ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരക്കത്തക്കനണ്ണം സകല സൌകർയ്യങ്ങളും ചെയ്തിരുന്നു തമസാനദിയുടെ തീരത്തിൽ ശ്രീരാമൻ ഒരുദിവസം താമസിച്ചു . പിന്നെ അവിടെനിന്നു പുറപ്പെട്ടു ശൃംഗിവേരപുരത്തിൽ ചെന്നുചേർന്നു. ആപട്ടണത്തിലെ അധിപനായ ഗുഹന്റെ ഉപചാരങ്ങളെ സ്വീകരിച്ച് അന്നുരാത്രി അവിടെ കഴിച്ചുകൂട്ടി. പിന്നെ ഗുഹൻ മുഖേന തല ജടപരിക്കുവാനുള്ളപാൽ വരുത്തുകയും ജടധാരിയായി സീതാലക്ഷ്മണസഹിതനായി തോണിയിൽ കയറുകയും, പിന്നെ സുമന്ത്രനോടു തേരുംകൊണ്ട് അയോദ്ധയിലേയ്ക്കു മടങ്ങിപ്പോകുവാൻ ആജ്ഞാപിക്കുകയും ചെയ്തു. അപ്പോൾ ഗുഹൻ, തന്റെ ജ്ഞാനികളായ ആളികളെ കൊണ്ടു ഗംഗയിൽ ശ്രീരാമൻ കയറിയ തോണിയേ തുഴയിച്ചു . തോണി ഗംഗാലതിയുടെ മദ്ധ്യത്തിൽ എത്തിയപ്പോൾ സീത "ഹേ ഗംഗാ ദേവി! ഞാൻ ഭവതിയേ വന്ദിക്കുന്നു. ഞങ്ങൾ മുന്നുപേരും വനവാസംകഴിഞ്ഞു തിരികെ വരുമ്പേൾ ദേവിക്കു മധുമാംസാദികളെകെണ്ടു ബലിപൂജ ചെതുകൊള്ളാം" എന്നിങ്ങനെ പ്രാർത്തിച്ചു . അപ്പോഴയ്ക്കു തോ​ണി അക്കരയിൽ ചെന്നു ചേർന്നു. ഉടനെ രാമാദികളായ മൂന്നുപേർരും തോണിയിൽനിന്നു കരയ്ക്കിറങ്ങി ഗുഹനോടു യാത്ര പറഞ്ഞ് അയയ്ക്കുകയും, ആ രാത്രി ഗംഗാനദിയുടെ തീരത്തിൽകഴിച്ചുകൂട്ടി പിന്റെന്നുപുലർകാലെ പുറപ്പെട്ടു പതുക്കെ നടന്നു ഭരദ്വാജമഹർഷിയുടെ ആശ്രമത്തിൽ ചെല്ലുകയും അവിടെ മഹർഷി ചെയ്തതായ ഉപചാരത്തെ സ്വീകപീച്ച് അല്പനേരം താമസിക്കുകയും ചെയ്തു. പിന്നെ പ്രയാഗയിൽചെന്നു യമുനാനതിയെ വന്ദിക്കുകയും, ആനതിയെ കടന്നു മഹാവനത്തിലേക്കു പ്രവേശീക്കുകയും ചെയ്തു. വനത്തി ഒന്നാമതു ചെന്നതു വാത്മീകിമുനിയുടെ ആശ്രമത്തിലേയ്ക്കാണ്. വാത്മീകി രാമാദികളെ യതോചിതം പുചിക്കുകയും അവർ ആ പൂജയെ സ്വീകരിച്ച് ആശ്രമത്തിൽ കുറച്ചുനേരം ഇരിക്കുകയും,

തദനന്തരം അവിടെ നിന്നു പുറപ്പെട്ടു ചിത്രകുടഗിരിയിൽ ചെന്നു ചേരുകയും ചെയ്തു. അവിടെ ലക്ഷ്മണൻ മനേഹരമായ ഒരു വർണ്ണശാലയെപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/102&oldid=170773" എന്ന താളിൽനിന്ന് ശേഖരിച്ചത്