ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൨ ആനന്ദരാമായണം

ച്ചുതുടങ്ങി.അതു കണ്ടിട്ടു രാക്ഷസന്മാരെല്ലാം ചിരിച്ചു.ഹനൂ മാനും കൂട്ടത്തില് ചിരിച്ചു.അപ്പോള് രാവണന് കോപിച്ച് "ഈ വാനരത്താനെ ഇവിടുന്നു കൊണ്ടുപോകുവിന്"എന്നി ങ്ങിനെ ദൂതന്മാരോടു കല്പിച്ചു.

     അനന്തരം ദൂതന്മാര് ഹനൂമാനേയുംകൊണ്ടു ലങ്കാപട്ടണം

മുഴുവന് നടന്നു.അവര് ഹനൂമാനെ ചങ്ങലകളെക്കൊണ്ടു മുറു കേ കെട്ടി ആദരവോടുകൂടി കൊണ്ടുനടത്തി.ദീര്ഗ്ഘമായി മുഴ ങ്ങുന്ന വാദ്യഘോഷങ്ങളോടുകൂടിയും,ആയുധപാണികളായ ര ക്ഷികളാല് ചുറ്റപ്പെട്ടും,ഹനൂമാന് ആ പകല്സമയത്തു ല ങ്കാപട്ടണം മുഴുവന് നടന്നുകണ്ടും അവസാനത്തില് ഹനൂമാന് അതിസൂക്ഷ്മമായ രൂപത്തെ ധരിച്ചു ദൃഢമായ ലാംഗ്രലബന്ധ ത്തില്നിന്നു വേര്പെട്ടും ബ്രഹ്മാസ്ത്രബന്ധനം അതിന്നു മുമ്പില് തന്നെ വേര്പെട്ടുപോയിരുന്നു.ഇങ്ങിനെ ബന്ധമുക്തനായി ച്ചമഞ്ഞു ഹനൂമാന് ലങ്കയുടെ പടിഞ്ഞാറെ ഗോപുരദ്വാരത്തി ലേയ്ക്കു ചെന്നുചേര്ന്നു.കോട്ടയുടെ തോരണസ്തംഭം പറിച്ചെടു ത്ത് അതുകൊണ്ടു ദ്വാരപാലകന്മാരേയും തന്റെ കാവലിന്നു വന്നിട്ടുള്ളവരേയും തച്ചുകൊന്നു ഹനൂമാന് ലങ്കാപട്ടണത്തിലെ മാളികമുകളിലെല്ലാം ചാടി നൃത്തംവെച്ചു വാലിന്മേലെ തീ കൊണ്ടു ലങ്കയില് എല്ലാടവും ദഹിപ്പിച്ചു.ആ സമയത്ത് എ ല്ലാ ഭവനങ്ങളിലും വലുതായ കോലാഹലം ഉണ്ടായി.സ്ത്രീകള് ഉറങ്ങിക്കിടക്കുന്ന കുട്ടികളെപ്പോലും എടുക്കാതെയും വസ്ത്രത്തി ലും അളകങ്ങളിലും തീ പറ്റിയും പ്രാണരക്ഷയ്ക്കായി ഓടിത്തുട ങ്ങി.ക്രമത്താലെ ഹനൂമാന് രാവണന് മുതലായവരുടെ ഹ ര്മ്മ്യങ്ങളേയും അഗഗ്നിയ്ക്കിരയാക്കി.ആ രാവണസഭയെ ദഹിപ്പി ച്ചതിന്നുശേഷം ഹനൂമാന് ജനങ്ങളെ എല്ലാം വാലുകൊണ്ടു താ ഡിക്കുകയും ചെയ്തു.രാക്ഷസന്മാരെല്ലാം ദേഹം തീ പൊള്ളി മുഖംകൊണ്ടു വാദ്യംചെയ്തു.അപ്പോള് രാവണന് ക്രുദ്ധനാ യിട്ടു പത്തുകോടി രാക്ഷസന്മാരേയും കൂട്ടി ഹനൂമാനോടു യുദ്ധ ത്തിന്നു ചെന്നു.ഹനൂമാന് അവരെ എല്ലാം കോടിക്കണക്കാ

യി വാലുകൊണ്ടു വരിഞ്ഞു തോരണത്താല് തല്ലി കൊല്ലുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/163&oldid=170815" എന്ന താളിൽനിന്ന് ശേഖരിച്ചത്