ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ ആനന്ദരാമായണം കഉണ്ടായി. അതിന്നുശേഷം അദ്ദേഹം എഴുന്ത്രറു സ്ത്രീകളെ കളത്രങ്ങളായിട്ടും പരിഗ്രഹിച്ചു. ഇങ്ങിനെ അനേക സുഖഭോഗങ്ങൾ അനുഭവിച്ചും അനവധി ദാനധർമ്മങ്ങൾ അനുഷ്ഠിച്ചും ദശരഥൻ രാജ്യപാലനം ചെയ്തുവന്നു. കാലം പോയി പോയി ദശരഥരാജാവു വാർദ്ധക്യത്തിൽ കാലെടുത്തുവച്ചു എങ്കിലും അദ്ദേഹത്തിന്നു സന്തതി ഉണ്ടായില്ല.

ഹേ പാർവ്വതി! കുലീനനും സുന്ദരനും യുവാവും സർവ്വഭാഗ്യങ്ങളും തികഞ്ഞവനുമായ ദശരഥ, ഭാർവ്വമാരോടുകൂടി സുഖമായി രാജ്യഭാരം ചെയ്തുവരുന്ന കാലത്തു, ഭേവാസുരന്മാർ തമ്മിൽ രാജ്യം നിമിത്തമായി ഒരു വമ്പിച്ചയുദ്ധം നടക്കുക ഉണ്ടായി. അതു നടന്നുകൊണ്ടിരിക്കുമ്പോ, അയോദ്ധ്യയിൽ ദശരഥൻ പാർക്കുന്നിടത്ത് "അങ്ങയ്ക്കു നിസ്സംശയം ഉണ്ടാവും" എന്ന് ഒരു അശരീരിവാക്കു കേൾക്കപ്പെട്ടു. അതേ സമയത്തുതന്നെ ഭവൻ എന്നു പേരായ ഒരുവൻ അവിടെ വന്നു ദശരഥനെ വണങ്ങി അദ്ദേഹത്തോടു ദേവാസുരയുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാർത്ഥിച്ചു. അതുപ്രകാരം ദശരഥൻ കൈകേയിയോടുകൂടി രഥാരുഢനായി പോയി ദേവാസുരന്മാരുടെ രണരംഗത്തിൽ പ്രവേശിച്ചു, സർവ്വലോക ഭയങ്കരമായ യുദ്ധം ആരംഭിച്ചു. യുദ്ധമദ്ധ്യത്തിലുള്ള ക്ഷോഭം നിമ്ത്തം ദശരഥൻ ഇരിക്കുന്ന രഥത്തിന്റെ അച്ചാണി മുറിഞ്ഞുപോയെങ്കിൽ, യുദ്ധത്തിലുള്ള ആവേശം കൊണ്ട്, അദ്ദേഹം അതു അത്രശ്രദ്ധിക്കുകയുണ്ടായില്ല. ദശരഥന്റെ കൂടെ ഉണ്ടായിരുന്ന കൈകേയി രഥത്തിന്നു പറ്റിയ കേടുകണ്ടു തന്റെ ഭർത്താവിന്നു ജയം വരുവാനായി മുറിഞ്ഞ അച്ചാണിക്കു പകരം തന്റെ ഇടത്തുകയ്യിന്റെ വിരൽ തിരുകിക്കൊണ്ട്, യു്ധം കഴിയുന്നതുവരെ നിലകൊണ്ടു. കൈകേയിക്ക് ഒരു മഹർഷിയുടെ വരംകൊണ്ട് ഈ സാഹസപ്രവൃത്തിയാൽ കയ്യിന്നു കേടൊന്നും പറ്റിയതുമില്ല. യുദ്ധത്തിൽ ദശരഥൻ എല്ലാ അസുരന്മാരേയും ജയിച്ചു പരിപൂർണ്ണമായ വിജയം സമ്പാദിച്ചു. യുദ്ധം കഴിഞ്ഞപ്പോൾ രഥത്തിന്റെ അച്ചാണി മുറിഞ്ഞു പോയതായും, അതിന്നുപകരം കൈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/19&oldid=170844" എന്ന താളിൽനിന്ന് ശേഖരിച്ചത്