ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7 അനന്ദരാമായണം ശ്വനാഥദർശനം ഇന്ന് എനിക്കു സിദ്ധമായി.എനിക്കു വലുതായ സന്തോഷം ഉണ്ടായിരിക്കുന്നതിനാൽ ഞാനും ഇവിടെ ഒരുശിവലിംഗം പ്രതിഷ്ഠിക്കുന്നുണ്ട്.ഇങ്ങിനെ പറഞ്ഞ് അഗസ്ത്യൻ അതിസന്തോഷത്തോടുകൂടി രാനേശ്വരലിംഗത്തിന്റെ അഗ്നികോണിലായിട്ടു തന്റെ പേരോടുകൂടിയതായ ഒരുലിംഗത്തെ പ്രതിഷ്ഠിച്ചു .അതാണ് അഗസ്തീശ്വരൻ എന്നുപറയപ്പെടുന്നത്.പ്രതിഷ്ഠാനന്തരം അഗസ്ത്യൻ ആ ലിംഗത്തേയും രാമേശ്വരലിംഗത്തേയും വണങ്ങി സ്തുതിച്ചു പൂജിക്കുകയും ഗന്ധമാദനനെന്ന പുരാനെ ലിംഗത്തെ ദർശിക്കുകയും ചെയ്തിട്ടു തന്റെ ആശ്രമത്തിലേയ്ക്കു മടങ്ങിപ്പോയി .ഹേ ദേവി!സേതുവിങ്കൽ രാമേശ്വരക്ഷേത്രത്തിൽ രാമേശ്വരലിംഗത്തിന്റെ അഗ്നികോണിൽ ആ അഗസ്തീശ്വരലിംഗവും ഈശാനകോണിൽ ഗന്ധമാദനലിംഗവും ഇന്നും സ്ഥിതിചെയ്യുന്നുമുണ്ട്.ഈ വിവരം ആരെങ്കിലും അറിയുന്നുണ്ടോ എന്നു സംശയമാണ്.ഇപ്രകാരം രാമേശ്വരദേവൻ സ്വർഗ്ഗലോകത്തിലും മൃത്യുലോകത്തിലും പാതാളത്തിലും പ്രസിദ്ധനായി ഭവിച്ചു.

ഇത്രയും സംഭവങ്ങൾ കഴിഞ്ഞതിന്നുശേഷം ശ്രീരാമന്റെ കല്പന പ്രകാരം നളൻ സേതു ബന്ധനത്തിനായ് ഉദ്യമിച്ചു. ആ സംയത്ത് അവന്ന് അല്പം ഒരു ഗർവ്വുണ്ടാവുകയും ആയതു ശ്രീരാമൻ അറിയുകയും ചെയ്തു.നളൻ ചുറപടുക്കനായി ഒരു കല്ലു കല്ലുവെച്ച് മറ്റൊരു കല്ലടുത്തപ്പോഴയ്ക്കു കല്ലുകളെല്ലാം സമുദ്രത്തിലെ കല്ലോലങ്ങൾ തട്ടി അങ്ങോട്ടിമിങ്ങോട്ടും പാറിപ്പോയി.അതോടുകൂടി നളനുണ്ടായിരുന്ന ഗർവ്വും പോയി .നളൻ വലുതായ വിഷാദത്തോടുകൂടി ഈ വിവരം രാമനെ അറിയിച്ചപ്പോൾ ശ്രീരാമൻ രാമ എന്നുളള രണ്ടക്ഷരം രണ്ടു കല്ലിന്മേലും എഴുതി അവകൊണ്ടു പടുത്തുതുടങ്ങുവാൻ കല്പിക്കുകയും എല്ലാകല്ലുകളിന്മേലും ഇങ്ങിനെ എഴുതിയാൽ പടവു ശരിയായ് ഉറച്ചുവരുമെന്നു പറയുകയും ചെയ്തു.അതനുസരിച്ച് നളൻ ചെയ്തപ്പോൾ അഞ്ചുദിവസം കൊണ്ടു നൂറും യോജന അകലമുളള സേതു ബന്ധിപ്പിക്കുവാൻ നള.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/193&oldid=170848" എന്ന താളിൽനിന്ന് ശേഖരിച്ചത്