ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൦ ഹാലാസ്യമാഹാത്മ്യം.

ലനും കരുണാവരുണാലയനും ലീലാവിനോദിയും മായാമയനും ആയ ഹാലാസ്യനാഥൻ തയ്യാറാണെന്നുള്ളതിനും ഈ ലീല ഒരു അത്യുത്തമമായ ദൃഷ്ടാന്തമാകുന്നു. അല്ലയോ മഹർഷീശ്വരന്മാരേ! ഹാലാസ്യന്റെ ഇപ്രകാരമെല്ലാമുള്ള ലീലാവിലാസങ്ങൾക്കു ഒരു കൈയും കണക്കും ഇല്ല. സ്വഭക്തനായ ശൂദ്രനു തണ്ഡുലപൂർണ്ണമായ കുട്ടയെ നല്കിയ അദ്ദേഹത്തിന്റെ കാരുണ്യത്തിനു വേണ്ടി നമ്മൾ എല്ലാക്കാലവും അദ്ദേഹത്തെ ഭജിക്കേണ്ടതാകുന്നു. ഹാലാസ്യമധ്യനിലയനായ അദ്ദേഹത്തിന്റെ തിരുനാമങ്ങളെ ഒരു തവണ ജപിക്കുന്നിടത്തോളവും ഉള്ളഫലം ക്ലപകോടികാലം അന്ന്യങ്ങളായ അനവധി നാമങ്ങളെ ജപിച്ചാലും സീമാതീതമായ വിധത്തിൽ വിവിധദാനധർമ്മങ്ങൾ ചെയ്താലും ഉണ്ടാകുന്നതല്ല. അല്ലയോ വസിഷ്ടാദിമുനിപുംഗവന്മാരേ! ഹാലാസ്യാധീശ്വരനായ സുന്ദരേശ്വരന്റെ അത്ഭുതപാവനമായ മുപ്പത്തിഎട്ടാമത്തെ ലീല ഇപ്രകാരം ആണ്. ഈ ലീലയെ ഭക്തിപൂർവം കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് എല്ലാവിധസംപത്തുകളും ഇഹത്തിൽ വച്ച് ളഭിച്ചു ചിരകാലം വസിക്കുന്നതുമല്ലാതെ അവസാനത്തിൽ അവർക്കു് അനന്തവും അനശ്വരവും ആയ മോക്ഷപദവി സംപ്രാപ്തമാകുന്നതും ആകുന്നു.

അക്ഷയതണ്ഡുല പാത്രദാനം ചെയ്ത

മുപ്പത്തിഎട്ടാം ലീല സമാപ്തം


ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൪൫-ാം അദ്ധ്യായം

വൃദ്ധവൈശ്യരൂപം ധരിച്ച

മുപ്പത്തിഒമ്പതാം ലീല

വീണ്ടും അഗസ്ത്യൻ വസിഷ്ഠാദി മുനിപുംഗവന്മാരോടു താഴെവരുമാറു് ഭഗവൽലീലാകഥനം ആരംഭിച്ചു:-”അല്ലയോ താപസവര്യന്മാരേ! ഹാലാസ്യപതിയായസുന്ദരേശ്വരൻ, നീതിവർജ്ജിതന്മാരായ ജ്ഞാതികളെ വ്യവഹാരം കൊണ്ടു് ജയിച്ച്, ഭവനക്ഷേത്രവിത്താദികളെ വൈശ്യഭാഗിനേയനു നൽകിയതായ അദ്ദേഹത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/308&oldid=170688" എന്ന താളിൽനിന്ന് ശേഖരിച്ചത്