ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൪

            ആനന്ദരാമായണം

ന്നെ കിഷ്കിന്ധരാജാവായി ഇരിക്കേണമെന്ന് അപേക്ഷിച്ചു. എങ്കിലും ശ്രീരാമൻ അതു സ്വീകരിക്കാതെ ലക്ഷ്മണനെക്കൊ ണ്ടു സുഗ്രീവന്നു കിഷ്കിന്ധാരാജ്യപട്ടാഭിഷേകം ചെയ്യിക്കുകയാ ണ് ഉണ്ടായത്. ഇത്രയുമായപ്പോഴയ്ക്കു വർഷകാലം ആരംഭിച്ചി രുന്നു. പിന്നെത്തെ നാലുമാസം സുഗമായി താമസിക്കുവാൻ പറ്റിയ സ്ഥലം ഏതാണന്ന് ആലോചിച്ചതിൽകിഷ്കിന്ധോ പകണ്ഠത്തിലുള്ള പ്രവർഷണപർവ്വതത്തിന്റെ അഗ്രത്തിൽ സ്ഫ ടികമയമായ ഒരു ഗുഹയുണ്ടന്നറിഞ്ഞു ശ്രീരാമൻ അങ്ങോട്ടു പോയി. ആ ഗുഹയുടെ ചുറ്റും പരിമളമുള്ള മലർനിരനിറ ഞ്ഞ മരങ്ങളും, മധഫലങ്ങളുളള വൃക്ഷങ്ങളും ധാരാളംഉണ്ടാ യിരുന്നതുകൊണ്ട് അത് ഉചിതമായ വാസസ്ഥാനമാണന്ന് ഉറച്ചു ശ്രീരാമൻ ലക്ഷ്മണനോടുകൂടി അവിടെ താമസം തുടങ്ങി.

        പ്രവർഷണാദ്രിയിൽ താമസിക്കുന്ന കാലത്തൊരു ദിവസം 

ലക്ഷ്മണൻ കളിച്ചു ശ്രീരാമന്റെ സമീപത്തു ചെന്നപ്പോൾ അദ്ദേഹത്തോടൊപ്പം സാത്വികാംശമായ സീതാദേവി ഇരിക്കു ന്നതായികണ്ടു വന്ദിച്ചു. അപ്പോൾ സീത ശ്രീരാമന്റെ ദക്ഷി ണപാർശ്വത്തിൽ പ്രവേശിച്ച് അദ്ദേഹത്തോട് ഐക്യം പ്രാ പിച്ചു. ഹേ പാർവ്വതി! ശ്രീരാമൻ സീതയെ വിട്ട് ഒരുകാലത്തും ഇരിക്കുക ഉണ്ടായിട്ടില്ല. പ്രവർഷണാദ്രിൽ രാമലക്ഷ്മണന്മാർ സ്നാനം ചെയ്തിരുന്ന തീർത്ഥങ്ങൾക്കു രാമതീർത്ഥമെന്നും,ലക്ഷ്മണ തീർത്ഥമെന്നും പേരുണ്ടായി.കിഷ്കിന്ധാനഗരത്തിൽ രാജാവാ യിവാഴിക്കപ്പെട്ട സുഗ്രീവൻ തന്റെ മന്ത്രിയായ ഹനുമാൻ ഉപദേശിച്ച പ്രകാരം ലോകത്തിന്റെ നാനാഭാഗങ്ങളിൽനി ന്നും വാനരസൈന്യങ്ങളെക്കൊണ്ടുവരുവാൻ ദൂതന്മാർക്കു കല്പന കൊടുത്തു. അപ്പോഴയ്ക്കു മഴക്കാലംകഴിഞ്ഞു ശരൽ ക്കാലവും ആരംഭിച്ചു. സുഗ്രീവൻ തന്റെ കാര്യത്തിൽ കുറെ മന്ദഗതി യായിരിക്കുന്നതുകണ്ടു രാമദേവൻ കോപിക്കുകയും സുഗ്രീവ ന്റെ അടുക്കൽ പോയിവരുവാൻ ലക്ഷമണനോട് ആജ്ഞാപി ക്കുകയും ചെയ്തു.

ലക്ഷ്മൻ രാമാജ്ഞാനുസാരണേ കിഷ്കിന്ധയിൽ ചെന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/135&oldid=170809" എന്ന താളിൽനിന്ന് ശേഖരിച്ചത്