ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓം ശ്രീഗമേശായനനമഃ ആനന്ദരാമായണം സാരകാണ്ഡം ഒന്നാം സർഗ്ഗം

ശ്രീരാമദേവന്റെ പേരിൽ ഏറ്റവും ഭക്തിയുള്ളവളായ ശ്രീപാർവ്വതിദേവി, ശ്രീകൈലാസഗിരഗയിൽ എഴുന്നള്ളി ഇരുന്നരുളുന്ന ശ്രീപരമശിവനെ സ്നേഹപൂർവ്വം നമസ്കരിച്ചു പറയുന്നു. "സ്വാമി! എനിക്ക് ഇവിടുന്ന് അനേകം പുരാണങ്ങൾ പറഞ്ഞുതരിക ഉണ്ടായിട്ടുണ്ടല്ലൊ. അതുപ്രകാരം ഇപ്പോൾ രഘുകുലാലങ്കാരമായ ശ്രീരാമന്റെ ജനനം, ലീലകൾ മുതലായവയെ ദയ ചെയ്ത് എനിക്ക് പറഞ്ഞുതരണം. ശ്രീരാമദേവന്റെ ലീലകൾ എനിക്ക് എറ്റവും താല്പർയ്യം ജനിപ്പിക്കുന്നുണ്ട്. അവ അത്യാനന്ദത്തെ നല്കുന്നതുമുണ്ട്". ഇങ്ങിനെ ശ്രീപാർവ്വതി പറഞ്ഞപ്പോൾ സർവ്വലോകശരണ്യനായ പരമശിവൻ സന്തോഷത്തോട് കൂടി അരുളിചെയ്തു. "പ്രീയേ! നീ ചോദിച്ചത് വളരെ നല്ലതുതന്നെ. നിന്റെ ആഗ്രഹപ്രകാരം സർവ്വമംഗളപ്രദമായ ശ്രീരാമചരിത്രത്തെ ഞാൻ നിണക്ക് പറഞ്ഞുതരാം. മനസ്സിരുത്തി കേട്ടുകൊൾക".

       പരമശിവൻ പറയുന്നു

ശ്രീരാമന്റെ വംശപാരമ്പർയ്യംതന്നെ ആദ്യം പറയാം. ആദിനാരായണങ്കൽ നിന്ന് ബ്രഹ്മദേവൻ ആവിർഭവിച്ചു. ബ്രഹ്മദേവങ്കൽ നിന്ന് മരീചിയും, മരീചിയിൽ നിന്ന് കശ്യപനും, കശ്യപങ്കൽ നിന്ന് സൂർയ്യനും ഉണ്ടായി. സൂർയ്യങ്കൽ നിന്നാണ് ശ്രാദ്ധദേവൻ എന്ന്കൂടി പേരുള്ള വൈവസ്വതമനു അവരിപ്പിച്ചത്. ആ മനുവിൽ നിന്ന് പരാക്രമശാലിയായ ഇക്ഷ്വാകു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/12&oldid=170792" എന്ന താളിൽനിന്ന് ശേഖരിച്ചത്