ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭-ാം അദ്ധ്യായം മുപ്പത്തൊന്നാംലീല. ൨൮൭

ന്നെ ആ രാജ്യത്തിന്റെ അവസ്ഥയെക്കാൾ ശോച്യതരായി മറ്റുവല്ലതും ഉണ്ടോ! ധാന്യങ്ങളും സസ്യങ്ങളും ഇല്ലാത്തതുകൊണ്ടും ധനാഭാവംകൊണ്ടും ഞാനും എന്റെ പ്രജകളും ഒന്നുപോലെ ഖിന്നന്മാരായിപ്പോയിരിക്കുന്നു. നിന്തിരുവാടി വേണ്ടതെല്ലാം നൽകി എന്നേയും എന്റെ രാജ്യത്തെയും രക്ഷിക്കണം. അങ്ങയുടെ കാലിണയല്ലാതെ അടിയനു് യാതൊരു ആശ്രയവും ഇല്ല.

                    കുലഭ്രഷണപാണ്ഡ്യൻ മേൽപ്രകാരം പ്രാർത്ഥിച്ചു് ഹാലാസ്യേശ്വരനെ പൂജിച്ചുംവച്ചു് കൊട്ടാരത്തിൽ പോയി വ്യസനാധിക്യം മൂലം അമൃതേത്തുപോലും കഴിയാതെ സുന്ദരേശ്വരസ്മരണയോടുകൂടെ പകൽ മുഴുവൻ കഴിച്ചുകൂട്ടി രാത്രിയിൽ വെറുന്നിലത്തുതന്നെ ശയിച്ചു നിദ്രചെയ്തു. നേരം അർദ്ധരാത്രിയായപ്പോൾ ഭക്തവഝലനായ സുന്ദരേശ്വര, ഒരു സിദ്ധന്റെ വേഷത്തിൽ കുലഭ്രഷണപാണ്ഡ്യന്റെ അടുക്കൽ ചെന്നു് സ്വപ്നത്തിൽ ഇങ്ങനെ പറഞ്ഞു:
                                     അല്ലയോകുലഭ്രഷണപാണ്ഡ്യ! നീ വ്യസനിക്കാതെ;നിന്റെ സങ്കടം ഞാൻ തീർത്തുതരാം. നീ ഒരു കാര്യംചെയ്യണം. ഇനിമേൽ ബ്രാഹ്മണരിൽ അനാദരവും കാണിക്കരുതു്. വേദങ്ങൾ എന്റെ രൂപവും വേദിയന്മാരായ ഉത്തമബ്രാഹ്മർ എനിക്കു പ്രിയന്മാരുംആണ്. അപ്രകാരം ഉള്ള ബ്രാഹ്മണരിൽ നീ അനാദരവു കാണിച്ചതുകൊണ്ടാണു് നിന്റെ രാജ്യത്തിൽ അനാവൃഷ്ടിയും മറ്റുദോഷങ്ങളും നേരിട്ടതു്. അതുകൊണ്ടു നീ ഇന്നുമുതൽ ബ്രാഹ്മണരെ വഴിപോലെ പൂജിച്ചുകൊണ്ടാൽ നിന്റെ രാജ്യത്തിൽ മഴയുണ്ടാവുകയും തന്മൂലം സസ്യങ്ങളും ധാന്യങ്ങളും ധാരാളം വർദ്ധിച്ചും ക്ഷാമം തീരുകയും ചെയ്യും. നിനക്കും ആയൂരാരോഗ്യാഭിവൃദ്ധിയും ഐശ്വര്യവർദ്ധനയും വിദ്യാവർദ്ധനയും മേല്ക്കമേൽ ഉണ്ടാകും. എങ്കിലും ഞാൻ നിനക്കു അവ്യയദ്രവ്യമായ ഒരു സഞ്ചിയെത്തരുന്നുണ്ടു്. അതിൽനിന്നും ദിവസംപ്രതിയും നിനക്കു വേണ്ടവേണ്ടദ്രവ്യം എടുത്തു ചെയ്തുകൊള്ളുക. എത്രയോകോടി ദ്രവ്യം എടുത്താലും അതിൽ ഒരിക്കലും ദ്രവ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നതല്ല.

അനന്തരം കയ്യിലുണ്ടായിരുന്ന ഒരു സഞ്ചി രാജാവിന്റെ കരത്തിൽവച്ചു.

                    സിദ്ധരൂപിയായിച്ചെന്ന സുന്ദരേശ്വരൻ ഇപ്രകാരംകുലഭൂഷണപാണ്ഡ്യനെ സ്വപ്നംകാണിച്ചുംവച്ചു് അദ്ദേഹത്തി

ന്റെ നെറ്റിയിൽ ഭസ്മംവാരി തേച്ചു . അനന്തരം തിരോധാനംചെയ്തു. ഉടൻതന്നെ കുലഭൂഷണപാണ്ഡ്യൽ ഉണർന്നു് , അത്യന്തം സംഭ്രമത്തോടുകൂടെ ചാടി. എഴുനേറ്റുനോക്കിയപ്പോൾ തന്റെ പാണിയിൽ അക്ഷയദ്രവ്യയുതമായ ഒരു സഞ്ചി ഇരിക്കുന്നതുക ണ്ട് ഇതില്പരമില്ലാത്ത സന്തോഷത്തോടുകൂടെ ആ സഞ്ചി എടുത്തു ശിരസ്സിൽവച്ചുംകൊണ്ടു് സ്വല്പസമയം ആനന്ദനർത്തനം ചെയ്തു. പിറ്റേദിവസം പ്രഭാതത്തിൽ തന്നെ രാജാവു് മന്ത്രിമാരെയെല്ലാം ആളയച്ചുവരുത്തി താൻതലേദിവസം രാത്രിയിൽകണ്ട

സ്വപ്നവൃത്താന്തങ്ങൾ മുഴുവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/269&oldid=170648" എന്ന താളിൽനിന്ന് ശേഖരിച്ചത്