ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൧൩ രിച്ച് ഒരു സ്ത്രീയെ വിവാഹംചെയ്ത് അവൾ നിമിത്തം നേരി ടുന്ന കഷ്ടതകളെ അനുഭവിക്കുന്നു. ഇതു കേവലം ഒരഭിനയ മാണ് എന്നു ഞാൻ നിന്നോടു സമാധാനവും പറഞ്ഞു. പി ന്നേ നീ അതു പരീക്ഷിപ്പാനായി ശ്രീരാമൻ സഞ്ചരിക്കുന്ന കാട്ടിൽ ചെന്നു സീതാവേഷം ധരിച്ച് അദ്ദേഹത്തോടു "ഹേ കമലദളാക്ഷനായ രാമ ! അങ്ങുന്ന് എന്തിനു വ്യസനിക്കുന്നു.

ഇതാ ജാനകിയായ ഞാൻ വന്നിരിക്കുന്നു. എന്നോടുകൂടി ക 

ളിച്ചു സുഖിച്ചാലും. വരും നമുക്കു പോവുക" എന്നു പറഞ്ഞ പ്പോൾ അദ്ദേഹം മന്ദസ്മിതം ചെയ്തൂ "ഭവതി ആരാണ് . ഭവ തി സീതയല്ല . ഭവതിയെ ഞാൻ അറിയുകയില്ല. സീതാവേ ഷം ധരിച്ച് എന്നെ അന്ധാളിപ്പിക്കുവാനാട്ടാണു ഭവതി ഈ കാട്ടിൽ വന്നിരിക്കുന്നത്" എന്നു പല പ്രാവിശ്യം പറഞ്ഞ പ്പോൾ നീ ഞാൻ പറഞ്ഞ പരമാർത്ഥത്തെ മനസിലാക്കി അ ദ്ദേഹത്തെ വണങ്ങി മടങ്ങപ്പോന്നു കൈലാസത്തില്ക്കു വരി കയും ചെയ്തുവല്ലോ. ഏതു സ്ഥലത്തു വെച്ചാണോ അദ്ദേഹം നിന്നോടു ഭവതി ആരാണെന്നു പലകുറി ചോദിച്ചത് ആ സ്ഥലത്തു ഇപ്പോഴും "തലകാംബിക" എന്ന നാമത്തോടു കൂടി സന്നിധാനം ചെയ്യുന്നുണ്ട്. ശ്രീരാമൻ നിന്നെ ലജ്ജയു ള്ളവളാക്കിത്തീർത്തത് എവിടെവെച്ചാണോ അവിടെ "ത്വംല ജ്ജാപുരം " എന്നൊരു പട്ടണം ഉണ്ടായിരിക്കുന്നു എന്നിങ്ങ നെ ശിവൻ പാർവ്വതിക്കു ശ്രീരാമന്റെ വാസ്തുവത്തെ ഉപദേ ശിച്ചു.

  പിന്നെ രാമലക്ഷമണന്മാർ തങ്ങളുടെ മുമ്പിൽ കാണപ്പെട്ട

ഭയങ്കരരൂപികളായ പല രാക്ഷസന്മാരേയും കൊന്നുകൊണ്ടു ദക്ഷിണാഭിമുഖമായി പോകുമ്പോൾ കബന്ധൻ എന്നു പേരാ യ അസുരൻ അവരുടെ വഴിയെ തടുത്തു. അവന്റെ കൈ കൾ ഒരു കാതം വഴി നീളമുള്ളവയായിരുന്നു. രാമലക്ഷ്മണ ന്മാർ നോക്കിയപ്പോൾ അവന്നു കാലും തലയും ഇല്ലെന്നുക ണ്ട് ഓരോരുത്തരും ഓരോ ബാണം പ്രയോഗിച്ച് അവന്റെ കൈകളെ ഛേദിച്ചുകളഞ്ഞു. അപ്പോൾ അവന്റെ ദേഹ

15










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/124&oldid=170797" എന്ന താളിൽനിന്ന് ശേഖരിച്ചത്