ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯-ാം അദ്ധ്യായം__ മുപ്പത്തിമൂന്നാംലീല. ൨൯൯

                   ഭാവനാമാത്രസന്തുഷ്ടയായ ആ ഭവാനിയിൽനിന്നും നിങ്ങൾക്കു അഷ്ടസിദ്ധികളെ വരിക്കാം .  ദേവിയെ സേവിക്കു
                   ന്നതിനുള്ള ക്രമം ഞാൻപറഞ്ഞുതരാം . നവാവരണ  സംയുക്തയും , നവനാദസ്വരൂപിണിയും   അണമാടികളായ 
                   അഷ്ടസിദ്ധികളോടും  അന്യങ്ങളായ  മറ്റെല്ലാ ശക്തികളോടും കൂടെ എന്റെ മടിയിൽ വസിക്കുന്നവളും ആയ  ദേവി
                   യെ  ഞാൻ തന്നെ അവൾ എ​ന്നുള്ളവിചാരത്തോടുകൂടെ പൂജിക്കുകയും ശിവാപ്തിക്കുവേണ്ടി ജാഞാതൃജ്ഞേയജ്ഞാ
                   നരൂപവും ജഗത്തുകൾക്കു ആദികാരണവും പൂർണ്ണവും അഹന്താത്മകവും ആയ ജ്യോതിസ്സിനെ ശീലിച്ചുകൊള്ളുകയും
                   സമസ്തദുഃഖങ്ങളേയും  നശിപ്പിക്കുന്നതും  എല്ലാവിധ  ആനന്ദങ്ങളേയും ദാനംചെയ്യുന്നതും ആയ മഹാദേവിയുടെ മൂല
                   വിദ്യയെ അഖിലസിദ്ധിസാദ്ധ്യത്തിനായി ജപിക്കുകയും ചെയ്താൽനിങ്ങൾക്കു ആഗ്രഹപൂർത്തിയുണ്ടാകും .
                        സർവജ്ഞനും  ദയാലുവുമായ ഭഗവാൻ അഷ്ടസിദ്ധികളെ സാധിക്കുന്നതിനുവേണ്ടി യക്ഷികൾക്കുചെയ്ത ഉപദേ
                  ശത്തെ   അവർ  അവധാനതയോടുകൂടെ   കേൾക്കാഞ്ഞതിനാൽ  കോപിഷ്ഠനായിത്തീർന്ന  ഭഗവാൻ   അവരെ 
                  നോക്കി,  സാരമേറിയ എന്റെ ഉപദേശങ്ങളെ  ജാഗ്രതയോടുകൂടി  ഓർത്തുകേൾക്കാതെ നിസ്സാരമാക്കി നിരാകരിച്ചു 
                  കളഞ്ഞ  നിങ്ങൾക്കു ഒരിക്കലും ജ്ഞാനമുണ്ടാവുകയില്ലെന്നു് മാത്രമല്ല ധാർഷ്ട്യമതികളായ  നിങ്ങൾ  ശിലാരൂപിണിക
                  ളായി  ഭൂമിയിൽ ജനിക്കുകയും ചെയ്യുമെന്നു ശപിച്ചു .

                        വടമൂലവാസിയായ ഭഗവാന്റെ ഇപ്രകാരമുള്ള ശാപവാക്കുകൾകേട്ടു് കമ്പിതവിഗ്രഹകളും വിപുലാകാരകളും നിർ
                  ദ്ദഗ്ദ്ധമാനസകളും നിഭൃതേന്ദ്രിയകളും ആയിത്തീർന്ന ആ യക്ഷികൾ ശിവപ്രീതികരങ്ങളായ അനവധി സ്തോത്രങ്ങളെ
                  ഭക്തിപൂർവം പാടിയുംകൊണ്ടു് , അല്ലയോ ഭഗവാനേ! ഞങ്ങൾ , ശിലാരൂപിണികളായി ഏതുദേശത്തിൽ വസിക്കുമെ
                  ന്നും , ഏതൊരുകാലത്തിൽ ഞങ്ങൾക്കു അങ്ങയുടെ പാദസാമിപ്യം ലഭിക്കുമെന്നുംകൂടി ദയാപൂർചം അരുളിച്ചെയ്യാറാ
                  കണമെന്നപേക്ഷിച്ചു .
                        ദയാലുവായ സുന്ദരേശ്വരൻ ഉടൻതന്നെ ഇപ്രകാരം ശാപമോക്ഷം അരുളിച്ചെയ്തു:__
                       "ത്രൈലോക്യപ്രഖ്യാതമായ പാണ്ഡ്യദേശത്തിൽ "ശ്രീപട്ടമംഗലം" എ​ന്നുപേരോടുകൂടിയ ഒരു ഗ്രാമംഉണ്ടു് .അതിൽ
                   ആഢ്യമായ ഒരു വടവൃക്ഷം ഉണ്ടു് . ഉന്നതങ്ങളും, ആയതങ്ങളും, മേഘങ്ങൾ വന്നിരുന്നു വിശ്രമസുഖം അനുഭവിക്കുന്ന

തുമായ ശാഖോപശാഖകളോടും ശ്യാമളകോമളങ്ങളായ പത്രങ്ങളോടുംകൂടെ ഏകദേശം ഒരുയോജനവിസ്താരത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/277&oldid=170657" എന്ന താളിൽനിന്ന് ശേഖരിച്ചത്