ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൬ ആനന്ദരാമായണം

മനസ്സിൽ സ്മരിക്കുകയും ഭഗവാന്റെ ഇംഗിതം അറിഞ്ഞു കോടിസൂര്യപ്രകാശം കലർന്നതായ കൗസ്തുഭരത്നം ആകാശത്തുനിന്ന് അവിടെ വന്നുചോരുകയും ചെയ്തു . ഭഗവാനു ആ മണിയെ കണ്ഠത്തിൽ ഖണ്ഠിക്കുകയും സർവ്വാഭീഷ്ഠദാനം ചെയ്യുന്ന ആ മണിയിൽനിന്നുണ്ടായ ധനങ്ങൾ , വസ്തുക്കൾ , കുതിരകൾ , ആഭരണങ്ങൾ, പശുക്കൾ , ദിവ്യങ്ങളായ അന്നങ്ങൾ , പായസങ്ങൾ എന്നിവയെക്കൊണ്ടു പ്രതിഷ്ഠാർത്ഥം വന്നുചേർന്നിരുന്ന മഹർഷിമാരെ പൂജിക്കുകയും ചെയാതു . ശ്രീരാമനാൽ ഏറ്റവും പൂജിക്കപ്പെട്ടവരായ മഹർഷിമാർ സന്തുഷ്ഠന്മാരായിട്ട് അവരവരുടെ ആശ്രമങ്ങളിലേക്കുപോയി . പോകും വഴിക്ക് അവർ ശ്രീകാശിയിൽനിന്നു വരുന്ന ഹനുമാനെ കാണുകയുണ്ടായി . അവരോട് ഹനുമാൻ നിങ്ങളെ ആരാണു പൂജിച്ചതെന്നു ചോദിക്കുകയും അവർ ലിംഗത്തെ ആരാധിച്ചിട്ടു ശ്രീരാമനാൽതന്നെയാണു പൂജിക്കപ്പെട്ടതെന്നു പറയുകയും ചെയ്തു . ആ വാക്കു കേട്ടപ്പോൾ ഹനുമാൻ ക്രോധത്തോടുകൂടി ശ്രീരാമൻ തന്നെക്കൊണ്ട് ഇത്രയൊക്കെപണിയെടുപ്പിച്ചത് വെറുതെയാണെന്നും രാമനാൽ താൻ വഞാജിക്കപ്പെട്ടു എന്നും മനസ്സിൽ വിചാരിക്കുകയും പറയുകയും ചെയ്തു . ക്തോധം ഹേതുവായിട്ട ഹനുമാൻ രാമന്റെ മുമ്പിൽ രണ്ടു കാലുകളെക്കൊണ്ടും ഉറക്കെ നിലത്തു ചവിട്ടിക്കൊണ്ട് ചെന്നു ചാടി . അപ്പോൾ ആ കാലുകൾ രണ്ടും ഭൂമിയിലേക്കു താണുപോയി . അപ്പോൾ ഹനുമാൻ ശ്രീരാമനോട് ഉണറത്തിച്ചു . എന്റെ സ്മരണ ഇല്ലാതെയായോ ?ഞാൻ ലങ്കയിൽ ചെന്നിട്ടു സീതാശുദ്ധി എന്ന അടയാളമോതിരത്തെ കൊണ്ടുവന്നവനാണല്ലോ . അങ്ങിനെയുള്ള എന്നെ കാശിയിലേക്കു അയച്ചു നിന്തിരുവടി അപഹസിക്കുകയാണ് ചെയ്തത് . ഇവിടുത്തെ അന്തർഗ്ഗതം ഇങ്ങിനെയായിരുന്നുവെങ്കിൽ എന്നെ ശ്രമിപ്പിക്കേണ്ടതില്ലായിരുന്നു . ഇങ്ങിനെയാണ് വിചാരമെന്നു മുമ്പുതന്നെ അറിഞ്ഞിരുന്നുവെങ്കിൽ കാശിയിൽ പേയിട്ടു ഞാൻ

ഈ ലിംഗങ്ങൾ കൊണ്ടുവരികയില്ലായിരുന്നു . നിന്തിരുവടിക്കുവേണ്ടി ഒരു ലിം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/187&oldid=170841" എന്ന താളിൽനിന്ന് ശേഖരിച്ചത്