ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിനാലാം അദ്ധ്യായം - മുപ്പത്തിഎട്ടാം ലീല ൩൨൯

കൂടെ അഹോരാത്രം അന്നദാനവ്രതവും ആചരിച്ചു പഴയപോലെ എന്നേയും സ്മരിച്ചു വസിച്ചുകൊള്ളുവിൻ" എന്നിങ്ങനെ ആകാശത്തിൽനിന്നും അശരീശിവാക്കുകേട്ടു.

ആ അവസരത്തിൽ ആ ശൂദ്രദംപതികൾ ക്കുണ്ടായ ആനന്ദാതിശയങ്ങൾഏവം വിധമായിരുന്നു എന്ന് ഒരുത്തരെയുംകൊണ്ട് പറഞ്ഞറിയിക്കാൻ ഒക്കുന്നതല്ല. അവർ ഇറ്റിറ്റുവീഴുന്ന ആനന്ദാശ്രുകണങ്ങളോടുകൂടെ പരമശിവനെ വീണ്ടും വീണ്ടും നമസ്കരിക്കുകയും ഭക്തിമയങ്ങളായ സ്തോത്രങ്ങളെ ഉച്ചത്തിൽ ജപിക്കുകയും ക്ഷേത്രപ്രദക്ഷിണം വയ്ക്കുകയും മറ്റും ചെയ്തു അവർക്കുണ്ടായ ആനന്ദത്തേയും ഭക്തിയേയും പ്രസ്ഫുടീകരിച്ചുകൊണ്ട് അവരുടെ വസതിയിലേക്കുപോയി.

പ്രീതരായ അവർ അവരുടെ രമ്യമായ മന്ദിരത്തിൽ ചെന്നുനോക്കിയപ്പോൾ ഒന്നാമതായി അവരുടെ ദൃഷ്ടിപഥത്തിൽ എത്തിയതു അക്ഷയാക്ഷതസംപൂർണ്ണവും അത്ഭുതതരവും ആയ മൂതം ആയിരുന്നു. മന്ദിരമദ്ധ്യത്തിൽ കാണപ്പെട്ട ആ അക്ഷയതണ്ഡുലപാത്രം സുന്ദരേശ്വരാനുഗ്രഹപ്രകാരം പ്രത്യക്ഷമായതാണെന്നു അവർ നിശ്ചയിട്ടു. തന്മൂലം വിസ്മയാവിഷ്ടചിത്തരായ അവർ ആ തണ്ഡുലപൂർണ്ണപാത്രത്തെ എടുത്ത് ഒരു ശുഭാസനത്തിൽ സ്ഥാപിച്ച്, ഗന്ധാദ്യങ്ങളെക്കൊണ്ട് പരിപൂജിക്കുകയും, ഭക്തിയോടുകൂടെ തണ്ഡലമൂതത്തിനു പ്രദക്ഷിണം വയ്ക്കുകയും അതിന്റെ മമ്പിൽ വീണു പലതവണ നമസ്കരിക്കുകയും മറ്റും ചെയ്തു. തണ്ഡുലമൂതമാകട്ടെ വലരെ വളരെ ധവളമായ അക്ഷതം ഇടവിടാതെ ചൊരിയാനും തുടങ്ങി. ശൂദ്രദംപതികൾ ആ അരി വാരിവിറ്റ് മറ്റുവേണ്ട സാധനങ്ങൾ എല്ലാം വരുത്തിച്ചു് വേണ്ടതുപോലെ ഭക്ഷണസാധനങ്ങളെ പാകംചെയ്തു വന്ന ശിവഭക്തന്മാർക്കെല്ലാം ശിവാജ്ഞപ്രകാരം യാതൊരുമുട്ടുംകൂടാതെ കൊടുത്തുതുടങ്ങി. കാലക്രമേണ ഈ അത്ഭതവർത്തമാനം നാട്ടിലെല്ലാം പരക്കുകയും കേട്ടവരെല്ലാം കൂട്ടംകൂട്ടമായി വന്നുകാണുകയും ഭക്തവത്സലനായ ഹാലാസ്യേശ്വരന്റെ കാരണ്യാതിശയത്തെപ്പറ്റി ഇതിൽപരമില്ലാത്ത, സ്തുതിക്കുകയും ചെയ്തു.

ആ ശൂദ്രദംപതികൾ മേൽപ്രകാരം അക്ഷയതണ്ഡുലപാത്രത്തിൽ നിന്നും കിട്ടുന്ന തണ്ഡുലം കൊണ്ടു് അന്നദാനവും വസ്ത്രാഭരണദാനങ്ങളും മറ്റും ശിവഭക്തന്മാർക്കു എടവിടാതെ ചെയ്തു. തദുച്ഛിഷ്ടത്തെ തങ്ങൾ ഭുജിച്ചും ബലാരോഗ്യജ്ഞാനസൌന്ദര്യശാലികളായി ബന്ധുമിത്രപത്ര പൌത്രദാസദാസീനികരങ്ങളോടു കൂടെ നൂറു വർഷം ഇഹത്തിൽ വസിക്കുകയും അനന്തരം ശിവപാദത്തിൽ ലയിച്ച് പരമസായൂജ്യത്തെ പ്രാപിക്കുകയും ചെയ്തു.

അന്നദാനത്തിനു തുല്യമായ ദാനവും ശിവഭക്തർക്കു തുല്യമായ ഭക്തിയും, ഇല്ലെന്നുള്ളതിനും ഏതു ജാതിയിൽ ഉൾപ്പെട്ടവരും എങ്ങനെയുള്ളവരും ആയിരുന്നാലും സ്വഭക്തന്മാരുടെ എല്ലാവിധസങ്കടങ്ങളേയും സദാപി പരിഹരിച്ചു് അവർക്കുവേണ്ടി എന്തുതന്നെ ചെയ്യുന്നതിനും ഭക്തവത്സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/307&oldid=170687" എന്ന താളിൽനിന്ന് ശേഖരിച്ചത്