ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൧ സാരകാണ്ഡം

ത്തിൽ ഇനിമേലിൽ കാണപ്പെടും . ആകയാൽ ഹേ രഘൂത്തമാ , ഇന്നു മുതൽക്കു ജനങ്ങളെല്ലാവരും ത്വൽപ്രതിഷ്ഠിതമായ രാമേശ്വരലിംഗത്തെ പന്ത്രണ്ടാമത്തേതായ ജ്യോതിർലിംഗമെന്നു പുകഴ്ത്തിതുടങ്ങും . പീജ , ഉത്സവം മുതലായിട്ടുള്ള കർമ്മങ്ങൾ എനിക്കു [ശിവൻ] ചെയ്യുന്നതെന്താന്നോഅതുതന്നെയാണ് രാമെശ്വരത്തും ചെയ്യേണ്ടത് . ഞാൻ അഗസ്ത്യമഹർഷിയുടെ വാക്കും അങ്ങയുടെ വാക്കും അനുസരിച്ചു അങ്ങയുടെ ഈ ശിവലിംഗത്തിൽ വസിക്കുന്നുണ്ട് . സേതുബന്ധത്തിങ്കൽവന്നു യാതൊരു പുരുഷൻ രാമേശ്വരശിവനെ നമസ്കരിക്കുമോ അവൻ എന്റെ അനുഗ്രഹത്താൽ ബ്രഹ്മഹത്യാദിപാപങ്ങളിൽനിന്നു മോചിക്കും . ഹേ രഘുഃശ്രേഷ്ഠാ , എനി ഒന്നുകൂടി വേണ്ടതുണ്ട് .എന്റെ മണികർണ്ണികാഘട്ടത്തിൽ സാനാനം ചെയ്യുവാൻ മോഹിക്കുന്നവർ ഇവിടെ വരണം . അതിന്നുള്ള ഉപായം എന്താണെന്നു പറഞ്ഞാലും ഇങ്ങിനെ എന്റെ വാക്യം കേട്ടിട്ടു ശ്രീരാമൻ സന്തുഷ്ഠനായിട്ടു പറഞ്ഞു . തീർത്ഥോപവാസം ചെയ്യുന്ന മനുഷ്യൻ ആദ്യം സേതുസ്നാനവും രാമേശ്വരത്തുള്ള ശിവദർശനവും കഴിച്ചു വൃതത്തോടുകൂടി സങ്കൽപ്പം ചെയ്തിട്ടു സേതുവിലെ ജലം കാവുകെട്ടി എടുത്തു കാശിക്കുപോണം . ആ തീർത്ഥം ഗംഗാപ്രവാഹത്തിൽ വിട്ട് അവിടെനിന്നു ഗമഗാജലം എടുത്തു രാമേശ്വരത്തു കൊണ്ടുവന്ന് അഭിഷേകം ചെയ്യണം . എന്നാൽ തീർച്ചയായിട്ടും ബ്രഹ്മപ്രാപ്തി സിദ്ധിക്കും . സങ്കൽപ്പംകൂടാതെകണ്ടായാൽ ഗംഗ രാമേശ്വരത്തേക്കു പോരിക ഇല്ല .അഥവാ പോന്നുവെങ്കിൽ അതു പൂർവ്വജന്മത്തിൽ ചെയ്ത സങ്കൽപ്പംകൊണ്ടാണെന്നു അറിയേണ്ടതാണ് . ഇങ്ങിനെ ശ്രീരാമൻ ശിവലിംഗത്തെസംബന്ധിച്ചു പല വരഹങ്ങളെയും പറഞ്ഞുകൊണ്ടിരിക്കുമ്പോ കുംഭോത്ഭവനായ അഗസ്ത്യമഹർഷി അവിടെവന്നു ചേർന്നു . അദ്ധേഹം ശിവനേയും ശ്രീരാമനെയും നമസ്കരിച്ചപ്പോൾ

രാമൻ അദ്ധേഹത്തെയും നമസ്കരിച്ചു . അപ്പോൾ മഹർഷി പറഞ്ഞു , അങ്ങയുടെ അനുഗ്രഹംകൊണ്ടു ചിരകാലമായി ആഗ്രഹിച്ചുവരുന്ന വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/192&oldid=170847" എന്ന താളിൽനിന്ന് ശേഖരിച്ചത്