ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൬൭

ടുന്ന് അറിയാതെക്കണ്ട് അനുചിതമായ പ്രവൃത്തി ചെയ്തുവെ ങ്കിലും ഞാൻ എല്ലാം ശരിപ്പെടുത്തിക്കളയാം. ഹേ പ്രഭോ ! മനസ്സിന്നു സ്വസ്ഥതയോടുകൂടി ഇരുന്നുകൊൾക. മഹാരാജാ വേ ! എനിക്ക് അനുവാദം തന്നാലും. ഞാൻ ക്ഷണനേരം കൊണ്ടു രാമനേയും ലക്ഷമണനേയും സുഗ്രീവനേയും വാനരന്മാ രേയും കൊന്നു വരുന്നുണ്ട്." ഇപ്രകാരമുള്ള കുംഭകർണ്ണന്റെ വാക്കു കേട്ടിട്ടു പരമഭാഗവതനും ശ്രീരാമഭക്തനുമായ വിഭീഷ ണൻ മദമത്തന്മാരായ കുംഭകർണ്ണാദികളേയും കാമാതുരനായ രാവണനേയും നോക്കി ഇപ്രകാരം പറഞ്ഞു. ഹേ രാജാവേ ! ഈ പറഞ്ഞ കുംഭകർണ്ണനും ഇന്ദ്രജിത്തും മഹാപാർശ്വനും മ ഹോദരനും, നികുംഭനും കുംഭനും, അപ്രകാരംതന്നെ അതികാ യനും യുദ്ധത്തിൽ ശ്രീരാമന്റെ മുമ്പിൽ നിൽക്കുവാൻ ശക്തന്മാ രല്ല. അതുക്കൊണ്ടു സീതയെ സല്ക്കരിച്ചു വലുതായ ധനസഞ്ച യത്തോടുക്കൂടി ശ്രീരാമന്നു കൊണ്ടുപോയി കൊടുത്ത് ഇവിടു ന്നു കുശലിയായിരുന്നാലും. ഇല്ലാത്തപക്ഷം ഇവിടേയ്ക്കു ദേവ നാഥന്മാരുടേയും പരമശിവന്റെ തന്നേയും രക്ഷയുണ്ടായാൽകൂ ടിയും ഇവിടുത്തെ ശ്രീരാമൻ ഭേദിച്ചുകളയും." ഇപ്രകാരം വി ഭീഷണൻ പറഞ്ഞ ഹിതവും, ശുഭവും, സുഖഹേതുവുമായവാ ക്കിനെ രാവണൻ സ്വീകരിച്ചില്ല. കാലനാൽ പ്രേരിതനായ അദ്ദേഹം വിഭീഷനോടു പറഞ്ഞു. "നീ തീർച്ചയായും ബന്ധു വിന്റെ നാട്യത്തിലുള്ള ശത്രുവാകണം. നീ ഒഴികേ മറ്റാരെ ങ്കിലുമാണ് ഇങ്ങിനെ പറഞ്ഞതെങ്കിൽ അപ്പോൾതന്നെ ഞാൻ അവനെ വധിക്കും. എടാ ദുർബുദ്ധേ ! ഇവിടെനിന്ന് എഴുനീറ്റു കടന്നുപോ. രാക്ഷസവംശത്തിൽവെച്ച് ഏറ്റവും അധമനായ നിന്നെക്കുറിച്ച് എനിക്കു വളരേ നിന്ദതോന്നുന്നു" എന്നിങ്ങനെ രാവണൻ പരുഷവാക്കു പറഞ്ഞപ്പോൾ വിഭീ ഷണൻ നാലു മന്ത്രിമാരോടുംകൂടി ശ്രീരാമന്റെ സമീപത്തേ യ്ക്കു പോയി. ശ്രീരാമനാകട്ടെ വിഭീഷണന്റെ പരമാർത്ഥം അ റിഞ്ഞ് അദ്ദേഹവുമായി ഒരു സഖ്യവും ചെയ്തു. സമുദ്രത്തിന്റെ

വക്കത്തു ഹനൂമാനെക്കൊണ്ടു മണലുകൊണ്ട് ഒരു ലങ്ക ഉണ്ടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/178&oldid=170831" എന്ന താളിൽനിന്ന് ശേഖരിച്ചത്