ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം


ചെയ്തു. ഇങ്ങിനെ രസകരമായ പല സംഗതികളേയും ചെയ്തുകൊണ്ടു രാമാദികൾ സുഖമായി ചിത്രകൂടത്തിൽ പാർത്തുവന്നു.

ശ്രീരാമന്റെ കഥ ഇങ്ങിനെ നടക്കുമ്പോൾ സുമന്ത്രൻ ഗംഗാതീരത്തിൽനിന്നു രാമനോടു പിരിഞ്ഞു രർഥവുംകൊണ്ട് അയോദ്ധ്യയിലേയ്ക്കു ചെന്നു ദശരഥനോടു രാമൻ വനത്തിൽ പ്രവേശിച്ച സംഗതി അറിയിച്ചു. അതുകേട്ട ഉടനെ ദശരഥ മഹാരാജാവു ഹാരാമാ! എന്നുവിലപിച്ചുകൊണ്ടു പ്രാണനെ ഉപേക്ഷിച്ചു. രാജാവു തീപ്പെട്ടതായി അറിഞ്ഞു വസിഷ്ഠമഹർഷി അദ്ദേഹത്തിന്റെ മൃതശരീരത്തെ തൈലദ്രോണിയിൽവെച്ചു സംരക്ഷിക്കുവാൻ ഏർപ്പാടുചെയ്തിട്ടു കൈകേയീ പുത്രന്മാരായ ഭരതശത്രുഘ്നന്മാരെ വേഗത്തിൽ യുധാജിത്തിന്റെ നഗരത്തിൽനിന്നു കൊണ്ടുവരുവാൻ ദൂതന്മാരെ വിളിച്ചു പറഞ്ഞയച്ചു. ഭരതനും ശത്രുഘ്നനും വസിഷ്ഠന്റെ സന്ദേശംകേട്ട് ഒട്ടും താമസിക്കാതെ അയോദ്ധ്യയിലേയ്ക്കു വരികയും സംഗതികൾ അന്വേഷിച്ചപ്പോൾ തങ്ങളുടെ അമ്മയായ കൈകേയി ചെയ്ത ദുഷ്ടതകൾ അറിയുകയും ചെയ്തു. അമ്മയുടെ ദുഷ് കൃത്യങ്ങളിൽ കഠിനമായ വെറുപ്പോടും പശ്ചാത്താപത്തോടുംകൂടി അവർ രണ്ടുപേരും അമ്മയേ വളരെ ശകാരിക്കുകയും, അച്ഛന്റെ മൃതശരീരത്തെ വസിഷ്ഠമഹർഷി കല്പിച്ചതായ വിധിപ്രകാരം സരയൂനദിയുടെ തീരത്തിൽ ദഹിപ്പിക്കുകയും ചെയ്തു. കൌസല്യമുതലായ രാജപത്നിമാർ മൂന്നുപേരും വീരമാതാക്കന്മാരാകയാൽ ഭർത്താവിനെ ദഹിപ്പിക്കുന്നതോടുകൂടി അഗ്നിപ്രവേശം ചെയ്കയുണ്ടായില്ല. പിതാവിന്റെ ഔർദ്ധ്വദൈഹികക്രിയകൾ ചെയ്തുകഴിഞ്ഞതിന്നുശേഷം ഭരതൻ കൈകേയിയുടെ മുമ്പാകെ വെച്ച് ഈ ആപത്തുകൾക്കെല്ലാം കാരണമായ മന്ധരയേ തക്കപ്രകാരം ശിക്ഷിക്കുകയും മേലിൽവേണ്ടത് എന്താണെന്നു മനസ്സുകൊണ്ടു തീർച്ചപ്പെടുത്തുകയും ചെയ്തു. കൈകേയി ഭരതനോട് അയോദ്ധ്യാരാജാവായി വാഴുവാൻ പലപ്രകാരത്തിൽ പറഞ്ഞുനോക്കി എങ്കിലും ഭരതൻ അതു സമ്മതിച്ചില്ല. വന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/104&oldid=170775" എന്ന താളിൽനിന്ന് ശേഖരിച്ചത്