ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വഴങ്ങി രാജസന്നിധിയിൽനിന്നും ഇറങ്ങി ഭരണ്ഡാരസദനത്തിൽപോയി ഗ ണകന്മാരെക്കൊണ്ടു് കണക്കിൽ ചിലവെഴുതിച്ച്, ഒട്ടുവളരെ ദ്രവ്യംവാങ്ങി പെട്ടിയിലിട്ട് ചുമടക്കി മുദ്രവച്ച് ചുമട്ടുകാറരെക്കൊണ്ടു് ചുമപ്പിച്ച് അ ദ്ദേഹത്തിന്റെ വീട്ടിൽകൊണ്ടുപോയി ഉറപ്പുളള മുറിയിൽ ഇറക്കിച്ചു വി ശ്വസ്തന്മാരായ ചില ഭുത്യന്മാരെ പണംകാക്കുന്നതിനും നിയമിച്ചുംവച്ചു്, ഒരു വിജനസ്ഥലത്തുപോയിരുന്നുംകൊണ്ടു് സുന്ദരേശ്വരപ്രീതിക്കുവേണ്ടി പുണ്യകർമ്മങ്ങൾ ചെയ്യുന്നതിനുളള സൌകർയ്യം ഇതുതന്നെ എന്നു നിശ്ച യിച്ചിട്ടു് ഉടൻതന്നെ അവിടെനിന്നും ഇറങ്ങി ഹേമപത്മിനിയിൽപോ യി സ്നാനെചെയ്ത നിത്യകർമ്മംനടത്തി ഭസ്തരുദ്രാക്ഷങ്ങളും ചാത്തി തീര സ്ഥനായ ഗണേശ്വരനെ ഗന്ധാദികൾകൊണ്ടു് പുജിച്ച പ്രസാദിപ്പിച്ച തിന്റെശേഷം, ഷൺമുഖനെയും പൂജിച്ചു് മനോരഥങ്ങൾ മുഴുവൻ പ്രാ ർത്ഥിച്ചുകൊണ്ടു്, അവിടെ നിന്നും തിരിച്ച് സർവാനുഗ്രഹതല്പരയായ മീനാ ക്ഷീഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കന്നദിക്കിൽപോയി, ലോകൈകനായിക യും ജഗന്മാതാവും ആയ ദേവിയെ വഴിപോലെ പൂജിച്ചു് ഭക്തിപൂർവം പ്രണമിക്കുകയും പ്രാർത്കതതിക്കുകയും ചെയ്തതിൽപിന്നെ സ്വമനോരഥങ്ങൾ മുഴുവനും ഇപ്രകാരം അറിയിച്ചു . അല്ലയോ ഭഗവതീ !നൃപരക്ഷകനായ എനിക്കു് അദ്ദേഹത്തിന്റെ ദ്രവ്യങ്ങൾകൊണ്ടു് ധർമ്മംചെയ്യാൻ വലിയ മടിയായിരിക്കുന്നു. ഇപ്പോൾ രാജാജ്ഞപ്രകാരം കുതിരകളെ വാങ്ങിക്കുകയാണെങ്കിൽ കൈയും കണക്കും ഇല്ലാത്ത ദ്രവ്യം ചുമപ്പിച്ചുകൊണ്ടുപോയി തുരുഷ്കന്മാർക്കു് കൊടുക്കണം. അ തിനിക്കു പ്രാണസങ്കടമാണു്. അതു കൊണ്ടു് ആത്തർത്രാണപരായണയും ഭ ക്തേഷ്ടകാരിണിയും. ആയ ഭഗവതി എന്റെ ഉദ്ദേശ്യം സഫലമാക്കി എ ന്നേയും ​എന്റെ മഹാരാജാവിനേയും രക്ഷിക്കണം.

 അനന്തരം    ലിംഗരുപധാരിയും, സുന്ദരേശാഖ്യനും  ആയ    പരമശിവ

ന്റെ സന്നിധിയിൽപോയി അദ്ദേഹത്തെ പ്രദക്ഷിണപ്രണാമങ്ങൾകൊ ണ്ടും ഗന്ധപുഷ്പസമാരാധനംകൊണ്ടും പ്രസാദിപ്പിച്ചതിന്റെശേഷം അ ദ്ദേഹത്താടും ഇപ്രകാരം പ്രാർത്ഥിച്ചു.

  അല്ലയോ   ഭ്രലോക  ശിവലോകേശ!  താണ്ഡവപ്രിയ! മധുരാപുരവാ

സിൻ!സർവജ്ഞ! കരുണാസിന്ധോ! സർവലോകൈകനായക! സമസ്തജ ഗദുൽപത്തിസ്ഥിതിസംഹാരകാരക! പ്രഭോ! അങ്ങയുടെ അനുഗ്രഹം കൊ ണ്ടു്, എന്റെ പുറപ്പാട് സഫലമാകണമേ  ! എന്റെ അധീനത്തിൽ ഇ പ്പോൾ രാജാവിന്റെ വകയായി അനവധി ദ്രവ്യം ഉണ്ടു്. ഞാൻ അവ ചെലവാക്കി അങ്ങെയും അങ്ങെ ഭക്തന്മാരെയും വഴിപോലെ പൂജിക്കാം

  വാതപുരാശ്വരൻ  ഇപ്രകാരം  പ്രാർത്ഥിച്ചിട്ട് ,  പോകാനായി  തുടങ്ങി

യപ്പോൾ, എവിടെനിന്നും വന്നെന്നറിയാതെ ഒരു വ്യദ്ധവിപ്രൻ അവി

ടെവന്നു് , വാതപുമേശ്വരനോടു് , ഈ ഭസ്മം വാങ്ങിക്കൊണ്ടുപൊയ്ക്കൊളളു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/431&oldid=170723" എന്ന താളിൽനിന്ന് ശേഖരിച്ചത്