ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൧ സാരകാണ്ഡം യി പതിനാറു രാക്ഷസന്മാരെ പറഞ്ഞയച്ചു. എങ്കിലും മാർ‌ഗ്ഗമ ദ്ധ്യത്തിൽ വെച്ചു കബന്ധൻ എന്നും പേരായ മറ്റൊരു അസു രൻ അവരെ എല്ലാം പിടിച്ചുതിന്നുകയാണ് ഉണ്ടായത്. പൊ ൻമാനായി ചമഞ്ഞ മാരീചൻ രാമബാണത്തെ ഭയപ്പെട്ട് ഏ തെല്ലാം സ്ഥലങ്ങളിൽ തിരിഞ്ഞുനിന്നുവോ ആ സ്ഥലങ്ങളെ ല്ലാം രാജ്യങ്ങളും നഗരങ്ങളുമായി പരിണമിച്ചു. ആ മാൻ കാ ലിൽ അണിഞ്ഞിരുന്നതായ ന്തൃപുരം [തള] ഗൌതമീനദിയുടെ തീരത്തിൽ വീണതുകൊണ്ട് ആ സ്ഥലത്തിന്ന് ഇന്നും ന്തൃപുര ഗ്രാമം എന്നു പേരുണ്ടായിരിക്കുന്നു. ആ മാൻ രാമന്റെ അമ്പു തറച്ചു ചപലങ്ങളായ കണ്ണുകളോടുകൂടി യാതെരു സ്ഥലത്തു വീണുവോ ആ സ്ഥലത്തിന്നു ചാപല്യഗ്രാമം എന്നും പേരുസി ദ്ധിച്ചിരിക്കുന്നു. ഈ സ്ഥലം ഇന്നും പ്രത്യക്ഷത്തിൽ കാണുന്നു ണ്ട്. ലക്ഷ്മണൻ പഞ്ചവടിയുടെ ചുറ്റും നിർമ്മിച്ചതായ രേഖ ഭയങ്കരമായ ഒരു നദിയുടെ രൂപത്തിൽ ഇപോഴും കാണപ്പടു ന്നുണ്ട്. ഹേ പാർവ്വതി! ആ സ്ഥലങ്ങളിൽ ജ്ഞാനികളായ സാ ധുജനങ്ങളുടെ കണ്ണിന്ന് ഇന്നും രാമലക്ഷ്മണന്മാർ പ്രത്യക്ഷീഭ വിക്കുന്നുണ്ട്. എന്നാൽ അജ്ഞന്മാരായ പാമരന്മാരുടെ കണ്ണി ന്ന് അവർ ശിലാരൂപമായിട്ടെ കാണപ്പെടുന്നുള്ളു. ഗൌതമി നദിയിൽ രാമനും ലക്ഷ്മണനും സീതയും സ്നാനം ചെയ്തിരുന്ന തീർത്ഥങ്ങൾ ഇന്നും അവരുടെ പേരോടുകൂടി രാമതീർത്ഥം, ലക്ഷ്മ ണതീർത്ഥം, സീതാതീർത്ഥം എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്നു. സീതാരാമന്മാർ ഏതു മലയുടെ അഗ്രത്തിൽ ശയ്യ വിരിച്ചു കി ടന്നിരുന്നുവോ ആ മല രാമശയ്യാദ്രി എന്ന പേരിൽ പ്രസിദ്ധ മായിത്തീർ‌ന്നു. ആ മലയിൽ ഇന്നും ശയ്യയുടെ ആകൃതിയിലുള്ള ശാദ്വലകുസ്സിമങ്ങൾ കാണപ്പെടുന്നുണ്ട്.

          ശ്രീരാമന്റെ സമീപത്തെയ്ക്കു സീതയാൽ നിർബ്ബന്ധിച്ചു

പറഞ്ഞയയ്ക്കപ്പെട്ട ലക്ഷ്മണൻ ഓടിവരുന്നതായി കണ്ടപ്പോൾ അദ്ദേഹം തെല്ലൊന്നു പരിഭ്രമിക്കതിരുന്നില്ല. സീത പറഞ്ഞ ക്രൂരവാക്കുകളെപ്പറ്റി ലക്ഷ്മണൻ അറിയിച്ചപ്പോൾ സ്വതേ

ശാന്തനായ ശ്രീരാമന്നു കലശലയ കോപവും കണ്ണുകളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/122&oldid=170795" എന്ന താളിൽനിന്ന് ശേഖരിച്ചത്