ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം ണിയുകയും രാമൻ മൃഗമാംസംകൊണ്ട് ആവർണ്ണശാലയ്ക്കു വാസ്തു ബലിയെ കൊടുക്കുകയും ചെയ്തു. ഈ ആശ്രമത്തിൽ ഇരിക്കുവാനും കിടക്കുവാനും പാകം ചെയ്യാനും അഗ്നിഹോത്രം, തേവാരം മുതലായവ ചെയ്യാനും പ്രത്യേകം പ്രത്യേകം ഉള്ള സ്ഥലങ്ങൾ വൃക്ഷപർണ്ണങ്ങളെക്കോണ്ടു നിർമ്മിക്കപ്പെട്ടിരുന്നു. ഈആശ്രമത്തിൽ അവർ മൂന്നുപേരും അയോദ്ധ്യയിലെന്ന പോലെ തന്നെ സുഖമായി പാർത്തുവന്നു. ആശ്രമത്തിൽ അഥിതികളായ അനേകം മഹർഷിമാർ വന്നു കൊണ്ടിരിക്കുകയും രാമൻ അവരെ കണ്ഡമൂലപലിദികളെകൊണ്ട് ആതിഥ്യം ചെയ്തു പുചിക്കുകയും ചെയ്തുപേന്നു.

ഇങ്ങിനെ ഇരിക്കുന്നകാലം ഒരു ദിവസം ശ്രിരാമൻ സിതയുടെ മടിയിൽ തല വെച്ചുകിടന്ന് ഉരങ്ങുകയായിരുന്നു. അതുകണ്ടിട്ട് ഇന്ദ്രപുത്രനായ ജയന്തൻ ഒരു കാക്കയുടെ രൂപം ധരിച്ച് അവിടെ വരുകയും മാർദ്ദവമുള്ളതും രക്തവർണ്ണവുംമായ സീതയുടെ പെരുവിരൽ [ സുഗമെന്നും പക്ഷാന്തരമുണ്ട് ] മാംസത്തെ തിന്നുവാൻ മോഹിച്ച നഖതുണ്ഡങ്ങളെക്കെണ്ടു കൊടുക്കുകയും ചെയ്തു. സീതയാകട്ടെ ഭർത്താവിന്റെ നിദ്രയ്ക്കു ഭംഗം വന്നേയ്ക്കുമെന്നു ഭയന്ന് ആ കാക്കയെ തടുക്കുകയുണ്ടായില്ല. ശ്രീരാമൻ ഉറക്കമൊണർന്ന് എഴുന്നേറ്റപ്പോൾ സീതയുടെ പെരുവിരലിൽനിന്നു രക്തം ഒഴുകുന്നതും കാക്ക വായിൽനിന്നു രക്തം മുഴുക്കികൊണ്ട് ഓടുന്നതും കണ്ടു. രാമൻ കോപിച്ചു കാക്കയുടെ നേർക്ക് ഇഷീകാസ്ത്രം അഭിമന്ത്രിച്ച് അയയ്ക്കുകയും ആഅസ്ത്രം കാക്കയേ പിന്തുടർന്നുകൊണ്ടു ബഹുദൂരം പാഞ്ഞുചെല്ലുകയും ചെയ്തു. ആ അസ്ത്രത്തിൽനിന്നു കാകനെ രക്ഷിക്കുവാൻ ബ്രഹ്മാണ്ഡഗോളത്തിൽ ആരുമില്ലാതിരുന്നതുകൊണ്ട് ഒടുവിൽ കാകൻ ശ്രീരാമന്റെ ചരണത്തന്നെ ശരണംപ്രാപിച്ചു. ശ്രീരാമൻ നാരദമുനിയുടെ അഭിപ്രായപ്രകാരം ആകാക്കയുടെ ഒരുകണ്ണുമാത്രം ലക്ഷ്യമാക്കികൊള്ളാൻ അസ്ത്രത്തോടു മന്ദ്രിക്കുകയും അസ്ത്രം അതുപ്രകാരംതന്നെ കാകവേഷധാരിയായ ജയന്തന്റ ഒരു നേത്രത്തെ അപഹരിക്കുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/103&oldid=170774" എന്ന താളിൽനിന്ന് ശേഖരിച്ചത്