ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നില്ലേ? അവയുടെ കൊടുമുടികൾ മുതലായവയെ ദർശിപ്പാൻതന്നെ സജ്ജനങ്ങൾക്കു മുക്തി വരു മല്ലോ, ഇവന്നുള്ള ബലത്തെ ഇന്നൊന്നു പരീക്ഷിച്ചുനോക്ക ണം. എന്നിങ്ങനെ വിചാരിച്ചു നാരദൻ വിന്ധ്യനോടു പറ ഞ്ഞു. അങ്ങുന്നു പർവ്വതങ്ങളുടെ ബലത്തെ വിവരിച്ചു പറഞ്ഞ തു പരമാർത്ഥമാണ്. ഹേ ശൈലേന്ദ്ര! പർവ്വതങ്ങളിൽവെച്ചു മേരു അങ്ങയെ അപമാനിക്കുന്നുണ്ട്. അങ്ങയെ കണ്ടപ്പോൾ മേരുവിന്റെ നിന്ദ ഓർത്തിട്ടാണു ഞാൻ വീർപ്പിട്ടത്. സംഗതി ഞാൻ അങ്ങയോടു പറഞ്ഞുവന്നേയുള്ളൂ. അല്ലെങ്കിൽ എന്നെ പ്പോലെയുള്ളവർക്കു മഹാത്മാക്കളുടെ ഈ ചിന്ത എന്തിനാണ്. അങ്ങയ്ക്കു നല്ലതു വരട്ടെ. ഇങ്ങിനെ പറഞ്ഞു നാരദൻ ആകാ ശമാർഗ്ഗത്തൂടെ പോയി.

       മഹർഷി പോയതിന്നുശേഷം വിന്ധ്യൻ മനസ്സിന് അതി

യായവ്യാകുലതയോടുകൂടി തന്നെത്താൻ നിന്ദിച്ചു. മേരുവിന്നു തന്നെയ്ക്കാൾ ശ്രേഷ്ഠതയുണ്ടായത് എങ്ങിനെയാണെന്നു വിചാ രിക്കുകയും ചെയ്തു.മേരുവിനെ ഗൃഹനക്ഷത്രങ്ങളോടുകൂടിയ ഈ സൂർയ്യൻ പ്രതിദിനം പ്രദക്ഷിണം ചെയ്യും. അതുകൊണ്ടായിരി ക്കണം മേരു വലിയ ബലവാനാണെന്നു ഭാവിക്കുന്നത് എന്നു വിചാരിച്ചു വിന്ധ്യാദി വലുതാകുവാൻ തുടങ്ങി. വലുതായി വലുതായി സൂർയ്യന്റെ മാർഗ്ഗത്തെ നിരോധിച്ചിട്ടു വിന്ധ്യൻ ആകാശദേശത്തിൽ സ്ഥിതിചെയ്തു. പിറ്റേ ദിവസം രാവി ലെ സൂർയ്യൻ തെക്കേദിക്കിലേക്കു പോകുവാൻ ഭാവിച്ചപ്പോൾ തനിക്കു പോകേണ്ടതായ മാർഗ്ഗം തടയപ്പെട്ടതായി കണ്ടിട്ടു വ ളരെനേരം സ്വസ്ഥനായി ഭവിച്ചു. യാതൊരുവൻ മനുഷ്യരുടെ ഒരു യമച്ചുമിഴിയുടെ പകുതിനേരംകൊണ്ടു രണ്ടായിരത്തി ഇരു നൂറ്റിരണ്ടു യോജന ദൂരം പോകുമോ ആ സൂർയ്യൻ വളരെനേ രം യാത്ര മുടങ്ങി സ്ഥിതിചെയ്തു. കുറേ കഴിഞ്ഞപ്പോൾ കിഴ ക്കും വടക്കും പാർക്കുന്ന ജനങ്ങൾ സൂർയ്യന്റെ പ്രചകാണ്ഡകരങ്ങ ളേറ്റു ചുട്ടുപഴുത്ത പരവശരായി ഭവിച്ചു. പടിഞ്ഞാറും തെ

ക്കും ദിക്കുകളിൽ പാർക്കുന്നവർ ഉറക്കത്തിൽപ്പെട്ടു കണ്ണട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/184&oldid=170838" എന്ന താളിൽനിന്ന് ശേഖരിച്ചത്