ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം ളിൽ വിസ്താരമുള്ള ഒരു പ്രദേശത്ത് ഇരുന്നു. ദരഗ്രീവനായ രാവണൻ വാനരസൈന്യങ്ങളെ നോക്കി കാണുന്നതായും ശ്രീരാമൻ കണ്ടു. അനന്തരം രാമൻ ശൂകനെ അയയ്ക്കുകയും അവൻ രാവണന്റെ അടുത്തു ചെന്നു വാനരസൈന്യത്തെ കാട്ടിക്കൊടുത്തു ഹേ രാവണ സീതയെ രാമനെ കൊടുത്താലും . എന്നിട്ടു ലങ്കയിൽ വിഭീഷണനെ രാജാവാക്കി വെച്ച് അവനെ ശരണം പ്രാപിക്കുകയും ചെയ്താലും . ഇല്ലാത്ത പക്ഷം രാമങ്കൽ നിന്നു നിനക്കു മോചനം കിട്ടുകയില്ല. എന്നുള്ള സന്ദേഷം അറിയിക്കുകയും ചെയ്തു . പിന്നെ രാവണൻ കോപിച്ചു ശൂകനെ പിന്നേയും പിന്നേയും നിന്ദിക്കുകയും ഭൂതന്മാരെക്കൊണ്ടു ഗ്രഹത്തിൽ നിന്നു പിടിച്ചുതള്ളുകയും ചെയ്തു . പിന്നെ രാവണൻ രാമന്റെ സൈന്യത്തെ സൂക്ഷിച്ചു നോക്കി . ഈ ശൂകൻ പണ്ടു വസിഷ്ടൻ എന്നു പേരായി ബ്രഹ്മാജ്ഞനനായിട്ടുള്ള ഒരു ബ്രഹ്മണൻ ആയിരുന്നു .അദ്ദേഹം ദേവകളെ ഉദ്ദേശിച്ചു വളരെ യാഗങ്ങൾ ചെയ്തു രാക്ഷസന്മാരുടെ വലിയ വിരോധവും അദ്ദേഹത്തിനു ണ്ടായി. അക്കാലത്തു വജ്രദംഷ്ടൻ എന്നു പേരായ ഒരു വലിയ ഒരു വലിയ രാക്ഷസൻ അവിടെ വന്നു. യാഗത്തിൽ അഗസ്ത്രമഹർഷി ക്രിയാംഗമായ മാംസാന്നം കൊണ്ടുവരുവാൻ പറഞ്ഞപ്പോൾ വജ്രദംഷ്ടൻ ശൂകാഭാർയ്യരുടെ വേഷം ധരിച്ചു മനുഷ്യമാംസം കൊണ്ടുവന്നു . കൊടുക്കുകയും ചെയ്തു . അപ്പോൾ അഗസ്ത്യൻ നീ ഉടനെ രാക്ഷസനായി പോകട്ടെ എന്നു ശൂകനെ ശപിക്കുകയും ചെയ്തു. പിന്നെ ധ്യാനിച്ചുനേ ക്കിയപ്പോൾ ഈ ആക്രത്യം പ്രവർത്തിച്ചതു രാക്ഷസനാണെന്ന് അറിയുകയും ശാപമോഷത്തിനായി ശൂഷൻ അപേക്ഷിക്കുകയും ചെയ്തപ്പോൾ അഗസ്ത്യൻ നീ ശ്രീരാമനെ കണ്ടു രാവണനോടു സംഗതി പറഞ്ഞാൽ സ്വന്തരൂപത്തെ തന്നെ പ്രാപിക്കും എന്നു ശാപമോക്ഷവും കൊടുത്തു. അതുപ്രകാരം ശൂകൻ രാക്ഷസരൂപം പോയി ബ്രാഹ്മണനായിത്തീരുകയും ചെയ്തു.

അനന്തരം സുബേലപർവ്വതത്തിന്റെ ശിഖരത്തിൽ സ്ഥിതി ചെയ്യുന്ന രാമൻ വാനരന്മാരുമായി ആലോചിച്ചിട്ടു താൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/195&oldid=170849" എന്ന താളിൽനിന്ന് ശേഖരിച്ചത്