ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

തുപ്രകാരം വസിഷ്ഠൻ ഭരതന്റെ അരികത്തുചെന്നു ഹേ ഭരതാ സാക്ഷാൽ മഹാവിഷ്ണുതന്നെയാണ് ഭൂഭാരഹരണത്തിന്നുവേണ്ടി ശ്രീരാമനായിട്ട് അവതരിച്ചിരിക്കുന്നത് രാമൻ കാട്ടിലേയ്ക്കു പുറപ്പെട്ടിട്ടുള്ളത് രാവണൻ മുതലായ രാക്ഷസന്മാരെ കൊല്ലുവാനായിട്ടാണ് ആകയാൽ ഈ വിഷയത്തിൽ നീ ഇങ്ങിനെ ശാ‌ഠ്യം പിടിക്കുന്നതുകൊണ്ടു പ്രയോജനമില്ല എന്നിങ്ങനെ ശ്രീരാമന്റെ പരമാർത്ഥാവസ്ഥയെ പറഞ്ഞു മനസ്സിലാക്കി തന്റെ ജ്യേഷ്ഠൻ ശ്രീനാരായണസ്വാമിയാണെന്നു മനസ്സിലായപ്പോൾ ഭരതൻ അദ്ദേഹത്തോടു ഹേ ജ്യേഹ്ഠാ അങ്ങയുടെ രാജ്യം ഭരിക്കുന്നതിന്നായും എനിക്കു പ്രതിദിവസം തൊഴുതു പൂജിക്കുന്നതിന്നായും അങ്ങയുടെ മെതിയടികൾ എനിക്കു തരണം അങ്ങയുടെ വനവാസകാലമായ പതിന്നാലു കൊല്ലം മുഴുവൻ ഞാൻ ജടാവലയ്ക്കലധികാരിയായി അങ്ങയുടെ വരവിനെ കാത്തുംകൊണ്ടു നഗരത്തിന്നു പുറത്തു താമസിച്ചു രാജ്യപരിപാലനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് പതിന്നാലുകൊല്ലം കഴിഞ്ഞു പതിനഞ്ചാമത്തെ കൊല്ലം ആദ്യത്തെ ദിവസം സൂര്യൻ അസ്തമിക്കും വരയും ഞാൻ കാത്തിരിക്കും പിന്നെ അങ്ങുന്ന് വന്നുകാണാത്തപക്ഷം തീർച്ചയായും ഞാൻ അഗ്നിപ്രവേശം ചെയ്യുന്നതാണ് ഇതു സത്യം എന്നു പറഞ്ഞു രാമൻ അങ്ങിനെതന്നെയാകട്ടെ എന്നു മറുപടിപറഞ്ഞു തന്റെ രത്നഖചിതങ്ങളായ മെതിയടികൾ ഊരി ഭരതന്നു കൊടുത്ത് അദ്ദേഹത്തോടു അയോദ്ദ്യയിലേക്കു പോകുവാൻ ആജ്ഞാപിച്ചു ഭരതനാകട്ടെ ആ ദിവ്യപാദുകകളെ വിനയപൂർവ്വം വാങ്ങി ഭക്തിയോടുകൂടി ശിരസ്സിൽ അർപ്പിച്ച് ഏറ്റവും കൃതാർത്ഥനായ ഭാവത്തിൽ അനേകം പ്രാവശ്യം ശ്രീരാമനെ പ്രദക്ഷിണംചെയ്തു നമസ്കരിച്ച് അമ്മമാരോടും സൈന്യങ്ങളോടുംകൂടി അയോദ്ദ്യയിലേക്കു പുറപ്പെട്ടു പുറപ്പെടുമ്പോൾ കൈകേയി ഹേ രാമ ഞാൻ ചെയ്തതു തെറ്റാണ് അതിനെ നീ ക്ഷമിക്കണം എന്നിങ്ങിനെ ശ്രീരാമനോടു പറഞ്ഞും അതിന്ന് അദ്ദേഹം ഹേ വാത്സല്യമുള്ള മാതാവേ ഇവിടുന്ന് യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/106&oldid=170777" എന്ന താളിൽനിന്ന് ശേഖരിച്ചത്