ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨‌ഠ ആനന്ദരാമായണം

ണ്ടൊരിക്കൽ ബാലി ഏഴു പനമ്പഴങ്ങൾ ഒരുവൻ യദൃച്ഛയാ കൊണ്ടുവരുന്നതായി കണ്ടു. അവ തന്റെ ഗുഹയിൽ വെയ്ക്കു വാൻ ബാലി അവനോട് ആജ്ഞാപിച്ചു. പിന്നെ ബാലി ചെന്നുനോക്കിയപ്പോൾ ആ പനമ്പഴങ്ങൾ ഏഴുംചേർന്ന് ഒരു പാമ്പായി ഭവിച്ചിരിക്കുന്നതുകണ്ടു നിന്റെ ഉടലിൽ ഏഴു മര ങ്ങൾ മുളയ്ക്കട്ടേ എന്നു സർപ്പത്തെ ശപിച്ചു. ഉടനെ സർപ്പം 'ആ മരങ്ങളെ ആർ മുറിക്കുന്നുവോ അവൻ തീർച്ചയായും നി ന്നെ കൊല്ലുകയും ചെയ്യട്ടേ' എന്നു ബാലിയേയും ശപിച്ചു . ഇങ്ങിനെയുള്ള സപ്തസാലങ്ങളെ ശ്രീരാമൻ അനായാസേന ഛേദിച്ചതുകണ്ടു സുഗ്രീവൻ വളരെ സന്തോഷിച്ചു . സന്തു ഷ്ടനായ സുഗ്രീവൻ ശ്രീരാമനോടു "സ്വാമിൻ! എനി ഞാൻ ഒരു വിശേഷം പറയാം . ദേവാധിപതിയായ ഇന്ദ്രൻ പണ്ടു ബാലിക്ക് ഒരു മാല കൊടുക്കുക ഉണ്ടായിട്ടുണ്ട് . ആ മാല ധ രിച്ചിരിക്കുന്നവന്റെ മുഖത്തു ആർ നോക്കുന്നുവോ അവന്റെ ഭുജബലം മുഴുവൻ നശിക്കും . പണ്ടു കശ്യപപ്രജാപതി തീ വ്രമായ തപസ്സുചെയ്തു പരമശിവന്റെ കയ്യിൽനിന്ന് ആ മാലയേ ലഭിച്ചു . കശ്യപൻ അതു തന്റെ പുത്രനായ ദേവേ ന്ദ്രന്നു സമ്മാനിച്ചു . ദേവേന്ദ്രൻ അതു സ്വപുത്രനായ ബാലി ക്കും നൽകി . ബാലി എപ്പോഴും ആ മാലയേ കഴുത്തിൽ അണിഞ്ഞിരിക്കുന്നതുകൊണ്ട് അവനെ അങ്ങുന്നു കാണുന്നതാ യാൽ അങ്ങയുടെ ഭുജബലം അസ്തമിച്ചുപോകും. അതുകൊ ണ്ട് ഈ ദുർഘടത്തെ ജയിക്കുവാനുള്ള ഉപായംകൂടി ആലോ ചിക്കണം" എന്നു പറഞ്ഞു. അതുകേട്ടപ്പോൾ ശ്രീരാമൻ അ വിടെ കിടന്നിരുന്ന സർപ്പത്തോടു "ഹേ സർപ്പശ്രേഷ്ഠാ! നിന്റെ മേൽ മുളച്ചിരുന്ന മരങ്ങളെ വെട്ടിക്കളഞ്ഞു നിണക്കു ഞാൻ ശാപമോക്ഷം തന്നുവല്ലോ. അതിന്നു പകരമായി നീ കിഷ്കി ന്ധയിൽ പോയിട്ടു ബാലി ഉറങ്ങുന്ന സമയത്ത് അവന്റെ ക ഴുത്തിലുള്ള മാല കൊത്തിക്കൊണ്ടുവരണം" എന്നു കല്പിച്ചു .

അതുപ്രകാരംതന്നെ സർപ്പം കിഷ്കിന്ധയിൽചെന്നു ബാലിയുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/131&oldid=170805" എന്ന താളിൽനിന്ന് ശേഖരിച്ചത്