ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

വ്യാഘ്രാദികളായ ഹിംസ്രജന്തുക്കളാൽ പരിവ്രതമായ വനത്തിലേയ്ക്കു പോകുവാൻ തീ൪ച്ചപ്പെടുത്തുകയോ?" എന്നു പറയുകയും തൽക്ഷണം മുമ്പത്തെപ്പോലെ മൂ൪ഛിതനായി വീഴുകയും ചെയ്തു.അപ്പോൾ ശ്രീരാമൻ ശീതോപചാരാദികളെക്കൊണ്ടു പിതാവിന്റെ മൂ൪ഛയെ തെളിയിച്ചിട്ടു"പ്രിയപിതാവെ!ഞാൻ ഈ പ്രതിജ്ഞയെ നിറവേറ്റി കഴിഞ്ഞാൽ ഒട്ടും താമസിക്കാതെ ഇവിടുത്തെ സന്നിധിയിൽ എത്തിക്കൊള്ളാം.ഇപ്പോൾതന്നെ ഞാൻ പുറപ്പെട്ടിട്ടില്ലെങ്കിൽ ചെറിയമ്മയുടെ മനോവിചാരം ശമിക്കുന്നതല്ല. അതുകൊണ്ട് എന്റെ അമ്മയേയും മറ്റും വേഗം ചെന്നു പറഞ്ഞു ഇപ്പോൾതന്നെ ഇവിടുത്തോടു യാത്രയും പറഞ്ഞു ഏറ്റവും തൃപ്തിയോടും സുഖത്തോടും കൂടി കാട്ടിലേയ്ക്കു പുറപ്പെടുന്നുണ്ട്"എന്നുപറഞ്ഞ് അവിടെനിന്നു തന്റെ മാതാവായ കൗസല്യാദേവിയോടെ സമീപത്തു ചെന്ന് അവരെ പറഞ്ഞു സമാധാനപ്പെടുത്തി പ്രദക്ഷിണംവെച്ചു നമസ്കരിച്ച് അവിടെനിന്നു തന്റെ രാജധാനിയിലേക്കുതന്നെ ചെന്നു സീതയോടു സകല സംഗതികളും പറഞ്ഞു ധരിപ്പിച്ചു . അവിടെ ഉണ്ടായിരുന്ന ലക്ഷ്മണൻ ജ്യേഷ്ഠന്റെ വനയാത്രയെപ്പറ്റി കേട്ടപ്പോൾ "ജ്യേഷ്ഠാ!അങ്ങുന്നു തനിയെ പോകുന്നതു ശരിയല്ല.ഞങ്ങൾ രണ്ടുപേരേയും തീ൪ച്ചയായും കൂട്ടിക്കൊണ്ടുപോകണം"എന്നു വിനയപൂ൪വ്വം പൂ൪വ്വം പ്രാ൪ത്ഥിച്ചു അതിന്നു ശ്രീ രാമൻ"ശരി,എന്നാൽ വേഗത്തിൽ പുറപ്പെടുക."എന്നു പറഞ്ഞു ബ്രാഹ്മണരെ വരുത്തി യാത്രാദാനം ചെയ്ത് അഗ്നിഹോത്രാഗ്നിയും എടുത്തു സീതയോടും ലക്ഷ്മണനോടുംകൂടി കാൽനടയായി അച്ഛനെ കണ്ട് യാത്ര പറയുവാൻ അദ്ദേഹത്തിന്റെ രാജധാനിയിലേയ്ക്കു പുറപ്പെട്ടു.ആ യാത്രയെ കണ്ടിട്ടു പട്ടണവാസികളായ ജനങ്ങൾ എല്ലാവരും ഏറ്റവും വ്യസനത്തോടുകൂടി മാ൪ഗത്തിൽ ചുഴന്നുകൊണ്ടിരുന്നു.ശ്രീരാമൻ അതൊന്നും ഗൗനിക്കാതെ നേരെ ചെന്നു പിതാവിന്റെ കാൽക്കൽ വീണു നമസ്കരിച്ചു .പിന്നെ കൈകേയിയെ നോക്കി"അമ്മേ!വനത്തിലേയ്ക്കു പോകുവാൻ ആജ്ഞയെ തരുവിൻ!"എന്നു ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/100&oldid=170771" എന്ന താളിൽനിന്ന് ശേഖരിച്ചത്