ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൦ ആനന്ദരാമായണം

വാനായിക്കൊണ്ട് അദ്ധേഹത്തിനു കൊടുക്കുകയും ചെയാതു . അപ്പോൾ ബ്രഹ്മാവു ഞാനെങ്ങിനെ അങ്ങയുടെ അംഗത്തെ ചേദിക്കട്ടെ . അങ്ങുതന്നെവേണം ഛേദിക്കുവാൻ ​എന്നു പറഞ്ഞു . അപ്പോൾ ഞാൻ ആ ലിംഗത്തെ ദ്വാദശാദിത്യന്മാരുടെ ആ കൃതിയിൽ ത്രിശൂലം കൊണ്ടു മുറിച്ചു ഭൂമിയിൽ വീഴ്ത്തി . അതിങ്കനിന്നു ജ്യോതിർലിങ്കങ്ങൾ എന്നു പേരായ ലിംഗങ്ങൾ ഉണ്ടായി . ഓങ്കാരം , സോമനാഥൻ , മഹാകാളൻ , ത്ര്യംബകൻ , മല്ലികാർജ്ജുനൻ , നാഗേശൻ , വൈദ്യനാഥൻ , കാശിവിശ്വനാഥൻ, കേദാരനാഥൻ ഭീമേശൻ , ഘുസൃണേശ്വരൻ , എന്നിങ്ങനെയുള്ള പതിനൊന്ന് മൂർത്തിളാണ് ആ ജ്യോതിർലിങ്കങ്ങൾ . ഇതു കൂടാതെ ഒരു ലിംഗം കൂടിയുണ്ട് . മേരുവിന്റെ ഈശാനകോണിൽ ഗന്ധമാദനൻ എന്നു പേരായി ശിവൻ സ്ഥിതിചെയ്തിരുന്നത് . വളരെക്കാലത്തേക്ക് ആ മൂർത്തിയെ ആർക്കും കാണ്മാൻ കഴിഞ്ഞില്ല . അനന്തരം മഹർഷിമാർ ലിംഗം കൊണ്ട് അതു ശിവനാണെന്ന് അറിയുകയും ശിവലിംഗംതന്നെ ആയിതീരുവാനായി വരം നൽകുകയും ചെയ്തു . അനന്തരം ഗന്ധമാദനൻ എന്നു പേരായതും മഹാമേരുപർവ്വതത്തിന്റെ ഒരു ഉത്തമശൃംഗവും ആയ ആ ലിംഗം പ്രളയപാതത്തിന്റെ ശക്തികൊണ്ട് ഒരിക്കൽ ഈ പ്രദേശത്തു വന്നുവീണു . അതാണ് ദക്ഷിണോദധിയുടെ മുഖത്തു ണാണുന്ന ഗന്ധമാദനൻ എന്ന ശൃംഗം . ഇതാണ് എന്റെ പന്ത്രണ്ടാമത്തെ ലിംഗം . അതിതാ അങ്ങു പ്രതിഷ്ഠിച്ചതായ ശിവലിംഗത്തിന്റെ അടുത്ത് ഈശാനകോണിൽ സ്ഥിതിചെയ്യുന്നു . ഈ കാലം വരെയും ഇതിനെ ആരും കാണുക ഉണ്ടായിട്ടില്ല . ഇന്നു മോക്ഷപ്രദമായിരിക്കുന്ന ഈ ലിംഗത്തെ അങ്ങയും വാനരന്മാരും കണ്ടു . അങ്ങു പ്രതിഷ്ഠിച്ചതായ ലിംഗത്തിന്റെ പ്രസാദം ഹേതുവായിട്ട് ഈ ലിംഗം ഭൂനിയിൽ വലുതായ പ്രസിദ്ധിയെ പ്രാപിച്ചിരിക്കുന്നു . ഈ ഗന്ധമാദനമെന്ന ലിംഗത്തിങ്കൽ എന്റെ സാന്നിദ്ധ്യംകൊണ്ടു യാതൊരു തേജസ്സു കാണപ്പെടുന്നുവോ ആ

തേജസ്സ് അങ്ങയാൽ പ്രതിഷ്ഠിക്കപ്പെട്ട മണലികൊണ്ടുള്ള ലിംഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/191&oldid=170846" എന്ന താളിൽനിന്ന് ശേഖരിച്ചത്