ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧o൨ ആനന്ദരാമായണം

യദൃഛയാ പോകുന്നതിനിടയായപ്പോൾ ഒരു ഖൾഗം അവി ടെ കിടക്കുന്നതായി കണ്ടു. ലക്ഷ്മണൻ അത് എടുത്ത് ആ വാൾകൊണ്ടുതന്നെ ആ വള്ളിമുടിലാരം വെട്ടുവാൻ തുടങ്ങിയ പ്പോൾ അതിന്നുള്ളിലുണ്ടായിരുന്ന ശാംഭവന്നും വെട്ടു കൊണ്ടു പോയി. അതു കണ്ടു ഭയപ്പെട്ടു ലക്ഷ്മണൻ ശ്രീരാമന്റെ അരി കത്തു ചെന്ന് 'അല്ലയോ ആര്യനായുള്ളോവേ! ഞാൻ ഇന്ന് ഒരു ബ്രഹ്മഹത്യ ചെയ്തുപോയി. അതിന്ന് എന്താണ് പ്രായ ശ്ചിത്തം ചെയ്യേണ്ടതെന്നു വിധിച്ചുതരണം'. എന്ന് ഉണർത്തി ച്ചു. അതിന്നു ശ്രീരാമൻ 'ഹേ കുമാരലക്ഷ്മണാ! നീ ഭയപ്പെടേ ണ്ട. വെട്ടുകൊണ്ടു മരിച്ചവൻ ബ്രാഹ്മണനല്ല. അവൻ ശാംഭ വനെന്നു പേരായ രാക്ഷസനാണ് ' എന്നു പറഞ്ഞു ലക്ഷ്മണ ന്റെ ഭയസംഭ്രമങ്ങളെ തീർത്തു. ലക്ഷ്മണന്നു പറഞ്ഞു ലക്ഷ്മണ ന്റെ ഭയസംഭ്രമങ്ങളെ തീർത്തു. ലക്ഷ്മണന്നു സന്തോഷമാകയും ചെയ്തു. ഈ സംഗതി ശാംഭവന്റെ മാതാവായ ശൂർപ്പണഖയ്ക്കു മനസ്സിലായപ്പോൾ അവൾ വളരെ വ്യസനിക്കുകയും കോപി ക്കുകയും ചെയ്തു. കുപിതയായ ശൂർപ്പണഖ കാമരൂപം ധരിച്ചു തന്റെ കണ്ണിൽപെട്ട സർവ്വപ്രാണികളേയും ഹിംസിച്ചുംകൊ​​ണ്ടു സഞ്ചരിക്കുവാൻ തുടങ്ങി. അങ്ങിനെ പൊകുന്നതിനിടയിൽ ഒരു ദിവസം പഞ്ചവടിയിൽ എത്തിച്ചേർന്നു. അവിടെ രാമല ക്ഷ്മണന്മാർ ഇരിക്കുന്നതു കണ്ടിട്ട് അസഹ്യമായ കോപത്തോടു കൂടി അവരെ വല്ലവിധത്തിലും കപടമായി കൊല്ലേണമെന്നു കരുതി ശൂർപ്പണഖ ദിവ്യവസ്ത്രാഭരണഭൂഷിതയായ ഒരു സുന്ദരി യുടെ വേഷം ധരിച്ചു ശ്രീരാമന്റെ സമീപത്തു ചെന്ന് 'അങ്ങ് ആരാണ് . അങ്ങയുടെ അരികത്തുള്ള ഈ സ്ത്രീ ഏതാണ് . നി ങ്ങൾ ഈ കാട്ടിലേയ്ക്കു വരുവാൻ കാരണം എന്ത്. നിങ്ങൾ എവിടെ നിന്നു വന്നു. എങ്ങോട്ടു പോകുന്നു?"എന്നിങ്ങിനെ ചോദിച്ചു. അതിന്നു ശ്രീരാമൻ തങ്ങൾ ഇന്നവരാണെന്നും ന ഗരം വിട്ടു കാട്ടിൽ വരുവാനുണ്ടായ കാരണം ഇന്നതാണെന്നും വിവരമായി പറഞ്ഞുകൊടുത്തു. അപ്പോൾ ശൂർപ്പണഖ "അല്ല യോ ആര്യാ !അങ്ങ് എന്റെ ഭർത്താവായി ഇരിക്കണം "എ

ന്നപേക്ഷിച്ചതിന്നു ശ്രീരാമൻ " ഞാൻ മുമ്പുതന്നെ ഒരു പത്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/113&oldid=170785" എന്ന താളിൽനിന്ന് ശേഖരിച്ചത്