ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൪ ആനന്ദരാമായണം

രായി വന്ന് എതിരിട്ടപ്പോൾ ശ്രീരാമൻ പതിന്നാലു ബാണ ങ്ങളെ പ്രയോഗിച്ചു നിഷ്പ്രയാസമായി അവരെ അന്തകന്നു ബ ലിയാക്കിത്തീർത്തു തന്റെ ലോകത്തിലേയ്ക്കു പറഞ്ഞയച്ചു. ഈ പതിന്നാലുപേരേയും ശ്രീരാമൻ കൊന്നതായി അറിഞ്ഞ പ്പോൾ ഖരദൂഷണന്മാർ പൂർവ്വാധികം കോപിച്ചു വശാവുകയും ഒട്ടും താമസിക്കാതെ പതിന്നലായിരം സൈന്യങ്ങളോടുകൂടി രാമനോടു യുദ്ധത്തിന്നു പുറപ്പെടുകയും ചെയ്തു. രാക്ഷസന്മാരു ടെ വരവു കണ്ടിട്ടു ശ്രീരാമൻ സീതയേയും ലക്ഷ്മണനേയും അടു ത്തുള്ളതായ ഒരു ഗുഹയിൽ ഇരുത്തി താൻ മാത്രം വില്ലും ശര വും കയ്യിലേന്തി അവരോട് എതിരിട്ടു. ആ രാക്ഷന്മാരുടെ നേരെ ശ്രീരാമൻ അല്പനേരം അസ്രൂശസ്രൂപ്രയോഗം ചെയ്തതി ന്നുശേഷം ആ പതിന്നാലായിരം രാക്ഷസന്മാരുടെ മുമ്പിലും പ തിന്നാലായിരം രാമന്മാരായി നിന്നു യുദ്ധംചെയ്കയും ക്ഷണനേ രംകൊണ്ട് അവരെ എല്ലാം സംഹരിക്കുകയും ചെയ്തു. ഉടനെ ഖരൻ എതിരിട്ടു. അവനേയും ശ്രീരാമൻ വധിച്ചു. ഖരനെ തു ടർന്നുകൊണ്ട് ദൂഷണനും അവന്റെ പിന്നാലെ ത്രിശിരസ്സും യു ദ്ധം ചെയ്കയും അവരേയും ശ്രീരാമൻ നിഷ്പ്രയാസം സംഹരിച്ചു വൈകുണ്ഠലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. ഈ പറ ഞ്ഞ സംഗതികളെല്ലാം ഗൌതമീനദിയുടെ തീരത്തിൽവെച്ച് ഒരു മുഹൂർത്തനേരത്തിനുള്ളിൽ നിർവഹിക്കപ്പെട്ടു. ഖരദൂഷണ ത്രിശിരസ്സുകൾ പാർത്തുവന്ന സ്ഥലത്തിന്നു ത്രികണ്ടകം എന്നു പേർ പറഞ്ഞവന്നിരുന്നു. അവരുടെ മരണശേഷം ആ സ്ഥ ലത്തിന്നു ത്രിയംമ്പകക്ഷേത്രം എന്ന പേർ സിദ്ധിച്ചു. രാ ക്ഷസന്മാരുടെ ഭയത്തിൽനിന്നു വിമുക്തമായ ഈ ജനസ്ഥാന ത്തെ ശ്രീരാമൻ വിശിഷ്ടന്മാരായ ബ്രാഹ്മണർക്കു ദാനംചെയ്തു് അവരെ സുഖമായി താമസിപ്പിച്ചു. യുദ്ധത്തിൽ പ്രാപി ച്ചു വിജയലക്ഷ്മിയോടുകൂടി രാമൻ സീതയുടെ സമീപത്തു ചെ ന്നപ്പോൾ സീത ഏറ്റവും സന്തോഷിച്ചു ഭർത്താവിനെ പല വിധത്തിൽ പ്രശംസിച്ചു പ്രേമത്തോടുകൂടി ആലിംഗനംചെയ്തു.

ഈ സമയത്തു ശ്രീരാമൻ പ്രത്യേകമായ ഒരിട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/115&oldid=170787" എന്ന താളിൽനിന്ന് ശേഖരിച്ചത്