ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്തരാമായണം വനത്തിൽ പാർക്കുന്ന നാനാമൂനിജനങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുവാൻ പതിവായി വന്നുകൊണ്ടിരുന്നു അവർ ശ്രീരാമനെ വണങ്ങി സ്തുതിക്കുകയും സീതാലക്ഷ്മണസഹിതനായ അദ്ദേഹത്തെ തങ്ങളുടെ ആശ്രമങ്ങളിലേക്കു ക്ഷണിച്ചു കൂട്ടികൊണ്ടു പോകുകയും ചെയ്തു അവരിൽ ചിലർ ഒരു ദിവസവും ചിലർ മൂന്നു ദിവസവും ചിലർ അഞ്ചു ദിവസവും ചിലർ ഏഴു ദിവസവും ചിലർ ഒരു പക്ഷവും ചിലർ ഒരു മാസവും ചിലർ ഒന്നര മാസവും ചിലർ മൂന്നു മാസവും ചിലർ അഞ്ചു മാസവും ചിലർ ആറു മാസവും ചിലർ എട്ടു മാസവും ചിലർ പതിനൊന്നു മാസവും ചിലർ ഒരു സംവത്സരവും രാമാദികളെ തങ്ങളുടെ ആശ്രമങ്ങളിൽ താമസിപ്പിച്ചു വിശേഷരീതിയിൽ ഉപചരിച്ചു ത്രപ്തികരമായ വിധത്തിൽ പൂജിക്കുകയും ചെയ്തു ഇപ്രകാരം ശ്രീമാമൻ തന്റെ ദണ്ഡകാരണ്യ‌വാസത്തിൽ ഒമ്പതു വർഷങ്ങൾ ഏറ്റവും സുഖമായി കഴിച്ചുകൂട്ടി ഈ കാലങ്ങളിൽ ശ്രീരാമൻ സീതാലക്ഷ്മണൻമാരോടുകൂടി സഞ്ചരിക്കുന്ന വഴിയിൽ അവിടവിടെ കാണപ്പെട്ട രാക്ഷസന്മാരെ എല്ലാം സംഹരിക്കുകയും അവിടങ്ങളിലുള്ള മുനിപുംഗവന്മാരുടെ ആശ്രമങ്ങളിലും പൂന്തോട്ടങ്ങളിലും ഉപവനങ്ങളിലും നദി തടാകം പർവ്വതം കൊടുമുടി എന്നിവയിലും മരങ്ങളുടെ അടികളിലും സീതയോടുകൂടി കൈലാസത്തിൽ പാർവ്വതിയോടുകൂടിയ പരമശിവനെപ്പോലെ പാർത്തു വിനോദിക്കുകയും ചെയ്തു

അനന്തരം ശ്രീരാമൻ അഗസുര്യമഹർഷിയുടെ അനുജനായ സുമതി എന്ന മുനിയുടെ ആശ്രമത്തിൽചെന്ന് അദ്ദേഹത്തിന്റെ സൽക്കാരം സ്വീകരിക്കുകയും അവിടെനിന്നു നാനാവൃക്ഷജാലങ്ങളാൽ നിബിഡമായ അഗസുര്യാശ്രമത്തിലേക്കുപോകുകയും ചെയ്തു അഗസൂര്യൻ അനേകം മഹർഷിമാരോടും ശിഷ്യന്മാരോടും കൂടിചെന്ന് എതിരേറ്റും ശ്രീരാമനെ ആലിംഗനം ചെയ്തു ആശ്രമത്തിലേക്കു കൂട്ടികൊണ്ടുവന്ന് വിധിപ്രകാരം ഉപചരിച്ചു ശ്രീരാമൻ അദ്ദേഹത്തിന്റെ പൂജയെ ആദരപൂർവ്വം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/111&oldid=170783" എന്ന താളിൽനിന്ന് ശേഖരിച്ചത്