ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ ആനന്ദരാമായണം

വും, അദ്ദേഹത്തിൽ നിന്നും വൃക്ഷിയും, വൃക്ഷിയിൽ നിന്ന് പുരഞ്ജയൻ എന്ന് പറയപ്പെടുന്ന കകുൽസ്ഥനും, അദ്ദേഹത്തിൽ നിന്ന് ഇന്ദ്രവാഹനും ഉണ്ടായി. ഇന്ദ്രവാഹനിൽ നിന്നു വിശ്വരണിയും അദ്ദേഹത്തിൽ നിന്ന് ചന്ദ്രനും ചന്ദ്രങ്കൽനിന്ന് പ്രതാപശാലിയായ യവനാശ്വനും, യവനാശ്വങ്കൽനിന്നും ചാസ്ഥനും, അദ്ദേത്തിൽ നിന്നും സുപ്രസിദ്ധനായ ബൃഹദശ്വങ്കൽനിന്ന് കുവലയാശ്വ, അദ്ദേഹത്തിൽ നിന്ന് ദൃഢാശ്വൻ, ദൃഢാശ്വങ്കൽ നിന്ന് ഹർയ്യശ്വൻ, ഹർയ്യശ്വങ്കൽ നിന്ന് നികുംഭൻ, എന്നിവരും നികുംഭന്റെ പുത്രനായി മൃഗണാശ്വനും ഉണ്ടായി. മൃഗണാശ്വങ്കൽ നിന്നാണ് കൃതാശ്വന്റെ പുത്രൻ സേനജിത്തു, സേനജിത്തിന്റെ പുത്രൻ യവനാശ്വൻ, യവനാശ്വന്റെ പുത്രൻ സുപ്രസിദ്ധനായ മാന്ധാതാവു, മാന്ധാതാവിങ്കൽ നിന്ന് പുരുകുത്സങ്കൽ നിന്ന് ത്രസ്യദസ്യു എന്നുപേരുള്ള അനരണ്യനും, അരുണ്യങ്കൽ നിന്ന് ഹർയ്യശ്വനും അദ്ദേഹത്തിൽ നിന്ന് അരുണനും, അരുണനിൽ നിന്ന് ത്രിബന്ധനനും ഉണ്ടായി. ത്രിബന്ധനന്റെ പുത്രനാണ് ത്രിശങ്ക അഥവാ സത്യവ്രതൻ. ഈ ത്രിശങ്ക എന്ന സത്യവ്രതന്റെ പുത്രനാണ് സത്യനിഷ്ഠനായ ഹരിശ്ചന്ദ്രൻ. ഹരിശ്ചന്ദ്രന്റെ പുത്രൻ ലോഹിതനും, അദ്ദേഹത്തിന്റെ പുത്രൻ അരിദനും ആകുന്നു. അരിദനിൽ നിന്നു ചമ്പനും ചമ്പനിൽനിന്ന് സുദയവനും, സുദയവനിൽ നിന്ന് വിജയനും വിജയനിൽ നിന്ന് ഭതുദനും അദ്ദേഹത്തിൽ നിന്ന് വിരുഗനിൽ നിന്ന് ബാഹുകനും, ബാഹുകനിൽ നിന്ന് സഗരനും ജനിച്ചു. സഗരന്റെ പുത്രൻ അസമഞ്ജൻ, അസമഞ്ജന്റെ പുത്രൻ അംശുമാൻ, അംശുമാന്റെ പുത്രൻ ദിലീപൻ. ദിലീപനിൽനിന്ന് ഭഗീരഥനും, ഭഗീരഥനും, ഭഗീരഥങ്കൽനിന്ന് ശ്രുതനും, ശ്രുതങ്കൽ നിന്ന് നാഭനും, നാഭങ്കൽനിന്ന് സിന്ധുദ്വീപനും ഉണ്ടായി. സിന്ധുദ്വീപന്റെ പുത്രൻ അയുതായുസ്സും, അയുതായുസ്സിന്റെ പുത്രൻ ഋതുപർണ്ണനും, ഋതുപർണ്ണന്റെ പുത്രൻ കൽന്മാഷപാദനെന്ന് പറയപ്പെടുന്ന സുദാസനും സുദാസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/13&oldid=170803" എന്ന താളിൽനിന്ന് ശേഖരിച്ചത്