ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧റ൯ ത്തു നാരായണ എന്നു ജപിച്ചുകൊണ്ട് രാവണൻ നിലവായി . ഈ നാരായണനാമം കേട്ടു സീത അതു പറയുന്നാൾ ഒരു സ ന്യാസിയാണെന്നു മനസ്സിലാക്കി അദ്ധേഹത്തിന്നു കൊടുക്കു വാൻ ഭിക്ഷയും കയ്യിലെടുത്ത് ആശ്രമദ്വരത്തിന്റെറ സമീപ ത്തിൽ ചെന്നു . സീത ചാപരേഖയുടെ ഉ ളളിൽ നിന്നും കൊ ണ്ടു ഭിക്ഷയെടുത്തു കൈ നീട്ടി പുറത്ത്നിൽക്കുന്ന സന്യാസിയോ ട് അത് കൈകാണിച്ചു വാങ്ങികൊൾവാൻ പറഞ്ഞു . സ ന്യാസിയാകട്ടെ താമരപൂവ്വുപോലെ മനോഹരമാ . കണ്ണുക ളോടു കൂടിയ സീതയെ കണ്ടിട്ട് "ഇത്ര അകലെ നിന്നു നീ ഭിക്ഷ തരുന്നതും ഞാൻ വാങ്ങുന്നതും ശരിയല്ല . നിനക്കു രാമന്റെറ ഗൃഹസ്ഥധർമ്മത്തെ സംരക്ഷിക്കേണമെന്നു മോഹമുണ്ടെങ്കൽ നീ ഈ രേഖയുടെ പുറത്തുവന്നു ഭിക്ഷ നൽകണം അതാണ് നിണക്ക് ഉചിതം "എന്നു പറഞ്ഞു . അത് കേട്ടപ്പോൾ സീ ത ധർമ്മത്തിന്നു വിരോധം വരുവാൻ എന്താണു കാരണം എ ന്ന് ആലോചിച്ചു മനശ്ചാപല്യത്തോടുക്കൂടെ‌‌‌ രേഖയുടെ പുറത്തു എടത്തെ കാൽ വെച്ചു മുമ്പത്തെപോലെതന്നെ കൈ നീട്ടി ഇ താ ഭിക്ഷ വാങ്ങികൊൾക എന്നു പറഞ്ഞു . ഉടൻതന്നെ രാ വണൻ സീതയെ കടന്നുപിടിച്ചു സന്യാസിവേഷം കളഞ്ഞു സ്വന്തരൂപം കൈകൊണ്ടു കഴതകളെ പൂട്ടിയ തന്ററ തേ രിൽ സീതയെ കയററി ലങ്കാ നഗരത്തിലെയ്ക്കായി പുരപ്പെട്ടു. കുറച്ചു ദൂരം ചെന്നപ്പോൾ ആ വഴിയിൽക്കൂടെ യദൃയാ വ ന്നിരുന്ന ജടായു , രാവണൻ സീതയെ അപഹരിച്ചുപോകയാ ണെന്നറിഞ്ഞ് അവനേട് യുദ്ധത്തിന്ന് വ ഒരുമ്പെട്ടും പക്ഷി ശ്രേഷ്ഠനായ ജടായു തന്റെറൾ കൊണ്ട് ചവിട്ടിയും , കൊക്കുകൊണ്ട് കൊത്തിയും , രാവണന്റെറ രഥത്തെ ഛിന്നഭി ന്നമാക്കുകയും , രഥത്തിൽ കെട്ടിയിരുന്ന എട്ടു കോവകഴുത കളേയും കൊല്ലുകയും , അവന്റെറ വില്ല് ഒടിക്കുകയും ദശാ നനനായ രാലണന്റെറ പത്തു കിരീടങ്ങളും തട്ടികളഞ്ഞ് അവന്റെറ ശരീരത്തെ മാന്തിപിളര്ക്കുകയും അവനെ മോ

ഹാലസ്യപ്പെടുത്തുകയും ചെയ്തു . സീതയേയും എടുത്തു കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/120&oldid=170793" എന്ന താളിൽനിന്ന് ശേഖരിച്ചത്