ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം തീർന്ന വിരാതൻ നിലത്തു വീണു ഉരണ്ടു തന്റെ ഭൂതാകാരമായ ദേഹത്തെ പെരുമ്പാമ്പിന്റെ മാതിരിയിൽ വളച്ചുകൊണ്ടും അഗാധമായ വായ് പിളർന്നുകൊണ്ടും വീണ്ടും രാമനോടെതിർത്തു അപ്പോൾ ശ്രീരാമൻ വളരെ ആശ്ചര്യപ്പെട്ട് അർദ്ധചന്ദ്രാകാരമായ ഒരു അസ്ത്രംകൊണ്ടു അവനെ സംഹരിച്ച് സീതയുടെ അരികത്തേക്കു ചെന്നു സീത തന്റെ ഭർത്ചാവിനെ കണ്ടു സന്തോഷിച്ചു ആലിംഗനംചെയ്കയും അദ്ദേഹത്തിന്റെ വീർയ്യാതിശയത്തെ പ്രശംസിക്കുകയും ചെയ്തു കരുണാസാഗരമായ ശ്രീരാമദേവൻ ഇപ്രകാരം വിരാധനെ നിഗ്രഹിച്ചതു കണ്ടു ദേവന്മാർ സന്തോഷിച്ചു ദിവ്യവാദ്യങ്ങളെ മുഴക്കി അതിനിടയിൽ വിരാതന്റെ ദേഹത്തിൽനിന്നു ദിവ്യരൂപധാരിയായ ഒരുവൻപുറപ്പെട്ടു അദ്ദേഹത്തെ വണങ്ങി ഹേ കരുണാധിധേ ഞാൻ പണ്ടു ഒരു വിദ്യാധരനായിരുന്നു മഹർഷിയായ ദുർവ്വാസസ്സിന്റെ ശാപംകൊണ്ടു പിന്നെ രാക്ഷസനായിതീർന്നതാണ് ഇപ്പോൾ നിന്തിരുവടി നിമിത്തമായിട്ട് അടിയന്നു ശാപമോചനം ഭവിച്ചു എന്നു പറഞ്ഞു ശ്രീരാമനെ സ്തുതിക്കുകയും വിമാനരൂഢനായി ദിവ്യലോകത്തേയ്ക്കു പോകുകയും ചെയ്തു

   പിന്നെ ശ്രീരാമൻ  സീതാലക്ഷമണന്മാരോടുകൂടി സർവ്വസൗഖ്യങ്ങൾക്കും നിധാനമായ  ശരഭംഗാശ്രമത്തെ പ്രാപിച്ച് ആ മഹഷിയെ വന്ദിച്ചു  അദ്ദേഹം ചെയ്ത ഉപചാരങ്ങളെ സ്വീകരിച്ച് ഒരു രാത്രി താമസിച്ചു  പിറ്റേദിവസം രാവിലെ ശരഭംഗമഹർഷി താൻ സമ്പാദിച്ചിട്ടുള്ള പുണ്യമെല്ലാം ശ്രീരാമങ്കൽ സമർപ്പിച്ച്  അദ്ദേഹത്തെ പലപ്രകാരത്തിൽ സ്തുതിച്ചു  ജ്വലിക്കുന്ന ചിതാഗ്നിയിൽ ചാടി തന്റെ  സ്ഥൂലദേഹത്തെ ഉപേക്ഷിച്ചു വിഷ്ണുപാർഷദന്മാരാൽ ആനീതമായ വിമാനത്തിൽ  കയറി വൈകുണ്ഠലോകത്തേയ്ക്കു പോയ്  രാമാദികൾ അവിടെനിന്നു സുതീഷ്ണമഹർഷിയുടെ ആശ്രമത്തിലേക്കാണു പോയത്  ആശ്രമത്തിൽ സുതീഷ്ണൻ ചെയ്ത സൽക്കാരങ്ങളെ  സ്വീകുരിച്ച് അവർ  സുഖമായി താമസിച്ചു  

ശ്രീരാമൻ സുതിഷ്ണാശ്രമത്തിൽ താമസിക്കുന്ന ആ കാലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/110&oldid=170782" എന്ന താളിൽനിന്ന് ശേഖരിച്ചത്