശീകരിച്ചു എല്ലാ വിദ്യകളും അഭ്യസിച്ചു. എന്നിട്ടു് അവിടുത്തേക്കു ഗുരുദക്ഷിണയായി യാതൊന്നും നൽകിയില്ലെന്നു മാത്രമല്ല അവിടത്തോടു യാത്രപോലും ചോദിക്കാതെ കടന്നുകളഞ്ഞു. അതുപോരാഞ്ഞിട്ടു ഇപ്പോൾ എതിരായി മറ്റൊരുകളരിയിട്ടു അവിടത്തെ ശിഷ്യന്മാരിൽത്തന്നെ വളരെവളരെ ആളുകളെ വശീകരിച്ചുകൊണ്ടുപോയിആയുധാഭ്യാസംതുടങ്ങിച്ചു് അവിടത്തെകൊറ്റുംമുട്ടിച്ചു. ഇത്രമാത്രം ദുഷ്ടനായ ഒരു ശിഷ്യൻ ഇതിനുമുംമ്പിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ. അങ്ങു് അവനെക്കൂടാതെ എത്രയോപേരെ ആയുധാഭ്യാസം ചെയ്യിപ്പിച്ചിരിക്കുന്നു. അവരിൽ വല്ലവരിൽനിന്നുംഇപ്രകാരമൊരു ആരത്തും അപമാനവും നഷ്ടവും നേരിട്ടൊ. പാത്രം അറിയാതെദാനംനൽകിയ ഫലംതന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/245&oldid=170623" എന്ന താളിൽനിന്ന് ശേഖരിച്ചത്