ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮൪ ഹാലാസ്യമാഹാത്മ്യം.

ഹീനരായി സ്തന്യപാനത്തിനുപോലും സംഗതിയാകാതെ കൊടുവെയിലേ റ്റു പൊരിയുന്ന അവസരത്തിൽ ,ദയസിന്ധുവായ സോമസുന്ദരൻ തല്പ ത്നിയായ ഭവാനിയുമൊന്നിച്ച് നിങ്ങളെക്കാണുന്നതിനും കരുണാകരനായ സദാശിവൻ നിങ്ങൾക്കു മാതൃരൂപത്തിവന്നു മുലപ്പാൽതരുന്നതിനും അ പ്പോൾ മുതൽ നിങ്ങൾ ശാപവിമുക്തരാകുന്നതിനും സംഗതിയാകും" എന്നാണു്. ആ ശാപമോക്ഷംഫലിപ്പിക്കാവേണ്ടിയാണു് ഞാൻ വരാഹ രൂപം ധരിച്ചതു്. ഇനി ഞാൻ ശാപവിമുക്തരായി വരാഹപർവ തഗുഹാന്തർഭാഗത്തിൽ വസിക്കുന്ന ഇവരെ രാജരാജപാണ്ഡ്യന്റെ മന്ത്രിക ളാക്കി ഐഹികങ്ങളായ അനവധി ഭോഗങ്ങൾ അനുഭവിപ്പിച്ചതിന്റെ ശേഷം ഇവർക്കു സായൂജ്യംകൊടുക്കും.

    സുന്ദരേശ്വരന്റെ  ഇപ്രകാരമുള്ള  വാക്കുകൾകേട്ട്  ഉണ്ടായ  ആനന്ദം 

കൊണ്ട് പുളകാഞ്ചിതവിഗ്രഹയായ മീനാക്ഷീഭഗവതി ആശ്രിതവത്സല നായ ഭഗവാന്റെ സീമാതീതമായ കരുണയെപ്പറ്റി മനസ്സുകൊണ്ട് എറ്റ വും പ്രശംസിച്ചു. അനന്തരം വീണ്ടും വീണ്ടും അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ടു് അദ്ദോഹത്തോടൊന്നിച്ചുവസിച്ചു. അതിന്റെശേഷം അ വർ ഹാലാസ്യത്തിൽ തിരിച്ചെഴുന്നള്ളി. അന്നുരാത്രിയിൽ സുന്ദരേശ്വരൻ, രാജരാജപാണ്ഡ്യന്റെ അടുക്കൽചെന്നു് സ്വപ്നത്തിൽ അദ്ദേഹത്തോടു ഇ പ്രകാരംപറഞ്ഞു.

     അല്ലയൊ  രാജരാജപാണ്ഡ്യ! എന്നാൽ  ഭാര്യയോടൊന്നിച്ച്    ഹത

നായ കോലയൂഥനാഥന്റെ ശരീരംഇപ്പോൾ പാവനമായ പർവതാകാര ത്തിൽ കിടക്കുന്നുണ്ട്. ആ പർവതഗുഹാന്തർഭാഗത്തിൽ അവന്റെ മക്ക ൾ, എന്റെ സ്തന്യപാനംകൊണ്ടു് മുക്തശാപന്മാരും, മുഖമൊഴിച്ചുള്ള മ റ്റെല്ലാഅവയവങ്ങളും , മനുഷ്യാകൃതിയോടുകൂടിയവരും ആയിട്ടു്, വസിക്കു ന്നു. ജ്ഞാനവിജ്ഞാനാന്വിതന്മാരായ അവരെ അതിവേഗത്തിൽ വരുത്തി നിന്റെ മന്ത്രികളാക്കി,അവരുടെ ഗുണദോഷപ്രകാരം രാജ്യഭരണം നടത്തു ക. അവരുടെ സാമർത്ഥ്യംകൊണ്ടുണ്ടാകുന്നധനങ്ങൾക്കൊണ്ടു്, മേലാൽ നീ വിത്തേശതുല്യനും ഏകഛത്രാധിപനും ആയി അനേകായിരംവേഷം ഭൂപ രിപാലനംചെയ്ത് സസുഖംവസിക്കും.

    രാജാവു്    ഇപ്രകാരം     സ്വപ്നംകണ്ടയുടൻതന്നെ     ഓടി   എഴുന്നേറ്റ്  മ

ന്ത്രിമാരെ വിളിച്ചുവരുത്തി അവരോടു ഈ വിവരങ്ങൾ മുഴുവൻ പറഞ്ഞു് അവരോടുകൂടെ താൻ മുൻപേ നായാട്ടിനുപോയ സൂകരപർവതത്തി‌ൽ എ ത്തി , അവിടെ ഗുഹാന്തർഭാഗത്തിൽ , സൂകരമുഖന്മാരായി വസിക്കുന്ന പന്ത്ര ണ്ടു ശൂദ്രബാലന്മാരേയും കൂട്ടിച്ചുകൊണ്ടുവന്നു് തന്റെ മന്ത്രികളാക്കി നിയ മിച്ചു. അത്യന്തം ബുദ്ധിമാന്മാരായ അവരുടെ മർത്ത്യശരീരത്തോടും സൂകര

മുഖത്തോടുംകൂടിയ രൂപം കണ്ടു് സുന്ദരേശ്വരന്റെ മായാവൈഭവങ്ങൾ ഒ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/362&oldid=170696" എന്ന താളിൽനിന്ന് ശേഖരിച്ചത്