ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൨൧

അന്തഃപ്പുരമഞ്ചത്തിൽ വെച്ചിരുന്ന മേൽപറഞ്ഞ മാല എടു ത്തു ശ്രിരാമനു കൊണ്ടുവന്നു കൊടുത്തു. മാല കയ്യിൽക്കിട്ടി യ ഉടനെ ശ്രിരാമൻ സുഗ്രിവനോടു ബാലിയെച്ചെന്നു യുദ്ധ ത്തിനു വിളിപ്പാൻ കല്പിക്കുകയും, അതുപ്രകാരംതന്നെ സുഗ്രീ വൻ കിഷ്കിന്ധയിൽ ചെന്നു ബാലിയെ യുദ്ധം ചെയ്പാനായി വിളിക്കുകയും ചെയ്തു. ഉടനെ ബാലിസുഗ്രീവന്മാർ തമ്മിൽ ഘോരമായ യുദ്ധം ആരംഭിച്ചു. രണ്ടുപേരും തോൽമയോടുക്കു ടാതേയും, ബാലത്തോടുക്കുടിയും, തെല്ലും വ്യത്യാസമില്ലാത്ത സ്വരൂപത്തോടുക്കൂടിയും യുദ്ധം ച്ചെയ്യുന്നത്കൊണ്ടു ശ്രിരാമൻ അ പ്പോൾ അസ്ത്രം പ്രയോഗിച്ചില്ല. അസ്ത്രം പ്രയോഗിച്ചാൽ അത് ആളെമാറി സുഗ്രിവന്നു കൊണ്ടെയ്ക്കുമോ എന്നു ശങ്കിച്ചി ട്ടാണു പ്രയോഗിക്കാഞ്ഞത്. സുഗ്രീവന്ന് അസ്ത്രമേറ്റാൽ ശ ത്രുനാശത്തിന്നുപകരം മിത്രനാശമാണല്ലോ ഭവിക്കുക. അതു വിചാരിച്ച ശ്രിരാമൻ ഉദാസീനനായിരുന്നു. കുറേ കഴിഞ്ഞ പ്പോൾ സുഗ്രീവൻ വല്ലാതെ ക്ഷീണിച്ചു ബാലിയോടുളള യുദ്ധം മതിയാക്കി ശ്രിരാമന്റെ സമീപത്തേയ്ക്ക് ഓടിവന്നു ഹേ രാമ! എന്നെ ഇങ്ങിനെ ബാലിയുടെ കയ്യിന്ന് ഇരയാക്കിത്തീർക്കുന്ന ത് എന്താണ് . അങ്ങയിക്ക് എന്നെ കൊല്ലണമെന്നു മോഹമു ളളപക്ഷം സ്വന്തം കൈകൊണ്ടുതന്നേ കൊന്നെയ്ക്കുക എന്നു പറഞ്ഞു. ഇതുക്കേട്ടു ശ്രിരാമൻ ലക്ഷ്മണനെക്കൊണ്ടു സുഗ്രീവ ന്റെ കഴുത്തിൽ ഒരു പുഷ്പമാല ഉണ്ടാക്കിച്ച് അണിയിപ്പിക്കു കയും വീണ്ടും സുഗ്രീവനെ യുദ്ധത്തിന്ന് അയയ്ക്കുകയും ചെയ്തു. സുഗ്രിവൻ അങ്ങനെതന്നെ ചെന്നു ബാലിയേ മുമ്പത്തേപ്പോ ലെ യുദ്ധത്തിനു വിളിച്ചപ്പോൾ ബാലി യഥാപൂർവ്വം യുദ്ധസ ന്നദ്ധനായി പുറപ്പെട്ടു.

       ബാലിയുടെ ഈ പുറപ്പാടുകണ്ട്  അദ്ദേഹത്തിന്റെ ഭാര്യ

യായ താര ഇങ്ങിനെ പറഞ്ഞു. നാഥാ! രാമൻ എന്നു പേ രായ ഒരാൾ ഇവിടെവന്നു സുഗ്രീവന്റെ ബന്ധുത്വം സ്വീക രിച്ചിട്ടുളളതായി അംഗദകുമാരൻ പറകഉണ്ടായി. ആകയാൽ

അങ്ങ് ഇപ്പോൾ യുദ്ധത്തിനുപോകാതെ രാമനെ ചെന്നു നമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/132&oldid=170806" എന്ന താളിൽനിന്ന് ശേഖരിച്ചത്