ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൦൫ ത്തേയ്ക്കു വിളിച്ച് "ഹേ സീതേ! നീ ഈ സമയംമുതൽ മൂന്നുരൂ പങ്ങളോടുകൂടി തിരിഞ്ഞു രജോഗുണരൂപിണിയായി അഗ്നി യിലും, സത്വരൂപിണിയായി എന്റെ വലത്തുഭാഗത്തും, ദശ ഗ്രീവനെ മയക്കുവാൻ വേണ്ടി ഛായാരൂപിണിയായി പഞ്ചവ ടിയിലെ ആശ്രമത്തിലും പാർക്കണം" എന്ന് ആജ്ഞാപിക്കുക യും അതുപ്രകാരം സീതാദേവി മൂന്നു രൂപങ്ങളെ ധരിച്ചു മേൽ പറഞ്ഞ മൂന്നു സ്ഥലങ്ങളിൽ സന്നിഹിതരായിരിക്കുകയും ചെയ്തു.

  മൂക്കു  മുറിഞ്ഞ  ശൂർപ്പണഖ  ലങ്കാപുരിയിൽ  ചെന്നു  രാവ

ണനോടു "ജ്യേഷ്ഠാ! നീ വലിയ മൂഢനാണ് . ലോകത്തിൽ രാജാക്കന്മാരെല്ലാം അവിടവിടെ നടക്കുന്ന സംഗതികളെ ചാ രന്മാർ മുഖേന ഉടനടി അറിയുന്നതു പതിവാണ്. അതു നീ തെല്ലുപോലും ശ്രദ്ധിക്കുന്നില്ല. രാമൻ എന്നു പേരായ മനുഷ്യൻ ജനസ്ഥാനത്തിൽ വന്നു പതിന്നാലായിരം സൈന്യങ്ങളേയും നിന്റെ സഹോദരന്മാർ മൂന്നുപേരേയും യമലോകത്തേയ്ക്ക് അ യച്ചിരിക്കുന്നു. പ്രതാപവാനായ നീ ഇതെല്ലാം അറിഞ്ഞു വോ?" എന്നു പറഞ്ഞു . ഇതു കേട്ടു രാവണൻ അവളുടെ മുഖ ത്തേയ്ക്കു നോക്കിയപ്പോൾ മൂക്കുമുതലായ അംഗങ്ങൾ മുറിഞ്ഞു പോയിരിക്കുന്നതായി കണ്ടു സിംഹാസനത്തിൽനിന്നു ബദ്ധ പ്പെട്ട് ഇറങ്ങി 'നീ ഈ സ്ഥിതിയിലായതിന്നും ജനസ്ഥാന ത്തിൽ യുദ്ധമുണ്ടായതിന്നും കാരണമെന്ത് ?' എന്നു ചോദിച്ചു. അപ്പോൾ ശൂർപ്പണഖ 'ഞാൻ ജനസ്ഥാനത്തിൽ സഞ്ചരിച്ചും കൊണ്ടിരിക്കുമ്പോൾ അവിടെ ജാനകിയെ സന്ദർശിക്കുകയു ണ്ടായി. അവൾ ഏററവും സുന്ദരിയായിരുന്നതുകൊണ്ട് അ വളെ നിണക്കുവേണ്ടി കൊണ്ടുവരുവാനായി പിടിപ്പാൻ ഭാ വിച്ചപ്പോൾ ലക്ഷ്മണൻ പ്രയോഗിച്ച ഒരു ശരംകൊണ്ട് എ നിക്ക് ഈ ഗതി സംഭവിച്ചു. രാമന്റെ കല്പനപ്രകാരം ലക്ഷ്മ ണൻ, തപസ്സുചെയ്തുംകൊണ്ടിരിക്കുന്ന ശാംഭവനെ യാതൊരു കാരണവും കൂടാതെ കൊന്നുകളഞ്ഞു. ഖരൻ മുതലായവരും

എനിക്കുവേണ്ടി യുദ്ധംചെയ്തു മരണം പ്രാപിച്ചു. ആകയാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/116&oldid=170788" എന്ന താളിൽനിന്ന് ശേഖരിച്ചത്