ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൩

ന്റെ പുത്രൻ അസ്മഗനും, അദ്ദേഹത്തിന്റെ പുത്രൻ നാരീകവചൻ അഥവാ മൂലകനും ആകുന്നു. മൂലകങ്കൽ നിന്ന് ദശരഓഥനും ദശരഥങ്കൽ നിന്നു ജഡപീഡനും, ജഡപീഡങ്കൽ നിന്ന് വിശ്വസഖനും അദ്ദേഹത്തില് നിന്ന് ഖട്ട്വാംഗനും ഖട്ട്വാംഗങ്കൽ നിന്ന് ഗീർഗ്ഘബാഹുവായ ദിലീപനും ജനിച്ചു. ഈ ദീലിപന്റെ പുത്രൻ രഘു, രഘുവിന്റെ പുത്രൻ അജൻ, അജന്റെ പുത്രൻ ദശരഥൻ, ദശരഥന്റെ പുത്രനായിട്ടാണ് പരമപുരുഷനായ ശ്രീരാമദേവന്റെ അഗണ്യങ്ങളായ തിരുവവതാരം ചെയ്തരുളിയത്.

  ശ്രീരാമദേവന്റെ അഗണ്യങ്ങലായ തിരുനാമങ്ങളെ മഹർഷിമാർ നമസ്കരിച്ചും കൊണ്ട് എപ്പോവും സ്തുതിക്കുന്നു. മേൽകാണിച്ചപ്രകാരം ആദിനാകായണൻ മുതൽ 61 തലമുറകൾക്കും പിന്നെ 61 തലമുരകൾക്കും നടുവിൽ നായകക്കലാലായി വിളങ്ങുന്ന ശ്രീരാമദേവന്റെ ചരിത്രം മുഴുവൻ നിണക്കു ജാൻ ചുരുക്കി പറഞ്ഞുതരാം. സരയൂനദിയുടെ കരയിൽ ഉള്ള അയോദ്ധ്യാപട്ടണത്തിൽ ത്രിഭുവനപ്രസിദ്ധനും, മഹാബലശാലിയും ഇക്ഷ്വാകുകുലാലങ്കാരവും, ഐശ്വർയ്യസമൃദ്ധിയുള്ളവനുമായ ദശരഥമഹാരാജാവു വാണ് കൊണ്ട് ജംബുദ്വീപം മുഴുവൻ തന്റെ ആജ്ഞയിൻ കീഴിലാക്കി രഥഗജതുരഗപദാദികളോടുകൂടി നീതിയെ അനുസരിച്ചുകൊണ്ട് രാജ്യപരിപാലനം ചെയ്തുവന്നു.

അക്കാലത്ത് അയോധ്യയുടെ സമീപത്തുള്ള കോസലരാജ്യത്തിൽപ്പെട്ട 'കോസലം' എന്ന പട്ടണത്തിൽ പുണ്യശാലിയായ കോസലൻ എന്ന രാജാവ് രാജ്യം വാഴുന്നുണ്ടായുരുന്നു.അദ്ദേഹത്തിന് കൌസല്യ എന്ന പേരായി ഒരു കന്യക ഉണ്ടായിരുന്നു. നവയൗവ്വനത്തിലെത്തിയ കൗസല്യയുടെ ഭർത്താവായി ദശരഥനെയാണ് കോസലരാജാവ് തിരഞ്ഞെടുത്തത്. ഈ വിവരം ദശരഥനെ അറിയിക്കുവാനായി കോസലൻ തന്റെ ദൂതന്മാരെ അയയ്ക്കുകയും, ദൂതന്മാർ അയോദ്ധ്യയിൽ പോയി ദശരഥനെ വിവരം ധരിപ്പിച്ച് വിവാഹമുഹ്രർത്തം നിശ്ചയിച്ചു മടങ്ങി വരികയും ചെയ്തു. ദൂതന്മാർ ചെന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/14&oldid=170811" എന്ന താളിൽനിന്ന് ശേഖരിച്ചത്