ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൦ ആന്ദരാമായണം

ദേശത്ത് അങ്ങയുടെ ശരത്തെ പതിപ്പിച്ചാലും ഇതുപ്രകാരം രാമൻ ആ പ്രദേശത്തെ ലക്ഷ്യമാക്കി ശരം പ്രയോഗിക്കുക യും അത് ആ അഭീരമണ്ഡലത്തെ തീരെ നശിപ്പിച്ചു വീണ്ടും രാമന്റെ ആവനാഴിയിൽ വന്നുചേരുകയും ചെയ്തു. അനന്ത രം സമുദ്രരാജൻ വിനയത്തോടുകൂടി ശ്രീരാമനോട് പറഞ്ഞു. "ഹേ രാഘവ ! എന്നിൽ നളനെക്കൊണ്ട് ഒരു കൽചിറ കെ ട്ടക്കുക. ഈ നളൻ വിശ്വകർമ്മാവിന്റെ പുത്രനാണ്. ഇവ‌ ന്ന് ഒരു വരവും കിട്ടീട്ടുണ്ട്. ഗംഗാതീരത്തിങ്കൽ ഒരു ബ്രാഹ്മ ണന്റെ സാളഗ്രാമത്തെ നളൻ കളയുകയുണ്ടായി. അപ്പോൾ അദ്ദേഹം നിന്റെ കയ്യിൽനിന്നു കല്ലുകളും മറ്റും വെള്ളത്തിൽ വീണാൽ മുങ്ങാതെ പോട്ടെ എന്നു നളനെ ശപിക്കുക ഉണ്ടാ യിട്ടുണ്ട്. ആ ശാപത്തെയാണ് ഞാൻ ഇവിടെ വരം എന്നു പറഞ്ഞത് " ഇങ്ങിനെ പറഞ്ഞു രാമനെ നമസ്ക്കരിച്ചിട്ടു സമു ദ്രരാജൻ അദൃശ്യതയെ പ്രാപിച്ചു.

     അനന്തരം ശ്രീരാമൻ സമുദ്രത്തിൽ സേതു ബന്ധിപ്പാൻ

നളനോട് ആജ്ഞാപിച്ചു. സേതുബന്ധത്തിന്റെ പ്രാരംഭചട ങ്ങായിട്ടു വിഘ്നേശ്വരനെ പ്രതിഷ്ടിച്ചു നവഗ്രഹങ്ങളെ പൂജിക്കു വാനായി നളന്റെ കൈകൊണ്ട് ഒമ്പതുകയ്യുകളേയും‌ ആദ്യം സമുദ്രത്തിൽ പ്രഷ്ടിച്ചു. അനന്തരം രാഘവൻ സമുദ്രസം യോഗസ്ഥാനത്തു തന്റെ പേരിൽ ഉത്തമമായ ഒരു ലിംഗത്തെ കൂടി പ്രതിഷ്ഠിക്കേണമെന്നു മനസ്സുകൊണ്ട് ഉറച്ചു ഹനൂമാനോ ടു "ഹേ മാരുതേ! നീ കാശിയിൽപോയിട്ടു രണ്ടു ശിവലിംഗ ങ്ങൾ കൊണ്ടുവരണം. ഒരു മുഹൂർത്തനേരത്തിന്നുള്ളിൽ അവ ഇവിടെ കിട്ടിക്കണം. ഇല്ലെങ്കിൽ പ്രതിഷ്ടാമുഹൂർത്തം തെറ്റി പ്പോകും" എന്നിങ്ങനെ കൽപ്പിച്ചു. ഹനൂമാൻ കല്പനപോലെഎ ന്നുണർത്തിച്ചു ക്ഷണനേരംകൊണ്ട് ആകാശമാർഗ്ഗത്തൂടെ പോയി എന്റെ (ശിവന്റെ) നിവാസസ്ഥാനമായ ശ്രീകാശിയിൽ എ ത്തി.അവിടെ വന്ന് എന്നെ നമസ്ക്കരിച്ചിട്ടു ഹനൂമാൻ ശ്രീരാ മകാർയ്യത്തെ പറഞ്ഞും അതു കേട്ടിട്ടു ഹേ പാർവ്വതി! ഞാൻ

ശ്രീരാമന്നുവേണ്ടി ഉയർന്നതരത്തിലുള്ള രണ്ടു ലിമഗങ്ങൾ അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/181&oldid=170835" എന്ന താളിൽനിന്ന് ശേഖരിച്ചത്