ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪ ആനന്ദരാമായണം

പ്പോൾ ദശരഥമഹാജാവു മന്ത്രിമാരോട് ബന്ധുമിത്രങ്ങളോടും കൂടി മാഗധന്മാരുടേയും വന്ദികളുടേയും സ്തുതികൾ കേട്ടും, ദാസികളുടെ ഗാനം ശ്രവിച്ചും, രത്നദീപപ്രകാശത്തോടും സൈന്യങ്ങളുടെ കാവലോടുംകൂടി, രാത്രിസമയത്ത് സരയൂനദിയിൽ തോണി കളിക്കുകയായിരുന്നു.

  ഇതേസമയത്തു തന്നെ ലങ്കാധിപതിയായ രാവണൻ ബ്രഹ്മാവിനെ ലങ്കയിലേക്കു വരുത്തി അദ്ദേഹത്തോട് 'എനിക്ക് ആരുടെ കൈകൊണ്ടു മരണം ഭവിക്കുമെന്നു സൂക്ഷ്മമായി പറയണം' എന്ന് ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ ബ്രഹ്മാവു പറഞ്ഞു 'ദശരഥമഹാരാജാവിന് കൌസല്യയിൽ ആദിനാരായണനായ വിഷ്ണുവിന്റെ അംശാവതാരമായിട്ടു രാമലക്ഷ്മണഭരതശത്രുഘ്നന്മാർ അവതരിക്കും. അവരിൽവെച്ചു രാമന്റെ കൈകൊണ്ടാണു നിണക്കു മരണം ഭവിക്കുക. ഹേ! രാവണാ! ഇന്നുമുതൽ അഞ്ചാമത്തെ ദിവസം കൌസല്യയും ദശരഥനും തമ്മിലുള്ള വിഹാഹം വൈദികബ്രാഹ്മണരെക്കൊണ്ടു നടത്തിക്കുവാൻ കോസലരാജാവു നിശ്ചയിച്ചിരിക്കുന്നു.' എന്നിങ്ങിനെ അരുളിച്ചെയ്തു ബ്രഹ്മദേവൻ ബ്രഹ്മലോകത്തോയ്ക്കു മടങ്ങിപ്പോയി.

ബ്രഹ്മാവിന്റെ വാക്കു കേട്ടിട്ടു രാവണൻ അപ്പോൾ തന്നെ പുഷ്പകവിമാനത്തിൽ കയറി അസംഖ്യം രാക്ഷസന്മാരേയും കൂട്ടി, അതിവേഗത്തിൽ അയോദ്ധ്യാപുരിയിലേയ്ക്കു ചെന്നു. ആ സമയത്തു ദശരഥമഹാരാജാവു തോണി കളിക്കുകയായിരുന്നു. അവിടെ വെച്ചുതന്നെ രാവണനും ദശരഥനും തമ്മിൽ ഘോരമായ ഒരു യുദ്ധമുണ്ടായി. യുദ്ധത്തിൽ രാവണൻ ദശരഥനെ ജയിക്കുകയും, ദശരഥൻ കയറിയിരുന്ന കളിത്തോണിയെ കാൽകൊണ്ടു ചവിട്ടി പിളർത്തു കളകയും ചെയ്തു. തോണിയിൽ ഉണ്ടായിരുന്ന അനേകം ആളുകളിൽ ദശരഥമഹാരാജാവും അദ്ദേഹത്തിന്റെ മന്ത്രി സുമന്ത്രനും ഒഴികെ എല്ലാവരും വെള്ളത്തിൽ വീണു മുങ്ങി മരിച്ചുപ്പോയി. ദശരഥനും സുമന്ത്രനുമാകട്ടെ, പൊളിഞ്ഞ തോണിയുടെ ഒരു പലടമേലേറി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/15&oldid=170812" എന്ന താളിൽനിന്ന് ശേഖരിച്ചത്