ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩0൪ ഹാലാസ്യമാഹാത്മ്യം

                                 ചോളരാജാവിന്റെ മേൽപ്രകാരമുള്ള ഭക്തിചാപല്യങ്ങളെ ഭക്തചിന്താമണിയായ പരമശിവൻകണ്ടു് ഇതിൽപ്പരമില്ലാതെ പ്രസാദിച്ചു് അദ്ദേ
                     ത്തിന്നു് പരമദുർല്ലഭങ്ങളായ പല വരങ്ങളും കൊടുത്തിട്ടു് ഇപ്രകാരം പറഞ്ഞു:-
                           
                               "അല്ലയോഭക്തശിരോമണിയായ ചോളരാജാവേ! അങ്ങേയ്ക്കു എന്റെ ഭക്തോത്തമനായ പാണ്ഡ്യരാജാവിനോടു് ഏറ്റു യുദ്ധംചെയ്യുന്നതിനു
                     വേണ്ട ബലംഇല്ല. അതുകൊണ്ടു് അങ്ങു് അതിവേഗത്തിൽ പൊയ്ക്കൊള്ളുക. ഞാൻതന്നെ വേഗവതിയുടെ ഉത്തരതീരംവരെകൊണ്ടാക്കാം."
                                അനന്തരം നീപാടവീരനാഥനും സിദ്ധരൂപിയുമായ ഭഗവാൻ പരമേശ്വരൻ ചോളഭൂപനെകൊണ്ടുപോയി വേഗവതിയുടെ ഉത്തരതീരത്തിൽ
                     ആക്കി ഭസ്മംകൊണ്ടു അദ്ദേഹത്തിന്റെ ലലാടത്തെ അലംകരിച്ചിട്ടു് വിദ്യുല്ലതികയെന്നപോലെ തിരോധാനംചെയ്തു.
                                കാന്താരഛേദിരാജാവു് ലീലാമയനായ ഭഗവാന്റെഅസീനനായ കൃപാവിശേഷത്തെപ്പറ്റി പലതും   വിചാരിച്ചുകൊണ്ടു്, സ്വകീയരാജ്യത്തിൽ
                     പോയി.
                     ഭക്താർത്തിഭഞ്ജനനായ സുന്ദരേശ്വരൻ സ്വയംകൃതമായ ദ്വാരഭേദത്തെ അടച്ച് വൃഷഭമുദ്രയുംവച്ചു് തന്റെ പ്രാസാദത്തിൽ പ്രവേശിച്ചു് മീനലോചനയായ
                     ഭഗവതിയുമൊന്നിച്ചു് മഞ്ചമധ്യത്തിൽ സസുഖം രമിച്ചു.
                               നേരംവെളുത്തു് ക്ഷേത്രപാലകന്മാർ പതിവുപോലെവന്നു് ഗോപുരവാതിൽ  തുറക്കുന്നതിനായി ഭാവിച്ചപ്പോൾ  തങ്ങൾ തലേദിവസം  രാത്രിയിൽ  
                    വെച്ചിട്ടുണ്ടായിരുന്ന മീനുമുദ്രമാറ്റി വൃഷഭമുദ്രവച്ചിരിക്കുന്നതുകണ്ടു് വിവരം ഓടിപ്പോയി പാണ്ഡ്യരാജാവായ കുലഭൂഷണനെ അറിയിച്ചു.  രാജാവു് അവരോടു്
                    ദ്വാരഭേദംചെയ്തതു് ആരെന്നന്വേഷിക്കാൻ ആജ്ഞാപിച്ചു. ഉടൻതന്നെ രാജസേവകന്മാർ ആ ദിക്കിലെങ്ങും സഞ്ചരിച്ചു് ദ്വാരഭേദം ചെയ്തവർ ആരാണെന്നു്
                    പലപ്രകാരത്തിൽ അന്വേഷിച്ചിട്ടും യാതൊരുതുൽപും ഉണ്ടാകായ്കയാൽ ആവിവരവും രാജാവിനെ അറിയിച്ചു.
                             രാജാവിനു് അതുകേട്ടപ്പോൾ വലിയ വ്യസനംഉണ്ടായി. അനന്തരം അദ്ദേഹം ഇങ്ങനെപറഞ്ഞു:- " മുദ്രപൊട്ടിച്ചു് ദ്വാരഭേദംചെയ്തതു് ആരാണെന്നു് സുന്ദ
                    രേശ്വരനറിയാം. അദ്ദേഹംതന്നെ അതു വെളിപ്പെടുത്തിത്തരണം. അതുവെളിപ്പെടീതെ ഞാൻ ഉണ്ണുന്നതല്ല."

കുലഭൂഷണപാണ്ഡ്യൻ ഇപ്രകാരം ശപഥവും ചെയ്തുംവച്ചു ഭൂമിയിൽ കമന്നുകിടന്നു. വിചാരമഗ്നനായി കിടന്ന രാജാവു് അല്പനേരത്തിനുള്ളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/282&oldid=170662" എന്ന താളിൽനിന്ന് ശേഖരിച്ചത്