ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൧൯ ച്ച് അങ്ങയുടെ അടുക്കൽ കൊണ്ടുവരാമെന്നു പ്രതിജ്ഞ ചെയ്തു കൊള്ളുന്നു. രാവണൻ സീതാദേവിയെ ആകാശമാർഗ്ഗത്തുടെ കൊണ്ടുപോയതു ഞാൻ കാണുക ഉണ്ടായി. അപ്പോൾ ദേ വി തന്റെ ആഭരണങ്ങൾ ഉത്തരീയത്തിൽ കെട്ടി ഇങ്ങോട്ട് ഇടുകയും ഉണ്ടായി. ഇതാ ആ ആഭരണങ്ങൾ". ഇങ്ങനെ പ റഞ്ഞു സുഗ്രീവൻ സീതയുടെ ആഭരണങ്ങൾ പൊതിഞ്ഞ ഉ ത്തരീയം എടുത്തു ശ്രിരാമന്നു കെടുക്കുകയും അദ്ദേഹം അതു കയ്യിൽ വാങ്ങി ലക്ഷ്മണനോടു-"ഹേ കുമാരാ! ഈ പണ്ട ങ്ങൾ സീത ധരിച്ചിരുന്നതായി കണ്ടിട്ടുണ്ടോ ? ഇവ അവളു ടെതു തന്നെയാണെന്ന് ഉറച്ചു പറയുവാൻ കഴിയുമോ ?"എന്നു ചോദിക്കുകയും ചെയ്തു. ലക്ഷ്മണനാകട്ടെ, ദേവിപാദങ്ങളിൽ അണിഞ്ഞിരുന്ന ന്തൃപൂരങ്ങളെ മാത്രം താൻ പ്രതിദിനം പ്രദ ക്ഷിണം ചെയ്തു വണങ്ങുന്ന സമയത്തു കണ്ടിട്ടുണ്ടെന്നും മറ്റുള്ള വയൊന്നും താൻ കാണുക ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. സീത യുടെ ആഭരണങ്ങൾ കണ്ടതുകൊണ്ടു ശ്രീരാമന്നു സീതയെത്ത ന്നെ കണ്ടതുപോലെയുള്ള സന്തോഷവും ഉന്മേഷവും ഉണ്ടായി.

      പിന്നെ ശ്രീരാമൻ സുഗ്രീവന്നു തന്റെ സാമർത്ഥ്യത്തെ 

കാട്ടുവാനായിട്ട് അവിടെ ഉണ്ടായിരുന്ന ദുന്ദിഭിയുടെ ശിരസ്സി നെ തന്റെ കാലിന്റെ പെരുവിരൾ കൊണ്ട് ഏറ്റുകയും മ ഹത്തായ ആ ശിരസ്സു പത്തുയോജന ദൂരത്തിൽ ചെന്നു വീഴു കഴും ചെയ്തു. ഇതുകൂടാതെ അവിടെ ഒരിടത്തു ചക്രകൃതി യിൽ നിന്നിരുന്ന ഏഴുകരിമ്പ മരങ്ങളെ കാണുകയും ആ മരങ്ങൾ ഭൂമിയുടെ ഉള്ളിലുള്ള ഒരു സർപ്പത്തിന്റെ ഉടലിൽനി ന്നു മുളച്ചുണ്ടായവയാണെന്ന് അറിയുകയും ചെയ്തു. അപ്പോൾ ശ്രിരാമൻ തന്റെ കാൽ പെരുവിരൾ കൊണ്ട് അല്പം ഒന്ന് അ മർക്കുകയും തൽക്ഷണം ആദിഷാംശമായ ആ പാമ്പ് ഉടനീ ളത്തിൽ ആവുകയാൽ വട്ടത്തിൽ നിന്നിരുന്ന കരിമ്പനകവ തിയായി നിൽക്കുകയും ഉടനെ ഒരു ബാണം പ്രയോഗിച്ചു ശ്രീ രാമൻ അവയെ ഛേദിക്കുകയും ചെയ്തു. ഈ മരങ്ങൾ സർപ്പ

ത്തിന്റെ ദേഹത്തിൽ മുളയ്ക്കുവാനുള്ള കാരണം പറയാം. പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/130&oldid=170804" എന്ന താളിൽനിന്ന് ശേഖരിച്ചത്