ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം തൊരു തെറ്റും ചെയ്തിട്ടില്ല.വരുവാനിരിക്കുന്ന ചില സംഭവങ്ങൾക്കുവേണ്ടി എന്റെ ഇഷ്ടപ്രകാരം മന്ധരയും ആകാശവാണിയും ഇവിടുത്തെ മനസ്സിനെ ഭ്രമിപ്പിക്കുകയാണ് ഉണ്ടായത്.ആകയാൽ അമ്മയുടെ പേരിൽ എനിക്കു ലേശംപോലും പരിഭവമില്ല.അമ്മ സുഖമായി അയോദ്ധ്യയിലേക്കു പൊയ്ക്കൊൾക"എന്നിങ്ങിനെ മറുപടി പറഞ്ഞു.അതുകേട്ട കൃതാ൪ത്ഥയായിത്തീ൪ന്ന കൈകേയി ഭരതനോടുകൂടി അയോദ്ധ്യയിലേക്കു പുറപ്പെട്ടു .ഭരതൻ എല്ലാവരേയും കൂട്ടിവന്ന വഴിയിൽകൂടെതന്നെ മടങ്ങിപ്പോയി അയോദ്ധ്യയുടെ അതൃത്തിയിൽ എത്തിച്ചേ൪ന്നു.അവിടെവെച്ചു നഗരവാസികളോടെല്ലാം അവരവരുടെ വസതികളിൽ പോയി മുൻപത്തെപ്പോലെത്തന്നെ പാ൪ക്കുവാപറഞ്ഞ് എല്ലാവരെയും അയയ്ക്കുകയും,താൻ നഗരത്തിന്നു പുറത്ത് ഒരു ഗ്രാമത്തിനു നന്ദിഗ്രാമം എന്നു പേ൪ കൊടുത്ത് അവിടെ ദിവ്യമായ ഒരു സിംഹാസനം ഇട്ട് അതിന്മേൽ ശ്രീരാമന്റെ രത്നപാദുകങ്ങളെ വയ്ക്കുകയും മുനിവൃത്തിയോടുകൂടി ഫലമൂലങ്ങളെ മാത്രം ഭക്ഷിച്ചുകൊണ്ട് ആ പാദുകങ്ങളുടെ സമീപത്തിൽ ഇരുന്നു പരമഭക്തിയോടുകൂടി ശ്രീരാമനെ ധ്യാനിച്ചുംകൊണ്ടു രാജ്യഭരണം നടത്തിവരികയും ചെയ്തു.

ശ്രീരാമൻ ചിത്രകുടാദ്രിയിൽതന്നെ അനേകം മഹ൪ഷിമാരുടെ പരിവൃതനായിട്ടു വസിച്ചുപോന്നു.അക്കാലത്തു സീതയുടെ നെറ്റിമേൽ സുന്ദരമായ തിലകം തൊടുവിച്ചും ഗണ്ഡങ്ങളിൽ പലവ൪ണ്ണത്തിലുള്ള പുഷ്പങ്ങളുടെ ചാറുകളെക്കൊണ്ട് പത്രലതകളെ എഴുതിയും രാമൻ വിനോദിച്ചു .അക്കാലത്തു പട്ടണവാസികളായ ജനങ്ങൾ പലരും അവിടെ വന്നു ശ്രീരാമനെ സന്ദ൪സിക്കുന്നതു പതിവായിത്തീ൪ന്നു.വനവാസിയായ രാമന് ഈ നാഗരികന്മാരുടെ സാന്നിദ്ധ്യം സുഖമായി തോന്നിയില്ല.ഇനി ഇവിടെനിന്നു പോകുകയാണു നല്ലത് എന്നു വിചാരിച്ചു രാമൻ സീതാലക്ഷ്മണന്മാരോടുകൂടി അവിടെനിന്നു അത്രിമഹ൪ഷിയുടെ ആശ്രമത്തിലേയ്ക്കു പോയി.മഹ൪ഷി രാമനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/107&oldid=170778" എന്ന താളിൽനിന്ന് ശേഖരിച്ചത്