ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൭ സാരകാണ്ഡം

ഗം കൊണ്ടുവന്നിട്ടിള്ളുന്നതിന്നു പുറമേ എന്റെ ആവശ്യത്തിന്ന് ഒരു ലിംഗവും കൊണ്ടുവന്നിട്ടുണ്ട് . നിന്തുരുവടിയുടെ മുമ്പിൽ എന്താണു ഞാൻ ചെയ്യുന്നത് . ഇപ്രകാരം അല്പം ഗർവ്വത്തോടുകൂടിയും ക്രോധത്തോട്കൂടിയും ഹനുമാൻ പറഞ്ഞ വാക്കു കേട്ടിട്ടു ശ്രീരാമൻ ഹേ വാനരാ നീപറഞ്ഞതു വാസ്തവമാണ് . ഞാൻ പ്രതിഷ്ഠിച്ചതായ ലിംഗത്തെ നീ പറിച്ചുകളഞ്ഞേക്കുക . നീ കാശിയിൽനിന്നുകൊണ്ടുവന്ന വിശ്വനാഥലിംഗത്തെതന്നെ ഞാൻ പ്രതിഷ്ഠിച്ചേക്കാം എന്നു പറഞ്ഞു . അപ്രകാരമാവട്ടെ ​എന്നറിയിച്ചു ഹനുമാൻ മണൽകൊണ്ടുണ്ടാക്കിയ ആ വിഗ്രഹത്തിന്റെ മസ്തകത്തിൽ തന്റെ വാൽ വരിഞ്ഞുകെട്ടി ശക്തിയോടുകൂടി ലിംഗത്തെ പുഴക്കുവാൻ ശ്രമിച്ചു . വീണ്ടും വീണ്ടും പുഴക്കിയപ്പോൾ ഹനുമാന്റെ വാൽ മുറിയുകയും മോഹാലസ്യത്തോടുകൂടി ഹനുമാൻ ഭൂമിയിൽ വീഴുകയും ചെയ്തു . അപ്പോൽ വാനരന്മാരെല്ലാവരും ചിരിച്ചു . ഈശ്വരന്റെ ലിംഗമാകട്ടെ പ്രതിഷ്ഠിച്ച പാട്ടിനിന്ന് എളകയില്ല .അല്പനേരത്തിനുള്ളിൽ ഹനുമാൻ സ്വസ്ഥമായി ഭവിച്ചു . അപ്പോഴേക്ക് അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഗർവ്വവും നീങ്ങി . എന്നിട്ടു ഭക്തിയോടുകൂടി ശ്രീരാമനെ നമസ്കരിച്ച ഹനുമാൻ അദ്ധേഹത്തോട് അപേക്ഷിച്ചു . ഹേ രാമ , അടിയൻ ഇവിടേക്കു തെറ്റു ചെയ്തുപോയി . ഹേ കൃപാനിധേ , അതിനെ ഇവിടുന്നു ക്ഷമിക്കണം . ഇങ്ങിനെ ഹനുമാൻ പറഞ്ഞപ്പോൾ ശ്രീരാമൻ പറഞ്ഞു . വേണ്ടില്ല . നീ കൊണ്ടുവന്ന ലിംഗത്തെ ഞാൻ പ്രതിഷ്ഠിച്ച ലിംഗത്തിന്റെ വടക്കുഭാഗത്തു പ്രതിഷ്ഠിച്ചാലും . ഇതു കേട്ടു ഹനുമാൻ അപ്രകാരംതന്നെ ലിംഗപ്രതിഷ്ഠയെ ചെയ്തു . ഹനുമാൻ പ്രതിഷ്ഠിച്ച ലിംഗത്തിനു വിശ്വനാഥൻ എന്നാണു പേര് . ആ ലിംഗത്തിനുവേണ്ടി ശ്രീരാമൻ ഒരു വരം ദാനംചെയ്തു . ഹേ മാരുതേ , നീ പ്രതിഷ്ഠിച്ച വിശ്വനാഥനെ ആദ്യം പൂജിക്കാതെകണ്ട് ആരാണോ ഞാൻ പ്രതിഷ്ഠിച്ച രാമേശ്വരൻ ​ എന്ന ദേവനെ പൂജിക്കുന്നത് അവരുടെ പൂജ വൃഥാവിലായി

ഭവിക്കും . എന്നു പറഞ്ഞിട്ടു രാജീവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/188&oldid=170842" എന്ന താളിൽനിന്ന് ശേഖരിച്ചത്