ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൬൫

യിലെ പീരങ്കികളും പാലങ്ങളും അടിയൻ ഛിന്നഭിന്നമാ ക്കി. എനി നിന്തിരുവടിയുടെ ദർശനമാത്രം കൊണ്ടുതന്നെ ലങ്ക ഭസ്മമായി ഭവിക്കും. ലങ്കാപട്ടണത്തിന്റെ വടക്കുഭാ ഗത്തു സുവേലൻ എന്ന ഒരു പർവ്വതം ഉണ്ട്. പടിഞ്ഞാറുഭാ ഗത്തു പരലങ്ക എന്ന ഒരു സ്ഥലം ഉണ്ട്. തെക്കുഭാഗത്താണ് നികുംഭില. അവിടെ യോഗിനീവടം എന്നൊരു വൃക്ഷവും സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്തു ലഘുലങ്ക എന്നൊരു പ്ര ദേശം ഉണ്ട്. അതു ത്രികൂടശിഖരത്തിന്റെ മദ്ധ്യത്തിൽ ഏ റ്റവും കാന്തിയോടുകൂടിയ ഒരു മനോഹരസ്ഥലമാണ്. ആ സ്ഥലം എന്റെ ലാംഗൂലാഗ്നികൊണ്ടു നാമാവശേഷമായി ക ഴിഞ്ഞിരിക്കുന്നു. ഹേ ദേവദേവ!ഉടൻ തന്നെ പുറപ്പെടുക. ന മുക്കു ലവണസമുദ്രകരയിലേക്കു ചെല്ലുക.' ഇപ്രകാരം ഹനൂമാ ന്റെ വാക്കു കേട്ടു ശ്രീരാമൻ സുഗ്രീവനോട് അരുളിചെയ്തു. 'ഹേ സുഗ്രീവാ! സൈന്യങ്ങളോടെല്ലാം ഒരുങ്ങി പുറപ്പെടുവാൻ കല്പിച്ചാലും. ഇതാ ഇന്നിപ്പോൾ വിജയം എന്ന മുഹൂർത്തമാ ണ്. ആശ്വിനമാസത്തിലെ വെളുത്ത ദശമിയും തിരുവോണം നക്ഷത്രവും ചേർന്നിരിക്കുന്ന ഈ സമയം ഏറ്റവും ശുഭപ്രദമാ ണ്.ഹേ വാനരശ്രേഷ്ഠാ!നമുക്കു ലവണസമുദ്രത്തെ ലക്ഷ്യമാ ക്കി പോവുകതന്നെ!സേനാനായകന്മാർ മുന്നിലും പിന്നിലും ഇരുപാർശ്വങ്ങളിലും നിന്നു സേനയെ രക്ഷിക്കട്ടെ. നളൻ മു മ്പിൽ നടക്കട്ടെ. നീലൻ പിന്നിലും നില്ക്കട്ടെ. സുഷേണൻ എന്റെ എടത്തുഭാഗത്തും ജാംബവാൻ വലതുഭാഗത്തും സ്ഥി തി ചെയ്യട്ടെ. ഗജൻ, ഗവാക്ഷൻ, ഗവയൻ, മൈന്ദൻ എ ന്നീ വാനരന്മാർ മുറയ്ക്ക് അഗ്നികോണിലും നിരൃതികോണിലും വായുകോണിലും ഈശാനകോണിലും നില്ക്കട്ടെ.അപ്രകാരംത ന്നെ ദ്വിജഭൻ മുതലായവരും യഥാക്രമം നിന്നു വാനരസേന യെ രക്ഷിക്കട്ടെ. ശത്രുക്കളെ ഹനിക്കുന്നവരായ എല്ലാ വീര ന്മാരും സൈന്യങ്ങളുടെ ചുഴലവും നില്ക്കട്ടെ. ഞാൻ ഹനൂമാ ന്റെ പുറത്തു കയറി പോകാം. ലക്ഷ്മണൻ എന്റെ മുമ്പിൽ

അംഗദന്റെ പുറത്തു കയറിയും പോകട്ടെ. ഹേ സുഗ്രീവാ!ഭ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/176&oldid=170829" എന്ന താളിൽനിന്ന് ശേഖരിച്ചത്