ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

വന്നിട്ടുള്ള വിവരം രാവണനെ അറിയിക്കുവാനായി അംഗദ നെ ലങ്കയിലേക്കു പറഞ്ഞയച്ചു.അംഗദൻ സഭയിൽ ചെന്നു നാനാപ്രകാരത്തിൽ ഉള്ള നീതികളെ ഉപദേശിച്ചുകൊണ്ടു രാമന്റെ ആജ്ഞയെ രാവണനോട് അറിയിച്ചു. സഭയിൽ വാലു ചുരുട്ടി ഉണ്ടാക്കിയ ആസനത്തിന്മേൽ യാതൊരു കൂസ ലും കൂടാതെ ഇരുന്നിട്ടാണു ബാലിപുത്രനായ അംഗദൻ രാവ ണനോടു സംസാരിച്ചത് അംഗദൻ പറഞ്ഞു. ഹേ, രാവണാ! നിണക്കു നല്ലതു ഞാൻ പറഞ്ഞു തരാം. കേട്ടാലും നീ സീതാ ദേവിയെ സല്ക്കരിച്ചു. ബഹുമാനിച്ചു ധനത്തോടുകൂടി രാമന്നു കൊണ്ടുപോയി കൊടുത്താലും. രാമനെ നാരായണനെന്ന് അ റിഞ്ഞാലും. അദ്ദേഹത്തിന്റെ പേരിലുള്ള ദ്വോഷത്തെ കൈ വിട്ടാലും. ഭക്തരായ ജ്ഞനികൾ രാമപാദമാകുന്ന കോ പത്തെ ആശ്രയിച്ചിട്ടാണു സംസാരസാഗരത്തെ കടക്കുന്നത്. ആകയാൽ ശ്രീരാമൻ മനുഷ്യനല്ല നിന്റെ കുലത്തിന്റെ സു ഖത്തിനുവേണ്ടി ഞാൻ പറഞ്ഞതുപോലെ പ്രവർത്തിച്ചാലും എന്നിങ്ങനെ ഭരംഗദൻ നാനാപ്രകാശത്തിൽ അറിയിച്ചുവെ ങ്കിലും ആ വാനരന്റെ നീതിവാക്യങ്ങൾ ഒന്നും രാവണന്റെ ചെവിയിൽ പോയില്ല. ദശാനനൻ കപിതനായിട്ട് അംഗദ നോടു പറഞ്ഞു. എന്ത്? ലോകം മുഴുവൻ വിറപ്പിച്ച രാവണ നെ നീ പേടിപ്പെടുത്തുവാൻ ശ്രമിക്കുകയാണോ? ആർ എല്ലാ ദേവന്മാരെയും ജയിക്കുകയും കൈലാസത്തെ വിറപ്പിക്കുകയും ചെയ്തുവോ ആ എന്റെ മുമ്പിൽ എടാമർക്കടാ നീ എന്താണു ജല്പിക്കുന്നത്. ക്ഷണനേരംകൊണ്ടു ഞാൻ രാനേയും ലക്ഷമണ നേയും, സുഗ്രിവനേയും , ഹനുമാനേയും, വിഭീഷനേയും, നി ന്നേയും കൊന്നിട്ടു കുരങ്ങന്മാരെ എല്ലാം പിടിച്ചുതിന്നുന്നുണ്ട്. ഇങ്ങിനെ രാവണന്റെ വാക്കു കേട്ടിട്ട് അംഗദൻ മറുപടി റഞ്ഞു. നിന്റെ പൗരുഷം എനിക്കറിവുണ്ട്. നീ ബാലിയു ടെ വാലുകൊണ്ടു കെട്ടപ്പെട്ടു ഞെരിഞ്ഞവനാണ്.ശിവന്റെ പാദം ഗുഷ്ഠത്തിന്റെ കനംകൊണ്ടു താണ കൈലാസത്താൽ

പേടിപ്പിക്കപ്പെട്ടവനാണ്. കാത്തവിയ്യാജ്ജുനന്റെ ചെറുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/196&oldid=170850" എന്ന താളിൽനിന്ന് ശേഖരിച്ചത്