ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൨ ആനന്ദരാമായണം ക്കിലേയ്ക്കു ചെന്നു. അവർ അവിടെ പ്രായോപവേശനത്തിൽ ഇരിക്കുകയായിരുന്നു .അവരെല്ലാം ഹനൂമാനെ കണ്ടു സന്തു ഷ്ടന്മാരായിട്ട് അദ്ദേഹത്തെ ആലിംഗനം ചെയ്കയും അദ്ദേഹ ത്തിന്റെ മുഖത്തുനിന്നു സീതയെ അശോകവനത്തിൽ കണ്ട തായി അറിയുകയും ചെയ്തിട്ട് എല്ലാവരും കൂടി വേഗത്തിൽ ശ്രീരാമന്റെ സമീപത്തേയ്ക്കു പോകയും ചെയ്തു.

      പോകുന്ന വഴിക്ക് വാനരന്മാർ സുഗ്രീവനാൽ രക്ഷിക്ക

പ്പെട്ട മധുവനത്തെ കണ്ടിട്ട് അംഗദനോട് അനുവാദം ചോ ദിച്ച് എല്ലാവരുംകൂടി അതിൽകടന്നു കായികൾ പൊട്ടിച്ചു തിന്നു തുടങ്ങി. അതു കണ്ടിട്ടു കാവൽക്കാരനായ ദധിവക്രൻ എന്ന വാനരൻ അവരെ തടുത്തു.ദധിവിക്ക്രൻ സുഗ്രീവന്റെ അമ്മാവനാണെന്നറിഞ്ഞിട്ടും അംഗഭാദികളായ വാനര ന്മാർ അവനെ കണക്കിനു പ്രഹരിച്ചു വിട്ടു. ആ വഴിയെ പോ യി ദധിവക്രൻ ഉണ്ടായ വർത്തമാനം എല്ലാം സുഗ്രീവനോടറി യിച്ചു . സുഗ്രീവനാകട്ടെ വർത്തമാനംകേട്ടു ഇങ്ങനെ വിചാരിച്ചു വാനരന്മാർ സീതയെ കണ്ടിരിക്കുന്നു നിശ്ചയം. ഇല്ലെങ്കിൽ അവർ മനോഹരമായ മധുവനത്തിൽ കടന്ന് ഇങ്ങിനെ ഒന്നു ചെയ്കയില്ല. ഇപ്രകാരം വിചാരിച്ചു സുഗ്രീവൻ ദധിവക്രനോ ടു'അവർ എന്തെങ്കിലും കാണിക്കട്ടെ അങ്ങ് അതിനൊന്നും തടസ്സം പറയേണ്ട. അങ്ങ് വേഗത്തിൽ ചെന്ന് അവരെ എല്ലാം എന്റെഅടുക്കലേക്കു പറഞ്ഞയക്കുക' എന്നു പറ ഞ്ഞു. ദധിവക്രൻ അപ്രകാരം തന്നെ ചെന്നു വാനരന്മാരോടു വിവരം പറഞ്ഞു. വാനരന്മാർ സുഗ്രീവൻ പറഞ്ഞയച്ചതു കേട്ടിട്ടു എല്ലാവരുംകൂടി രാമന്റെ മുമ്പിൽ ചെന്നുവണങ്ങി സ്ഥിതിചെയ്തു. അപ്പോൾ ഹനൂമാൻ ബ്രഹ്മാവിന്റെ പത്രം സമർപ്പിക്കുകയും ചൂഡാമണി കൊടുക്കുകയും ചെയ്തിട്ടു സീത പറഞ്ഞയച്ചതായ കാക്കയുടെ വർത്തമാനത്തെ അടയാളവാക്കായി പറയുകയും ചെയ്തു. ഹനൂമാൻ ലങ്ക യിൽ ചെന്നു കാണിച്ച പരാക്രമങ്ങളെല്ലാം ബ്രഹ്മാവിന്റെ പത്രം കൊണ്ടു മനസ്സിലായിട്ടു ശ്രീരാമൻ വളരെ സന്തോഷിച്ചു.

അനുന്തരം ശ്രീരാമൻ ഹനൂമാനെ ആലിംഗനം ചെയ്തിട്ട് ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/173&oldid=170826" എന്ന താളിൽനിന്ന് ശേഖരിച്ചത്