ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

ട്ടികൾക്കു കളിപ്പാനുള്ള ഒരു മൃഗമായവനാണ് നീ. ശ്വേത ദ്വീപത്തിലെ ഒരു സ്തീ നിന്റെ മുഖത്തു കൈകൊണ്ട് അടി ക്കുക ഉണ്ടായിട്ടുണ്ട്. വിഷ്ണുവിന്റെ പുത്രനാണു ബ്രഹ്മാവ്. അ ദ്ദേഹത്തിന്റെ പുത്രൻ മരീചിയുടെ പുത്രൻ കശ്യപൻ. അദ്ദേഹത്തിന്റെ പുത്രൻ അദ്രി. ഈ അദ്രിയുമായി യുദ്ധമുണ്ടാ യപ്പോൾ നീ കാരാഗൃഹത്തിൽ കെട്ടി ഇടപ്പെട്ടു. അന്നു കിട ക്കുന്ന ദിക്കിൽനിന്ന് അനങ്ങാൻ വയ്യാതെ മലമൂത്രങ്ങൾകൊ ണ്ടു മലിനമായ മുഖത്തോടുകൂടി കിടന്നവനാണ് നീ. ഇതൊ ക്കെ എനിക്കു നല്ല വിവരമുണ്ട്. ഇപ്രകാരമുള്ള അംഗദന്റെ വാക്കുകളാകുന്ന ശരങ്ങളാൽ പീഡിതനായപ്പോൾ അവനെ പിടിച്ചു മുഖത്തു നല്ല പ്രഹാരം കൊടുക്കുവാൻ രാവണൻ ദൂത ന്മാരോട് ആജ്ഞാപിച്ചു. അതുപ്രകാരം ആയിരക്കണക്കായിട്ടു ള്ള രാക്ഷസന്മാർ ആയുധവും കയ്യിലെടുത്ത് അംഗദന്റെ നേ രെ പാഞ്ഞു ചെന്നു. അവരെ കണ്ടിട്ട് അംഗദൻ തന്റെ വാ ലുകൊണ്ട് ക്ഷണനേരത്തിനുള്ളിൽ മർദ്ദിച്ചു. പിന്നെ രാവണ ന്റെ മുഖങ്ങളിൽകൈകളെകൊണ്ട് അനവധി പ്രഹരിക്കു കയും രാവണന്റെ കൈകാലുകളെ ആദ്യം ദീഗ്ഘമായ വാലു കൊണ്ടു കെട്ടി അവിടേനിന്നു ആ മാളികതന്നെ എടുത്തു ത ലയിൽ വെച്ചു ആകാശത്തുകൂടെ സുഃബലപർവ്വതത്തിന്മേൽ ഇരിക്കുന്ന ശ്രീരാമന്റെ സമീപത്തേയ്ക്കു കുതിക്കുകയും ചെയ്തു. മാളികയും തലയിലേറ്റി വരുന്ന അംഗദനെ കണ്ടിട്ടു ശ്രീരാ മൻ പറഞ്ഞു. ഹേ, ബാലാ! നീ എന്താണു പ്രവർത്തിച്ചത്? ലങ്കയിലെ ഈ മാളിക എങ്ങിനെയാണ് നീ എടുത്തുകൊണ്ടുവ ന്നത്? ഈ നഗരി ഞാൻ മിത്രമായ വിഭീഷണന്നു കൊടുത്തു കഴിഞ്ഞിരിക്കുന്നു. മിത്രസംബന്ധമായ ഈ വസ്തു ഞാൻ തൊടു ന്നതല്ല. ഇങ്ങിനെ ശ്രീരാമൻ പറഞ്ഞതുകേട്ടിട്ട് അംഗദൻ ഭയപ്പെട്ടു ദൃഷ്ടികൾ മേല്പോട്ടാക്കി നോക്കിയപ്പോഴാണു മാളിക തലയിൽ ഉള്ളതായി കണ്ടത്. എന്നിട്ട് അംഗദൻ പറഞ്ഞു. സത്യമായും ഞാൻ ഈ മാളിക തലകൊണ്ടു ലങ്കയിൽനിന്നു

പുഴക്കി നിന്തിരുവടിയുടെ സമീപത്തേയ്ക്കുകൊണ്ടുവന്നതായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/197&oldid=170851" എന്ന താളിൽനിന്ന് ശേഖരിച്ചത്