ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬ ആനന്ദരാമായണം

പ്പോൾതന്നെ ദശരഥൻ ഗാന്ധർവ്വവിധിപ്രകാരം കൌസല്യയെ വേൾക്കുകയും, അനന്തരം രാജാവും ഭാർയ്യയും മന്ത്രിയുംകൂടി ആ പെട്ടിയിതന്നെ കിടന്നിരുന്നു പെട്ടി പൂർവ്വസ്ഥിതിയിൽ പൂട്ടുകയും ചെയ്തു. പിന്നെ ദശരഥനും കൌസല്യയും ഉണ്ടായ സംഭവങ്ങളെല്ലാം അന്യോന്യം പറഞ്ഞ് ധരിപ്പിച്ചു.ഇവരുടെ വിവാഹം നടന്നത് മുമ്പ് തീർച്ചപ്പെടുത്തിയിരുന്ന മുഹൂർത്തത്തിൽ തന്നെയാ​ണ്.

   തിമിംഗലം തന്റെ ശത്രുവിനെ യുദ്ധത്തിൽ ജയിച്ചു മുമ്പെത്തെപ്പോലെത്തന്നെ പെട്ടി വായിലാക്കിക്കൊ​ണ്ടു വീണ്ടും സമുദ്രത്തിൽ സഞ്ചരിച്ചുതുടങ്ങി. അതിനിടയിൽ രാവണൻ , ബ്രഹ്മാവിനെ പിന്നേയും സഭയിലേയ്ക്കു വരുത്തി അദ്ദേഹത്തോടു 'ഹേ ബ്രഹ്മദേവ! ഇവിടുന്നു പറഞ്ഞ വർത്തമാനം യഥാർത്ഥമല്ലാതെ വന്നു . ദശരഥനെ ഞാൻ യുദ്ധത്തിൽ കൊല്ലുകയും അദ്ദേഹത്തിന്റെ ഭാർയ്യയാവാൻ വെച്ചിരുന്ന കൌസല്യയെ ഉപായത്തിൽ ഒളിപ്പിക്കുകയും ചെയ്തു.'എന്നു പറഞ്ഞു. ബ്രഹ്മാവ് ഇതു കേട്ട് ആശ്ചർയ്യത്തോടുകൂടി 'ഹേ ദശഗ്രീവാ! നീ പറയുന്നതു പരമാർത്ഥമല്ല. ദശരഥനും കൌസല്യയും തമ്മിൽ നിശ്ചയിച്ചിരുന്ന വിവാഹം നിർവ്വിഘ്നം നടന്നു് അവർ ദമ്പതിമാരായി തീർന്നിരിക്കുന്നു'. എന്നു പറഞ്ഞു.

ബ്രഹ്മാവ് പറഞ്ഞതു സത്യമല്ലെന്നു രാവണൻ ഉറപ്പായി വിശ്വസിച്ചു. ഉടൻതന്നെ ദൂതന്മാരെ വിട്ട് ആ തിമിംഗലത്തിന്റെ കൈവശം ഏൽപ്പിച്ചിരുന്ന പെട്ടി തന്റെ മുമ്പാകെ വരുത്തിക്കുകയും ചെയ്തു. പെട്ടി ബ്രഹ്മാവിന്റെ മുമ്പിൽ വെച്ചു തുറന്നപ്പോൾ അതിൽ മൂന്നുപേർ ഇരിക്കുന്നതായി കണ്ടു രാവണൻ അമ്പരന്നുപ്പോയി. അവരെ കണ്ടു കോപാക്രാന്തനായി തീർന്നിട്ടു രാവൻ തൽക്ഷണം തന്നെ വാൾ ഉറയിൽ നിന്ന് ഊരി അവരെ വെട്ടുവാൻ ഭാവിച്ചു. അപ്പോൾ ബ്രഹ്മാവ് അദ്ദേഹത്തെ പെട്ടെന്നു തടുത്ത് ഇങ്ങിനെ പറഞ്ഞു. 'ഹേ ദശാനനാ! നീ എന്താണു ചെയ്യുവാൻ ഭാവിക്കുന്നത്? സാഹസമായി ഒന്നും പ്രവർത്തിക്കുരുത്. നീ ഇപ്പോൾ കണ്ടത് എന്താ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/17&oldid=170822" എന്ന താളിൽനിന്ന് ശേഖരിച്ചത്